പ്രാത്ഥനയിലും മാനസാന്തരത്തിലും സമർപ്പണത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള സ്നേഹത്തിലും ഭക്തിയിലും ആദരവിലും വളരുവാൻ പരിശുദ്ധഅമ്മ പറഞ്ഞു കഴുത്തിൽ കുരിശുമാല ധരിച്ചിരുന്ന പരിശുദ്ധഅമ്മ .കണ്ണുനിരോടെ പറഞ്ഞു :എന്റെ ജനം അനുസരിക്കുന്നില്ലെങ്കിൽ എന്റെ മകന്റെ കരം അയയ്ക്കാൻ ഞാൻ നിർബന്ധിക്കപ്പെടും .ഇതിൽ കൂടുതൽഈ കരം താങ്ങുവാൻ സാധിക്കുകയില്ല . എത്രമാത്രമാണ് നിങ്ങളെ പ്രതി ഞാൻ സഹിക്കുന്നത് . എന്റെ മകൻ നിങ്ങളെ ഉപേക്ഷിക്കാതിരിക്കാൻ നിറുത്താതെ നിങ്ങൾക്കുവേണ്ടി ഞാൻ മാദ്ധ്യസ്ഥ്യം വഹിക്കുകയാണ് .

ആറു ദിവസം നിങ്ങൾക്ക് ജോലി ചെയ്യുവാനുണ്ട് . ഏഴാം ദിവസം എനിക്കുവേണ്ടി ഞാൻ മാറ്റി വച്ചതാണ് . എന്നാൽ ഒരാൾ പോലും എനിക്ക് തരുന്നില്ല . ഇതാണ് എന്റെ മകന്റെ കരത്തിന്റെ ഭാരം വർധിപ്പിച്ചിരിക്കുന്നത് . തുടർന്ന് ജനത്തിന്റെ അവസ്ഥയും ക്ഷാമത്തിന്റെ മുന്നറിയിപ്പും അമ്മ നൽകി . ഈ കാര്യങ്ങൾ നിങ്ങൾ എല്ലാ ജനങ്ങളെയും അറിയിക്കുവിൻ , അത് പറഞ്ഞതിനുശേഷം അമ്മ അപ്രത്യക്ഷയായി .സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്‌ധ ദിവസത്തില്‍ നിന്റെ ഇഷ്‌ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്‌ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്‌പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക.ഏശയ്യാ 58 : 13

പരിശുദ്ധ കന്യക ഞായറാഴ്ച ആചരണത്തിന്റെ പരിശുദ്ധി കാത്തുപാലിച്ച് ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുവാൻജനങ്ങളെ ക്ഷണിക്കുകയായിരുന്നു . ലോകജനതയെ മുഴുവനും മാനസാന്തരത്തിലേക്കും പ്രാർത്ഥനയിലേക്കും സമർപ്പണത്തിലേക്കും ക്ഷണിക്കുകയാണ് ഈ ദർശനം ലക്ഷ്യം വച്ചത് .വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു : “ ലാ സലെറ്റിലെ സന്ദേശം പ്രത്യാശയുടേതാണ് . നമ്മുടെ പ്രത്യാശ മനുഷ്യവർഗത്തിന്റെ അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പരിപുഷ്ടമാക്കപ്പെടുന്നു .19 -ാം നൂറ്റാണ്ടിലെ അവികസിത ഫ്രാൻസിന്റെ വിശ്വാസം ക്ഷയിച്ചുപോയ അന്തരീക്ഷത്തിലുണ്ടായ ദർശനത്തിന് ആധുനിക യുഗത്തിലും വളരെ ശക്തമായ സ്വാധീനമാണ് ഉള്ളത് .ഈ ദർശനം മിഷനറീസ് ഓഫ് ലാ സെലറ്റ് സഭയ്ക്ക് രൂപം നൽകുവാൻ ഇടയായി .

ലാ സലെറ്റിലെ മരിയൻ ദർശനത്തിന്റെ കാതലായ ഏതാനും കാര്യങ്ങൾ.

ലാ സലെറ്റിൽ മാത്രമാണ് മാറിടത്തിൽ ക്രൂശിതരൂപം ധരിച്ച് മാതാവ് പ്രത്യക്ഷപ്പെട്ടത്. ക്രൂശിത രൂപത്തിന്റെ ഇടതു വശത്ത് ചുറ്റികയും വലതു വശത്ത് ചവണയും ഉണ്ടായിരുന്നു. ക്രിസ്തുവിനെ കുരിശിൽ തറയ്ക്കാനും കുരിശിൽ നിന്ന് ആണികൾ ഊരി താഴെയിറക്കാനും ഉപയോഗിച്ച ചുറ്റികയും ചവണയും യഥാക്രമം പാപത്തെയും മനസ്താപത്തെയും സൂചിപ്പിക്കുന്നു. നമ്മൾ പാപം ചെയ്യുമ്പോൾ ഈശോ വീണ്ടും കുരിശിൽ തറയ്ക്കപ്പെടുന്നെന്നും മനസ്തപിക്കുമ്പോൾ കുരിശിൽ നിന്ന് ഇറക്കപ്പെടുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.

