ഇടയലേഖനം

മാനന്തവാടി രൂപതയുടെ അദ്ധ്യക്ഷനായ പൊരുന്നേടം മാർ ജോസ് മെത്രാൻ തൻറെ സഹശുശ്രൂഷകരായ വൈദികർക്കും ശെമ്മാശ്ശന്മാർക്കും സമർപ്പിതർക്കും അത്മായ സഹോദരങ്ങൾക്കും തനിയ്ക്ക്ഭരമേൽപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ദൈവജനം മുഴുവനും എഴുതുന്നത്കർത്താവിനാൽ സ്നേഹിയ്ക്കപ്പെട്ടവരേ,പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ 2021 ജൂലൈ 3 ന്സീറോ മലാർ സഭയിലെ മെത്രാന്മാരെയും വൈദികരെയുംസമർപ്പിതരെയും അല്മായ വിശ്വാസികളെയും അഭിസംബോധനചെയ്തുകൊണ്ട് ഇപ്രകാരം എഴുതി:

“നിങ്ങളുടെ സഭയുടെ കൂടുതൽ നന്മയ്ക്കും ഐക്യത്തിനുംവേണ്ടിവി. കുർബാനയർപ്പണത്തിനുള്ള ഏകീകൃതരൂപത്തെ ഉടനടി നടപ്പിൽ വരുത്താനുള്ള പ്രക്രിയയുമായി മുന്നോട്ട് പോകാൻഎല്ലാ വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും ഞാൻ ഉപദേശിക്കുന്നു.

സിനഡിൻറെ തീരുമാനം നടപ്പിൽവരുത്താൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിൽ യോജിപ്പും സാഹോദര്യവും ഐക്യവും വളർത്തട്ടെ.”

പരിശുദ്ധ പിതാവ് ഇടപെടാനുണ്ടായ സാഹചര്യംകത്തോലിക്കാ വിശ്വാസികളായ നമ്മെ സംന്ധിച്ചിടത്തോളം നമ്മുടെ വിശ്വാസത്തിൻറെ പരമമായ പ്രകടനമാണ് വി.കുർബാനയർപ്പണം. നിർഭാഗ്യവശാൽ അക്കാര്യത്തിൽ ഇതുവരെസീറോ മലാർ സഭയിൽ നമുക്കെല്ലാം വളരെ വലിയ വിഷമത്തിനും ഉതപ്പിനും കാരണമാക്കിക്കൊണ്ട് വിവാദങ്ങളും വിഭാഗീയതകളും വർദ്ധിച്ചു വരുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നകാര്യം നിങ്ങൾക്കേവർക്കും അറിയാവുന്നതാണ്. അതിൻറെചരിത്രപരവും ദൈവശാസ്ത്രപരവും ആയ കാരണങ്ങളുംസാഹചര്യങ്ങളും എന്തെല്ലാമാണെങ്കിലും ഈ ദുഃസ്ഥിതിക്ക് വിരാമമിടാനുള്ള ലക്ഷ്യത്തോടെ സീറോ മലാബർ മെത്രാൻ സിനഡ്1999 ൽ ഒരു ധാരണയിൽ എത്തിച്ചേരുകയും അത് രണ്ടാമായിരാമാണ്ടിൽ ക്രിസ്തുജയന്തിയുടെ മഹാജൂിലിയോടനുന്ധിച്ച്നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.

ആ തീരുമാനത്തെപരിശുദ്ധ സിംഹാസനം സർവ്വാത്മനാ സ്വീകരിക്കുകയും അംഗീകരിക്കുകയും അത് നടപ്പിൽ വരുത്താൻ ആഹ്വാനം ചെയ്യുകയുംചെയ്തു.സിനഡിൻറെ തീരുമാനത്തെ 1999 ഡിസംർ 18 ന് പരിശുദ്ധപിതാവിന് സമർപ്പിച്ച് അദ്ദേഹത്തിൻറെ അംഗീകാരം വാങ്ങിയശേഷംപൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൻറെ അന്നത്തെപ്രിഫെക്ട് യശ്ശ:ശരീരനായ കർദ്ദിനാൾ അക്കീല്ലെ സിൽവെസ്ത്രീനി സീറോ മലാർ സഭയുടെ മേജർ ആർച്ച്ിഷപ്പ് ആയിരുന്നയശ്ശ:ശരീരനായ കർദ്ദിനാൾ വർക്കി വിതയത്തിൽ പിതാവിന് 1999ഡിസംർ 24 ന് എഴുതിയ കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.

