ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. ഒട്ടേറെ അദ്ധ്വാനിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ധാരാളം പണം സമ്പാദിക്കുമ്പോൾ, അതിനെ നീതിയായി അല്ലെങ്കിൽ ന്യായമായി ലോകം വീക്ഷിക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി പട്ടിണികിടക്കുകയും, അലസൻ സുഭിക്ഷമായി കഴിയുകയും ചെയ്യുന്ന സാഹചര്യങ്ങളെ അന്യായമായും നമ്മൾ കണക്കാക്കുന്നു. നല്ലതു ചെയ്യുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്നും, തിന്മയായതു പ്രവർത്തിക്കുന്നവർ ശിക്ഷിക്കപ്പെടണം എന്നുമുള്ളത് ലോകനീതിയുടെ ഒരു അവിഭാജ്യഘടകമാണ്.

അർഹതപ്പെട്ടത് ലഭിക്കുന്നതാണ് ലോകത്തിന്റെ നീതിയെങ്കിൽ, ആ നീതി എല്ലായ്പ്പോഴും നമുക്ക് സംതൃപ്തി പ്രദാനം ചെയ്തുകൊള്ളണം എന്നു നിർബന്ധമില്ല. കാരണം, അർഹതയുടെ അളവുകോൽ നാം രോരുത്തരിലും വ്യത്യസ്തമാണ്; ഞാൻ നീതിയെന്നു കരുതുന്നത് മറ്റുചിലർ അനീതിയായി കണ്ടേക്കാം. എന്നാൽ, ദൈവത്തിന്റെ നീതി നമുക്ക് എപ്പോഴും സന്തോഷവും സംതൃപ്തിയും നൽകുന്നതാണ്. കാരണം, നമുക്ക് ചോദിക്കുവാനോ സ്വപ്നം കാണുവാൻ പോലുമോ യോഗ്യതയില്ലാത്ത സൗഭാഗ്യങ്ങളാണ് ദൈവത്തിന്റെ നീതിയുടെ ഫലമായി നമുക്ക് നല്കപ്പെടുന്നത്.

ലോകത്തിലെങ്ങും അധികാരത്താലും, സമ്പത്തിന്റെ കുത്തൊഴിക്കിനാലും നീതി നിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലും, ജോലിസ്ഥലത്തും, പല വ്യക്തികളും നീതി നിഷേധം അനുഭവിക്കുന്നു. നീതി നിഷേധിക്കുന്നവനെയും, നീതി നിഷേധിക്കപ്പെട്ടവന്റെയും ഹൃദയം കർത്താവ് കാണുന്നു. മനുഷ്യർക്ക് നീതി നിഷേധിക്കുന്നത് കർത്താവ് അംഗീകരിക്കുന്നില്ല. ലോകത്തിന്റെ നീതി മനുഷ്യന് നിഷേധിക്കപ്പെടുമ്പോൾ ദൈവം അവനു വേണ്ടി ദൈവിക നീതിയെ പ്രദാനം ചെയ്യും. ദൈവത്തിന്റെ നീതിയെ തടയുവാൻ ലോകത്തിന്റെ നീതിയ്ക്കു സാധ്യമല്ല. നാം ഓരോരുത്തർക്കും ലോകത്തിന്റെ നീതിയിൽ ദൈവഹിതം വെളിപ്പെടുവാൻ പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്