ലാ സലെറ്റിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ട മുഴുവൻ സമയവും മാതാവ് കരഞ്ഞുകൊണ്ട് സംസാരിച്ചത്. കുഞ്ഞുങ്ങളോട് സംസാരിച്ച മുഴുവൻ സമയവും മാതാവിന്റെ മിഴികളിൽ നിന്ന് കണ്ണീർ വാർന്നൊഴുകിയെങ്കിലും അവ നിലത്ത് പതിക്കാതെ ആവിയായി പോയിരുന്നു.ലാ സലെറ്റിൽ മാത്രമാണ് തോളിൽ ഭാരമുള്ള ചങ്ങല ധരിച്ചുകൊണ്ട് മാതാവ് പ്രത്യക്ഷം നൽകിയത്. മനുഷ്യകുലത്തിന്റെ പാപഭാരം തന്റെ പുത്രനോട് ചേർന്ന് അവളും ചുമക്കുന്നു. സഭ പഠിപ്പിക്കുന്നതു പോലെ അവൾ സഹരക്ഷകയാണ്.

ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പഠിച്ച് , പണിചെയ്ത് സമ്പാദിക്കുവാനുള്ള ത്വര പലരിലും നാം ഇന്ന് കാണുന്നു . അത് എത്ര വലിയ വിപത്താണ് വരുത്തുന്നത് എന്ന് നാം ചിന്തിക്കുന്നില്ല .അതിനാൽ ഈ ദർശനം വളരെയേറെ കാലിക പ്രസക്തിയർഹിക്കുന്നു .ഈ ലോകം കൊണ്ട് അവസാനിക്കുന്നതു നേടുവാനുള്ള തത്രപ്പാടിൽ വരാൻ പോകുന്ന ദൈവികരാജ്യത്തെ നഷ്ടപ്പെടുത്തുന്ന വിഡ്ഢികളാകാതിരിക്കാനുള്ള ജ്ഞാനം നമുക്ക് നല്കണമെ എന്ന് പ്രാർഥിക്കാം . നമ്മുടെ ജീവിതചര്യയെ ക്രമപ്പെടുത്താൻ ഈ തിരുനാളാഘോഷം നമുക്ക് ശക്തി നല്കട്ടെ .

നമുക്ക് പ്രാർഥിക്കാം

ഓ ! മാതാവേ , മനുഷ്യരക്ഷയെ പ്രതി കരയുന്ന പരിശുദ്ധ കന്യക അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു . ഞങ്ങൾക്കുവേണ്ടിയുള്ള മാദ്ധ്യസ്ഥ്യമായി അവിടുത്തെ പരിശുദ്ധ കണ്ണീർകണങ്ങൾ അങ്ങേ പുത്രന്റെ പക്കൽ സമർപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ . കാരുണ്യത്തിന്റെ അമ്മേ , ദൈവം നല്കിയ രക്ഷയുടെ ദിനമായ തായറാഴ്ചയിലും ലൗകികമായ നേട്ടങ്ങൾക്കായി അദ്ധ്വാനിച്ച് അങ്ങേ പുത്രനെയും പിതാവിനെയും അവഹേളിക്കുന്ന എല്ലാ കത്തോലിക്കരെയും അങ്ങയുടെ തിരുമുൻപിലേക്ക് സമർപ്പിക്കു ന്നു . സ്വർഗീയരാജ്ഞീ , മാനസാന്തരത്തിന്റെയും വിടുതലിന്റെയും കൃപ അങ്ങേ പുത്രന്റെ ശക്തിയേറിയ നാമത്തിന്റെ യോഗ്യതയിൽ ഞങ്ങളിലേക്ക് വർഷിക്കണമെ . പേരും പണവും പ്രതാപവും നൈമിഷികങ്ങളാണ് എന്ന ബോധ്യം എല്ലാ മക്കൾക്കും നല്കണമേ ഓ മാതാവേ , ദൈവത്തെ മഹത്വപ്പെടുത്തണമെന്നുള്ള മഹത്തായ കടമ നിറവേറ്റി രക്ഷയിലേക്ക് കടന്നുവരുവാൻ അനുഗ്രഹിക്കണമേ ആമേൻ .

ലാ ലെറ്റ് മാതാവേ , കർത്താവിന്റെ ദിവസം പരിശുദ്ധമായി പാലിച്ചു സ്വർഗം ലക്ഷ്യമായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ .

നിങ്ങള്‍ സാബത്ത്‌ ആചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്‌ധമായ ഒരു ദിവസമാണ്‌. പുറപ്പാട്‌ 31 : 14ഇസ്രായേല്‍ ജനത്തോടു പറയുക,നിങ്ങള്‍ എന്റെ സാബത്ത്‌ സൂക്‌ഷ്‌മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ്‌ നിങ്ങളെ വിശുദ്‌ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത്‌ എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.പുറപ്പാട്‌ 31 : 13

ഈശോ മറിയത്തിൽ :-

Titus kalappurackal

നിങ്ങൾ വിട്ടുപോയത്