സഭയുടെ സ്ഥിരതയും കൂട്ടായ്മയും വർദ്ധിപ്പിക്കുന്നതിന്ആവശ്യമായ പ്രഥമ പടികളിൽ വി. കുർബാനയർപ്പണത്തെപ്പറ്റിയുള്ള ഏകകണ്ഠമായ ധാരണക്കു വേണ്ടിയുള്ള സവിശേഷമായപരിശ്രമവും ഉൾക്കൊള്ളുന്നു. അതിനായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പരിശ്രമം സീറോ മലബാർ സഭയിലെ വിശ്വാസികൾ എല്ലാവരിലും ഈ മഹാജൂിലി വർഷം ആരംഭിക്കുമ്പോൾ വലിയ ആത്മീയ ഫലങ്ങൾ ഉളവാക്കും എന്ന കാര്യത്തിൽ എനിക്ക്അതിയായ ആത്മവിശ്വാസമുണ്ട്.എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, പലവിധ കാരണങ്ങളാൽആ ധാരണയനുസരിച്ച് വിശുദ്ധ കുർബാനയർപ്പണത്തിൻറെ ഏകീകൃത രീതി എല്ലാ രൂപതകളിലും നടപ്പിലായില്ല.

ആ ധാരണയനുസരിച്ച് തന്നെ വേണം മുമ്പോട്ട് പോകാൻ എന്ന് സീറോ മലബാർമെത്രാൻ സിനഡും പരിശുദ്ധ സിംഹാസനവും ആവർത്തിച്ച് ഉദ്ബോധിപ്പിച്ചെങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല.ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് 2020 നവംർ 9 ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൻറെ ഇപ്പോഴത്തെ പ്രീഫെക്ട്കർദ്ദിനാൾ ലയനാർദൊ സാൻഡ്രി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന് എഴുതി.

നിർഭാഗ്യവശാൽ അധികം താമസിയാതെ പരസ്യമായ എതിർപ്പിലൂടെ, സ്ഫോടനാത്മകമായ ഒരു അജപാലന സാഹചര്യംസൃഷ്ടിച്ച്, വിശ്വാസികൾക്ക് വലിയ ആത്മീയ ഉപദ്രവത്തിന് കാരണമാക്കിക്കൊണ്ട്, സന്തോഷകരമായ ആ പ്രതീക്ഷ നശിപ്പിക്കപ്പെട്ടു.

ചില വൈദികരുടെ ഭാഗത്ത് നിന്ന് സങ്കടകരമായ ഇത്തരം അനുസരണക്കേടിൻറെ ചരിത്രമുള്ളതുകൊണ്ട് കുറ്റവാളികളെ സൗമ്യതയോടെ എന്നാൽ കാർക്കശ്യത്തോടെ, ബോധവത്ക്കരിച്ചുകൊണ്ടുംതിരുത്തിക്കൊണ്ടും സിനഡിൻറെ ഐക്യവും പൊതുസാക്ഷ്യവുംപരിരക്ഷിക്കാനുള്ള അവശ്യഘടകം എന്ന നിലയിൽ മെത്രാന്മാർഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണം.

അവസാനമായി പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ മുകളിൽ സൂചിപ്പിച്ച രീതിയിൽ വ്യക്തിപരമായി നമുക്ക് എഴുതിയഒരു കത്തിലൂടെ വി. കുർബാനയർപ്പണത്തിൻറെ ഏകീകൃതരൂപംനടപ്പിലാക്കാൻ നമ്മെ ഉപദേശിച്ചു.

