ദൈവകൃപയെക്കുറിച്ച് മനുഷ്യന്‍ മറന്നുപോകാനും, അതിനെ അവഗണിക്കാനും സാദ്ധ്യതയുണ്ട്. മനുഷ്യര്‍ മറന്നുപോവുകയോ അവഗണിക്കുകയോ ചെയ്യുന്നൊരു നിധിയാണ് ദൈവകൃപ.

ദൈവം നമ്മുടെമേല്‍ ഒന്നും അടിച്ചേല്പിക്കുന്നില്ല. മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ അല്പം സമയമെടുത്താല്‍ ദൈവിക ക്ഷണം എന്താണെന്നും എന്തിനാണെന്നും കണ്ടെത്താനും, അതിനു കാതോര്‍ക്കാനും സാധിക്കും. ഹൃദയംതുറന്ന് ഔദാര്യത്തോടെ നാം ദൈവകൃപയോടു പ്രതികരിക്കണം.യേശുവിന്‍റെ വിളിയോടും ദൈവകൃപയോടും പ്രതികരിക്കുന്നതില്‍ ലഭിക്കുന്ന ആനന്ദം വലുതാണ്.

ക്രിസ്തുവിനെ അനുഗമിച്ചിട്ടുള്ള ധാരാളം യുവതീയുവാക്കള്‍, വൈദികരും സന്ന്യസ്തരും അതു സാക്ഷ്യപ്പെടുത്തും. ക്രിസ്തുവിന് നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും നല്കാനാകും.

നിങ്ങൾ വിട്ടുപോയത്