ഓറിയന്റൽ സഭകളുടെ പ്രതിനിധികളുടെയും, ഓറിയന്റൽ കോൺഗ്രിഗേഷൻ അംഗങ്ങളുടെയും സമ്മേളനത്തിനായി റോമിൽ വന്ന സിറോ മലബാർ സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് 24-02-22 വ്യാഴാഴ്ച്ച രാവിലെയാണ് പാപ്പയും ആയി സന്ദർശനം നടത്തിയത്.

പള്ളിപ്പുറത്തിനു ഇതു അഭിമാന നിമിഷം!
സിറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ ചേർത്തല പള്ളിപ്പുറം പള്ളിയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ചു വണങ്ങുന്ന സ്ലീവാ യുടെ രൂപമാണ് സഭ തലവൻ മേജർ ആര്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചരി പിതാവ് തന്റെ റോമാ സന്ദർശന വേളയിൽ ഇന്നു പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് പപ്പയ്ക്ക് സഭയുടെ സ്നേഹോപഹാരമായി നൽകിയത്! പള്ളിപ്പുറം പള്ളിയിൽ ആദ്യ നൂറ്റാണ്ടുകൾ മുതലേ വളരെ പ്രാധാന്യത്തോടും ഭക്തിയോടും കൂടി സൂക്ഷിക്കുന്ന പുരാതന സ്ലീവായുടെ പകർപ്പാണ് ഇത്‌ !

വത്തിക്കാനിൽ പാപ്പ താമസിക്കുന്ന സ്ഥലമായ കാസ സാന്താ മാർത്തായിൽ തന്നെയാണ് ഈ ദിവസങ്ങളിൽ ആലഞ്ചേരി പിതാവ് താമസിച്ചിരുന്നത്. സിറോ മലബാർ സഭയുടെ വളർച്ചയിലും റോമാ സഭയുമായുള്ള കൂട്ടായ്മയിലും പാപ്പ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോട് സന്തോഷം പങ്കു വച്ചു.

റോമിലെ സിറോ മലബാർ വിശ്വാസികൾക്കായി സാന്താ അനസ്താസ്യ ബസിലിക്ക നൽകിയതിന് കർദ്ദിനാൾ പാപ്പായോട് നന്ദിയും പ്രകടിപ്പിച്ചു. പാപ്പ മലയാളികൾക്കായി നൽകിയ റോമിലെ ബസിലിക്കയുടെ വൈദിക മന്ദിരം കഴിഞ്ഞ ദിവസമാണ് കർദിനാൾ വെഞ്ചിരിച്ചത്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്