ആ ഉപദേശം നമുക്ക് നിരസിക്കാൻ കഴിയില്ല. കാരണങ്ങൾ പിന്നാലെ വ്യക്തമാകും.കൂടുതൽ വിശദീകരണങ്ങൾവി. കുർബാനയർപ്പണ വിഷയത്തിൽ ദീർഘകാലമായിനമ്മുടെ സഭയിൽ നിലവിലിരുന്ന വിഭാഗീയത അവസാനിപ്പിക്കാൻഉപദേശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് നമുക്ക് നല്കിയ കത്തിൻറെഉള്ളടക്കം സഭയിൽ മാത്രമല്ല പൊതുസമൂഹത്തിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലൊ. അതുമൂലം കുറച്ചെങ്കിലും ആശയക്കുഴപ്പവും നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട് എന്നതൊരുവസ്തുതയാണ്.

പക്ഷെ ആശയ വ്യക്തത വരുത്തി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന രീതിയിൽ നാം മുന്നോട്ട് പോകാൻ കടപ്പെട്ടവരാണ്.ഇതു സംന്ധമായി ഏതാനും പരിചിന്തനങ്ങൾ നിങ്ങളുടെമുമ്പിൽ സമർപ്പിക്കുകയാണ്. അവ എല്ലാവരും ആവശ്യത്തിന്സമയമെടുത്ത് ശ്രദ്ധാപൂർവം വായിച്ച് പ്രയോഗത്തിലാക്കാൻസഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഏവരോടുംസ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഏകീകൃതവിശുദ്ധ കുർബാനയർപ്പണത്തെപ്പറ്റി ഈ ബുള്ളറ്റിനിൽ പ്രസിദ്ധികരിച്ചിട്ടുള്ള എല്ലാ രേഖകകളും നമ്മുടെ രൂപതയിലെ എല്ലാവരും വ്യക്തിപരമായി തന്നെ വായിച്ച് അവയിൽ പറയുന്നകാര്യങ്ങൾ നന്നായി ഗ്രഹിക്കാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ബഹുമാനപ്പെട്ട സമർപ്പിത സഹോദരീസഹോദരന്മാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കണം എന്നും ഓർമ്മപ്പെടുത്തട്ടെ.

വിശുദ്ധ കുർബാനയുടെ ഏകീകൃത രീതി നടപ്പാക്കാൻനമ്മളെ പരിശുദ്ധ പിതാവ് ഉപദേശിക്കാനുണ്ടായ സാഹചര്യത്തിൻറെ വിശദാംശങ്ങളും ഏവരും അറിയേണ്ടതുണ്ട്. എന്നാൽഅക്കാര്യങ്ങളെല്ലാം ഒരു ഇടയലേഖനത്തിൽ ഉൾപ്പെടുത്താൻകഴിയില്ലാത്തതുകൊണ്ട് ആ വിശദീകരണങ്ങൾ ഒരു ലേഖന രൂപത്തിൽ ഈ ബുള്ളറ്റിനിൽ തന്നെ അന്യത്ര കൊടുത്തിട്ടുണ്ട്.

രൂപതാംഗങ്ങൾ എല്ലാവരും ശ്രദ്ധാപൂർവ്വം അതിൻറെ ഉള്ളടക്കം മനസ്സിലാക്കണം എന്നാണ് എൻറെ ആഗ്രഹവും അഭ്യർത്ഥനയും.കാരണം കത്തോലിക്കാ സഭയും വിശ്വാസവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലമാണിത്. അവയെ അതിജീവിക്കാൻ നമ്മുടെ മനോഭാവങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്എന്നാണ് എൻറെ സുചിന്തിതമായ അഭിപ്രായം. അതിന് ഈപരിചിന്തനങ്ങൾ സഹായിക്കും എന്ന് വിശ്വസിക്കുന്നു.

