പരി ദൈവമാതാവിന്റെ ജനന തിരുനാൾ മുതൽ സെപ്റ്റംബർ 11 വരെയാണ് അന്തർദേശീയ മരിയോളജിക്കൽ സമ്മേളനം റോമിൽ വച്ച് നടക്കുന്നത്. പരിശുദ്ധ അമ്മ വിവിധ സംസ്കാരങ്ങളിലും ദൈവശാസ്ത്രത്തിലും എന്നതാണ് ഈ വർഷത്തെ പഠനവിഷയം. പൊന്തിഫിക്കൽ മരിയൻ അക്കാദമി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിന് കർദിനാൾ ജ്യാൻഫ്രാങ്കോ റവാസിയാണ് നേതൃത്വം നൽക്കുന്നത്. അഞ്ച് ദ ഭൂഖണ്ഡങ്ങളിൽ നിന്നായി 300 ഓളം മരിയൻ ദൈവശാസ്ത്രജ്ഞരാണ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്നത്. നാളെ സമാപിക്കുന്ന സമ്മേളനത്തിന് ഏഴ് പ്രധാന ഭാഷാഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. “പരിശുദ്ധഅമ്മ നമ്മൾക്കിടയിൽ വിഭജനങ്ങൾ സൃഷ്ടിക്കുന്ന സംസ്കാരിക അതിർത്തികൾ മറികടക്കാൻ സഹായിക്കുന്നവൾ ആണ്” എന്നാണ് പാപ്പ വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഒരോ പുരുഷനും സ്ത്രീയും പരി. അമ്മയെ പോലെ ദൈവത്തെയും മനുഷ്യനെയും കൂട്ടിചേർക്കാനും, നമുക്കിടയിൽ ഉള്ള വിള്ളലുകൾ നീക്കാനും പരിശ്രമിക്കണം എന്നും പാപ്പ പറഞ്ഞു.

റോമിൽ നിന്ന്ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്