If you utter what is precious, and not what is worthless, you shall be as my mouth. (Jeremiah 15:19)

നമ്മുടെ എല്ലാ പെരുമാറ്റത്തിനും അടിസ്ഥാനം ദൈവത്തിന്റെ സ്വഭാവത്തിലൂടെയും ദൈവവചനത്തിലൂടെയും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവഹിതം ആയിരിക്കണം; അല്ലാതെ നമ്മുടെ തോന്നലുകളായിരിക്കരുത്. തോന്നലുകള്‍ക്ക് അനുസരിച്ചു ശരി തെറ്റുകള്‍ തീരുമാനിക്കുന്നത് ഈ ലോക മനുഷ്യരാണെന്നും ദൈവമക്കളുടെ മാനദണ്ഡം അതായിരിക്കരുത്. ദൈവവചനം നമ്മോടു തെറ്റുകള്‍ പൊറുക്കാനും ക്ഷമിക്കാനും പറഞ്ഞിരിക്കുന്നു. (കൊലോസ്യർ 3:12,13). ജീവിതത്തിൽ ക്ഷമയുണ്ടെങ്കിൽ മാത്രമേ നാവിനെ നമ്മൾക്കും, മറ്റുള്ളവർക്കും അനുഗ്രഹമാക്കി മാറ്റാൻ പറ്റുകയുള്ളു. കൊലോസ്യര്‍ 3:13-ല്‍ കര്‍ത്താവു ക്ഷമിച്ചതിനെ മാനദണ്ഡമാക്കാനും പറഞ്ഞിരിക്കുന്നു.-‘കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിന്‍.

ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. ക്രിസ്തീയ ജീവിതത്തിൽ നാവിന്റെ ഉപയോഗം വളരെ വലുതാണ്. നാവ് കൊണ്ട് നമ്മൾക്ക് ഒരാളെ കൊല്ലാം അതുപോലെ സ്നേഹിക്കാം. നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും നിലയ്ക്കു നിർത്താം, എന്നാൽ നാവിനെ പലപ്പോഴും നമുക്ക് നിലയ്ക്ക് നിർത്തുവാൻ സാധിക്കുകയില്ല. യാക്കോബ്‌ 3 : 6 ൽ പറയുന്നു, നാവു തീയാണ്‌; അതു ദുഷ്‌ടതയുടെ ഒരു ലോകം തന്നെയാണ്‌. നമ്മുടെ അവയ വങ്ങളിലൊന്നായ അത്‌ ശരീരം മുഴുവനെയും മലിനമാക്കുന്നു. ഇന്ന് കുടുബ ബന്ധങ്ങളിൽ ഭാര്യ ഭർത്താക്കൻമാർ തമ്മിൽ പ്രശ്നം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം നിയന്ത്രണമില്ലാതെ നാവ് ഉപയോഗിക്കുന്നതു കൊണ്ടാണ്.

നാവ് ജീവൻ നൽകുന്ന അവയവയാണ്, ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ ദേഷ്യത്തോടെ പറയുന്ന ശാപവർത്തമാനങ്ങൾ ജീവിതത്തിൽ വരാനിരിക്കുന്ന ദൈവാനുഗ്രഹങ്ങളെ തടയുകയുന്നു. ജീവിതത്തിൽ ഏത് വിഷമ ഘട്ടത്തിലും, അനുഗ്രഹത്തിന്റെ വാക്കുകൾ പറയുക. ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നത്, സദ്‌വചനങ്ങൾ സംസാരിച്ച് ക്രിസ്തുവിനെ പോലെ ആകാനാണ്. ക്രിസ്തുവിന്റെ സദ് വചനങ്ങൾ കേട്ടവർക്ക് സന്തോഷവും, ആനന്ദവും ഉണ്ടായി, അതുപോലെ ആയിരിക്കണം നമ്മുടെ വാക്കുകളും. നമ്മുടെ നാവിൽ നിന്ന് അനുഗഹമാകുന്ന സദ് വചനങ്ങൾ വരുവാനുള്ള ദൈവ കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്