മാനന്തവാടി രൂപതയിലെ പ്രിയപ്പെട്ട ദൈവജനത്തിന് വൈദികർക്കും സമർപ്പിതർക്കും അല്മായ സഹോദരങ്ങൾക്കുംപ്രത്യേകം അഭിനന്ദനങ്ങളും നന്ദിയുംമാനന്തവാടി രൂപതയുടെ മെത്രാൻ എന്ന നിലയിൽഎനിക്ക് ഏറ്റവും ആനന്ദവും അഭിമാനവും തരുന്ന വസ്തുതയാണ് ഈ രൂപതയിലെ ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരും അല്മായ വിശ്വാസികളും, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ച്, പരിശുദ്ധ പിതാവിൻറെ ഉപദേശം സസന്തോഷം ഹൃദയത്തിലേറ്റി സിനഡ് തീരുമാനിച്ച ഏകീകൃത വി. കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിന് സന്നദ്ധരായിയെന്നത്.

ധാരാളം പേർസ്വകാര്യമായും സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും തങ്ങൾഎന്തുകൊണ്ട് പരിശുദ്ധ പിതാവിൻറെ ഉപദേശം സർവാത്മനാസ്വീകരിക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ രൂപതക്കാരനും തലശ്ശേരി മെത്രാപ്പോലീത്തായുമായ അഭിവന്ദ്യജോർജ്ജ് ഞരളക്കാട്ട് പിതാവിനെയും അദ്ദേഹത്തോടൊപ്പംനമ്മളെ സന്ദർശിച്ച് നമ്മുടെ ഭയാശങ്കകൾ മനസ്സിലാക്കിനമ്മൾക്ക് എല്ലാവിധ പിൻതുണയും നല്കിയ ഈ മെത്രാപ്പോലീത്തൻ പ്രോവിൻസിലെ മറ്റ് അഭിവന്ദ്യ പിതാക്കന്മരെയും ഈസമയം നന്ദിയോടെ ഓർക്കുന്നു.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൻറെ ആഴവും സഭാനേതൃത്വത്തോടുള്ള, പ്രത്യേകിച്ച്, റോമാ മാർപ്പാപ്പയോടും മേജർ ആർച്ച്ബിഷപ്പിനോടും മെത്രാൻ സിനഡിനോടും, ഉള്ള അനുസരണവും വിധേയത്വവും വെളിപ്പെടുത്തുന്ന സന്ദർഭമാണിത്. നമ്മുടെ ഈ നിലപാടാണ് യഥാർത്ഥത്തിൽ കർത്താവും അവിടുത്തെ മൗതികശരീരമായ സഭയും ആഗ്രഹിക്കുന്നത്. ഇത് മറ്റ് രൂപതകൾക്കും പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നമ്മുടെ ഈ നിലപാട് നമ്മുടെരൂപതയുടെ സർവതോന്മുഖമായ ഉയർച്ചക്കും വളർച്ചക്കും കാരണമാകും എന്നത് നിസ്സംശയമാണ്. ഇക്കാര്യത്തിൽ പ്രത്യേകമായിഎൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.സിനഡിലെ ചർച്ചകൾഏകീകൃത വി. കുർബാനയർപ്പണ രീതി 1999 ൽ സിനഡ്തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമാണ്എന്ന് മുകളിൽ സൂചിപ്പിച്ചല്ലൊ. അത് ഉടനടി നടപ്പാക്കാനുള്ളപ്രക്രിയയുമായി മുന്നോട്ട് പോകാൻ പരിശുദ്ധ പിതാവ് മെത്രാന്മാരോടും വൈദികരോടും സമർപ്പിതരോടും അല്മായ വിശ്വാസികളോടും ആണ് ആവശ്യപ്പെട്ടത്. അതുകൊണ്ട് അദ്ദേഹത്തിൻറെതീരുമാനം സ്വീകരിക്കണമോ എന്നല്ല പ്രത്യുത ഒരു പൊതുതീയതിയിൽ എല്ലാ രൂപതകളിലും ആരംഭിക്കാൻ എല്ലാവർക്കുംസ്വീകാര്യമായ തിയതി കണ്ടെത്താൻ കഴിയുമോ എന്നതായിരുന്നുസിനഡ് ചർച്ച ചെയ്തത്. പൊതു തിയതിയിൽ എല്ലാവർക്കുംയോജിക്കാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ രൂപതകളിൽ അത്നടപ്പാക്കാൻ കത്തിൽ അഭിസംബോധന ചെയ്യപ്പെട്ടവർ ബാദ്ധ്യസ്ഥരാണ്.

