ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം:

ചിലർ ചെയ്തു കൂട്ടിയ കിരാതമായ പ്രവർത്തികൾ പൊതുസമൂഹത്തിന്, അല്ലെങ്കിൽ ഒരു രാജ്യത്തിന്, അതും അല്ലെങ്കിൽ ലോകത്തിന് തന്നെ ഭീക്ഷണിയാണെന്ന് ചൂണ്ടി കാട്ടി മാധ്യമങ്ങളും സോഷ്യൽ മീഡിയയും സമൂഹവും ലോകവും കാര്യമായ് ചർച്ച ചെയ്യുമ്പോഴെല്ലാം തങ്ങളുടെ മുഖം രക്ഷിക്കുവാൻ മറ്റൊരു വിഷയം എടുത്തിട്ട് എല്ലാവരുടെയും ശ്രദ്ധതിരിക്കുകയും യഥാർത്ഥത്തിൽ വിമർശിക്കപെടേണ്ടവർ തടി തപ്പുകയും ചെയ്യുന്നത് കഴിഞ്ഞ രണ്ട് വർഷമായ് കാണുന്ന ഒരു പുതിയ ശൈലിയാണ്..

പ്രശസ്തമായ ചില ഉദാഹരണങ്ങൾ താഴെക്കൊടുക്കുന്നു:

1. ഫ്രാൻസിൽ ഒരു മുസ്ലീം തീവ്രവാദി ഒരു അധ്യാപകൻ്റെ തല വെട്ടിയപ്പോൾ ലോകം മുഴുവൻ തീവ്രവാദത്തെയും നല്ലവരായ മുസ്ലീമുകളുടെ നിശബ്ദതയെയും വിമർശിച്ച് കാര്യമായ ചർച്ച നടത്തുമ്പോൾ തന്നെ ലോകത്തിൻ്റെ ശ്രദ്ധ തിരിക്കുവാൻ അവർ മാർപാപ്പയെ എടുത്തിട്ടു… മാർപാപ്പാ സ്വവർഗാനുരാഗികൾക്ക് സപ്പോർട്ട് ആണെന്നുള്ള വാർത്ത പടച്ചുവിട്ടതോടെ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ ആ വാർത്തയിലേക്കു തിരിഞ്ഞു… ആ സമയം രക്ഷ പെടേണ്ടവർ രക്ഷപ്പെട്ടു.

.2. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ കൊച്ചു കേരളത്തിൽ പത്താം ക്ലാസുകാരിയായ ഒരു പെൺകുട്ടിയെ ഒരു പണ്ഡിതൻ പരസ്യമായ് അപമാനിച്ചതിനെ വിമർശിച്ച് സമൂഹവും മാധ്യമങ്ങളും ശബ്ദമുയർത്തിയപ്പോൾ, ചിലർ ബാനറുമായി മലപ്പുറത്തുള്ള ഒരു സ്കൂളിൻ്റെ മുമ്പിൽ പ്രകടനം നടത്തി സ്കൂൾ മാനേജ്മെൻ്റിനെ കുറ്റപ്പെടുത്തിയപ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ അതിൻ്റെ പിന്നാലെ പോയി ഒപ്പം സമൂഹവും… അങ്ങനെ പണ്ഡിതൻമാരും സമസ്തയും രക്ഷപ്പെട്ടു..

3. ആലപ്പുഴയിൽ പാഠപുസ്തകത്തിലെ കവിത മനപ്പാഠമാക്കാൻ ബുദ്ധിമുട്ടുള്ള (ആ കുട്ടിക്ക് അത്രയും നന്നായ് ആക്ഷൻ എടുത്ത് പറയാൻ കുറഞ്ഞത് 2 ആഴ്ച്ചത്തെ പരിശീലനം എങ്കിലും കിട്ടാതിരിക്കില്ല) ഒരു കൊച്ചൻ അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോ നിൻ്റെ ഒക്കെ കാലൻമാർ വരുന്നുണ്ട്, എന്ന് പരസ്യമായ് ആക്രോശിച്ച് മുദ്രാവാക്യം മുഴക്കുകയും (ആ മുദ്രാവാക്യം ഏറ്റുപാടി നൃത്തം ചവിട്ടിയ നൂറുകണക്കിന് യുവാക്കൾ വേറെയും), പരസ്യമായ് കൊലവിളി നടത്തുകയും ചെയ്ത ആ പ്രകടനത്തെ ആദ്യം കണ്ടില്ല, അറിഞ്ഞില്ല എന്ന് നടിച്ച മാധ്യമങ്ങൾ മൂന്നാം പൊക്കം ചർച്ചചെയ്യാൻ ആരംഭിക്കുകയും ചർച്ച നല്ല രീതിയിൽ മുന്നോട്ട് പോകുന്നതുകണ്ട് ആലപ്പുഴ സംഭവത്തിൽ നിന്ന് മാധ്യമങ്ങളുടെയും സമൂഹത്തിൻ്റെയും ശ്രദ്ധ തിരിക്കാൻ ഏറ്റവും എളുപ്പവഴി പി.സി. ജോർജിനെ തെടുക എന്നതാണ്. പി.സി യുടെ ജാമ്യം റദ്ദാക്കിയപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ വീണ്ടും മാറി… ഹാവൂ… തല്ക്കാലത്തേക്ക് ചിലർ തടിയൂരി, രക്ഷപ്പെട്ടു…

മാതൃഭൂമി ഇന്നലെ വൈകിട്ട് നടത്തിയ ചർച്ചയ്ക്കിടെ SDP -കാരൻ ചോദിക്കുവാ, ആ കുട്ടി വിളിച്ച മുദ്രാവാക്യത്തിന് എന്താണ് പ്രശ്നം എന്ന്…?

അത് ഞങ്ങൾ RSS ന് എതിരെ വിളിച്ചതാണ് എന്ന്… ഒരറപ്പും ഇല്ലാതെ ഇങ്ങനെ ഒക്കെ പറയാൻ എങ്ങനെ തോന്നുന്നു…

✍🏽സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്