കൊല്ലം :- കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപത കാരുണ്യമേഖലയിൽ പ്രവർത്തനമികവ് പുലർത്തുന്നവർക്കായി നൽകുന്ന കർമ്മരത്നാ പുരസ്കാരം ബെറ്റ്സി എഡിസനും എഡ്‌വേർഡ് രാജു കുരിശിങ്കലിനും ലഭിച്ചു.

വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ് ഫോർ ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കാരുണ്യ മന്ദിരങ്ങളിലും തെരുവിലും കിടപ്പുരോഗികളുടെ ഭവനങ്ങളിലും നൽകി വരുന്ന പൊതിച്ചോറ് വിതരണത്തിൽ പങ്കാളികളായതും നേതൃത്വം വഹിച്ചതും മറ്റു കാരുണ്യപ്രവർത്തനങ്ങളും പരിഗണിച്ചായിരുന്നു അവാർഡ്.

മാധ്യമ പ്രവർത്തകയായ ബെറ്റ്സി എഡിസൺ വി കെയർ പാലിയേറ്റീവ് ട്രഷറർ ആയും കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ്‌ ആയ എഡ്‌വേർഡ് രാജു വി കെയർ പാലിയേറ്റീവിന്റെ യൂത്ത് കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു.

നിങ്ങൾ വിട്ടുപോയത്