2021 ഓഗസ്റ്റ് മാസം 16 മുതൽ 27 വരെ ഓൺലൈനായിനടത്തിയ സീറോ മലബാർ മെത്രാൻ സിനഡിൽ പരിശുദ്ധ പിതാവിൻറെ കത്തിൻറെ പശ്ചാത്തലത്തിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എന്ന് മുതൽ, എങ്ങിനെ നടപ്പിൽ വരുത്തണംഎന്ന വിഷയം വളരെ ആഴത്തിൽ ചർച്ച ചെയ്തു.

അത് നടപ്പിൽവരുത്തുമ്പോൾ സഭയിൽ ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളെയും സിനഡ് വിലയിരുത്തി. അത്തരം ആശങ്കകൾ പങ്ക്വച്ച് അംഗങ്ങൾക്ക് അവരുടെ അഭിപ്രായം തുറന്നു പറയാനുള്ളഅവസരവും ഉണ്ടായിരുന്നു. അക്കാര്യങ്ങളെല്ലാം മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവ്ഒരു ഇടയ ലേഖനത്തിലൂടെ നമ്മെ അറിയിക്കുകയും ചെയ്തു.

ആ ഇടയ ലേഖനം 2021 സെപ്റ്റംബർ 5 ന് നമ്മുടെ ഇടവകകളിൽ വായിക്കാനായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നുമുതൽ നടപ്പാക്കണം എന്ന് സൂചിപ്പിച്ചുകൊണ്ട് മേജർ ആർച്ച്ബിഷപ്പ് എഴുതുന്നു: അതിനാൽ, പരിശുദ്ധ പിതാവ് നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണ രീതിയിൽ നവീകരിച്ച കുർബാനക്രമം അടുത്തആരാധനക്രമവൽസരം ആരംഭിക്കുന്ന 2021 നംവംർ 28 ന് മംഗളവാർത്താക്കാലം ഒന്നാം ഞായറാഴ്ച മുതൽ നമ്മുടെ സഭയിൽനടപ്പിലാക്കാൻ സിനഡ് തീരുമാനിച്ചു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വച്ച് സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്ന് സിനഡ് പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. ഇതനുസരിച്ച് മാനന്തവാടി രൂപതയിലും നവംർ 28 ന്ഞായറാഴ്ച മുതൽ ഏകീകൃത വി. കുർബാനയർപ്പണ രീതിനിലവിൽ വരുന്നതാണ്.

ഏകീകൃതരൂപം നടപ്പിലാക്കുമ്പോൾആവശ്യമായ മാറ്റങ്ങൾ മദ്ഹായിൽ വരുത്താനും ഈ രീതിസ്വീകരിക്കാൻ ആവശ്യമായ പരിശീലനം നമുക്ക് ലഭിക്കാനുംവേണ്ടിയാണ് ഇത്രയും ദീർഘമായ കാലയളവ് നല്കിയിരിക്കുന്നത്.

നവീകരിച്ച തക്സനവീകരിച്ച തക്സ അഥവാ കുർബ്ബാനപ്പുസ്തകത്തെപ്പറ്റിയുംഇവിടെ പറയുന്നുണ്ട്. ഇപ്പോൾ ഉപയോഗത്തിലിരിക്കുന്ന പുസ്തകത്തിൽ വലുതല്ലാത്ത കുറേ മാറ്റങ്ങൾ വരുത്തി പുനഃപ്രകാശനംചെയ്തിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ഇടക്കിടെ കുർബാനപ്പുസ്തകംമാറുന്നത് എന്ന് ആരെങ്കിലുമൊക്കെ സംശയിച്ചേക്കാം.

കാലത്തിനനുസരിച്ച് ഭാഷയിലും ക്രമത്തിലുമെല്ലാം മാറ്റങ്ങൾവരുക സ്വാഭാവികമാണല്ലൊ. ഏകീകൃത വിശുദ്ധ കുർബായർപ്പണരീതി നിലവിൽ വരുന്നനവംബർ 28-ന് തന്നെ നവീകരിച്ച കുർബാനപ്പുസ്തകവും നടപ്പിൽ വരുന്നതാണ്. എങ്കിലും പുതിയ പുസ്തകം ഏതെങ്കിലും സാഹചര്യത്തിൽ അപ്പോഴേയ്ക്ക് കിട്ടാതെ വരുകയാണെങ്കിൽ അത് കിട്ടുന്നത് വരെ ഇപ്പോഴുള്ള പുസ്തകം തന്നെ ഉപയോഗിക്കാവുന്നതാണ്.

ജനങ്ങളുടെ ഉപയോഗത്തിനുള്ള പുസ്തകം ലഭ്യമാകാൻഅല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നവീകരിച്ച തക്സാ കിട്ടയില്ലെങ്കിലും നവംബർ 28-ന് ഞായറാഴ്ച മുതൽ ഏകീകൃത വി. കുർബാനയർപ്പണ രീതി നിലവിൽ വരുന്നതാണ്.

മാറ്റങ്ങൾഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി നിലവിൽ വരുമ്പോൾ നമ്മുടെ രൂപതയിൽ ഇപ്പോൾ നിലവിലിരിക്കുന്ന രീതിയിൽനിന്ന് എന്ത് മാറ്റമാണ് നമ്മൾ പ്രതീക്ഷിക്കുന്നത് എന്ന സംശയംന്യായമായും ഉണ്ടാകാം.

സമൂഹ മാദ്ധ്യമങ്ങളിലൂടെ ഊതിപ്പെരുപ്പിച്ചതും അതിശയോക്തി കലർന്നതുമായ ഭാഷയിൽ പലമാറ്റങ്ങളെപ്പറ്റിയും നിങ്ങൾ വായിച്ചെന്നിരിക്കാം. അതൊന്നും കാര്യമാക്കേണ്ടതില്ല. അങ്ങനെയൊന്നും ഒരിടത്തും ആരും തീരുമാനിച്ചിട്ടില്ല. അവയൊന്നും ചർച്ചാ വിഷയമായ കാര്യങ്ങൾ പോലുമല്ല.

ബേമ്മയുടെ ഉപയോഗംബേമ്മായുടെ അഥവാ വചനവേദിയുടെ ഉപയോഗമാണ്ഒന്ന്. ഇപ്പോൾ തന്നെ മിക്ക സ്ഥലത്തും ബേമ്മാ ഉപയോഗിക്കുന്നതുകൊണ്ട് അതിൽ നമുക്ക് അത്ര പുതുമയില്ല. ചില സ്ഥലങ്ങളിൽ ബേമ്മാ ഉണ്ടെങ്കിലും ഉപയോഗിക്കുന്നില്ല.

ഇപ്പോൾ നിർദ്ദേശിക്കുന്ന രീതിയിൽ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് വി. കുർബാനഅർപ്പിക്കുമ്പോൾ ബേമ്മ അനിവാര്യമാണ്. അതുകൊണ്ട് ഇടവകപ്പള്ളികളിൽ ബേമ്മ ഉള്ള സ്ഥലങ്ങളിൽ അതുപയോഗിക്കുകയുംഇല്ലാത്തിടത്ത് നവംബർ 28-നകം ബേമ്മ ഉണ്ടായിരിക്കുന്നവിധംക്രമീകരിക്കാനും ബഹുമാനപ്പെട്ട വികാരിയച്ചന്മാർ ശ്രദ്ധിക്കുമല്ലൊ.

അൾത്താരയുടെ മുൻവശത്ത് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടാകത്തക്കവിധത്തിൽ ചില പള്ളികളിൽ അൾത്താര മാറ്റിയിടേണ്ടിവന്നക്കാം. സമർപ്പിതഭവനങ്ങളിൽ സമർപ്പിതഭവനങ്ങളിലെ ചെറിയ ചാപ്പലുകളുകളിലും ബേമ്മഇടണമോ എന്ന ചോദ്യം ന്യായമായും ഉണ്ടാകാം. വി. കുർബാനയുമായി ബന്ധപ്പെട്ട ബോധവത്ക്കരണം പൂർണ്ണമാകണമെങ്കിൽ അവിടെയും ഉള്ളതാണ് കൂടുതൽ യുക്തിസഹം.

വിശുദ്ധ കുർബാനയുടെ വചനപ്രഘോഷണഭാഗവും സമാപനപ്രാർത്ഥനകളുംഅനാഫറയിൽ നിന്ന് വ്യത്യസ്തസ്ഥാനങ്ങളിൽ നിന്ന് വിശ്വാസിസമൂഹത്തെ അഭിമുഖീകരിച്ച് നടത്തത്തക്ക രീതിയിൽ ഒരുചെറിയ മേശ അല്ലെങ്കിൽ സ്റ്റാൻഡ് ഇട്ടാൽ മതിയാകുന്നതാണ്.അതിൽ കുരിശ്, തിരി, പൂക്കൾ എന്നിവയൊന്നും ആവശ്യമില്ല.തക്സയും ആവശ്യമെങ്കിൽ മൈക്കും വയ്ക്കാനുള്ള സൗകര്യമുണ്ടായാൽ മതി. കാർമ്മികൻ അൾത്താരയിലേക്ക് തിരിയുന്ന ഭാഗംവരുമ്പോൾ സ്റ്റാൻഡ് വേണമെങ്കിൽ ഒരു വശത്തേക്ക് മാറ്റിയിടുകയും ചെയ്യാം. അത്തരം സന്ദർഭങ്ങളിൽ അവസാനത്തെ ആശീർവാദം അൾത്താരയിൽ നിന്ന് തന്നെ കൊടുത്താലും മതിയാകുന്നതാണ്.

വിശദമായ അനുഷ്ഠാനവിധികൾവി.കുർബാനയുടെ ആരംഭം മുതൽ വിശ്വാസപ്രമാണം കഴിയുന്നതുവരെ ബേമ്മായിൽ നിന്നു വിശ്വാസി സമൂഹത്തിന് അഭിമുഖമായും, അനാഫറായുടെ ഭാഗം മുഴുവൻ അതായത് വി. കുർബാനസ്വീകരണം ഉൾപ്പെടെയുള്ള ഭാഗങ്ങൾ മദ്ഹായ്ക്ക് അഭിമുഖമായും ബാക്കി ഭാഗങ്ങൾ വീണ്ടും ബേമ്മായിൽ നിന്നു വിശ്വാസിസമൂഹത്തിന് അഭിമുഖമായും ആയിരിക്കും അർപ്പിക്കപ്പെടുന്നത്,എന്നതാണ് പ്രധാന മാറ്റം.

വി. കുർബാനയിലെ പ്രാർത്ഥനകളെപ്പറ്റിയും മറ്റുമുള്ള അനുഷ്ഠാനവിധികൾ വളരെ വിശദമായി നവീകരിച്ച തക്സായിൽ തന്നെ അച്ചടിച്ചിരിക്കും. അതുകൊണ്ട് അവ ഇവിടെ വിശദീകരിക്കുന്നില്ല. അവ എല്ലാവരും ശ്രദ്ധാപുർവ്വം വായിച്ച് മനസ്സിലാക്കി അവയ്ക്ക് അനുസൃതമായി വി. കുർബാനയർപ്പിക്കാൻ ശ്രദ്ധിക്കുമല്ലൊ.

ഏവർക്കും മുൻകൂട്ടി നന്ദിപറയുന്നു. കർത്താവിൻറെ കൃപ നിങ്ങളേവരോടും കൂടി ഉണ്ടായിരിയ്ക്കട്ടെ.മാനന്തവാടി രൂപതാ കാര്യാലയത്തിൽ നിന്ന് 2021 ഒക്ടോബർ മാസം 20 ന് നൽകപ്പെട്ടത്.

+ ജോസ് പൊരുന്നേടം

മാനന്തവാടി രൂപതയുടെ മെത്രാൻ

നിങ്ങൾ വിട്ടുപോയത്