ലോകത്തിൽ പലവിധ ഭരണസമ്പ്രദായങ്ങൾ ഉണ്ട്. ജനാധിപത്യ ഭരണ സമ്പ്രദായവും രാജഭരണ സമ്പ്രദായവും. എന്നാൽ ഈ ഭരണ സമ്പ്രദായങ്ങളെല്ലാം മാറ്റമുള്ള ഭരണ സമ്പ്രദായങ്ങളാണ്. വേണ്ടത്ര ജനഭൂരിപക്ഷം ഇല്ലാതെ വരുമ്പോൾ, ജനാധിപത്യ ഭരണത്തിൽ മാറ്റമുണ്ടാകുന്നു. രാജാവ്‌ മരിക്കുമ്പോൾ രാജഭരണത്തിനും മാറ്റമുണ്ടാകുന്നു. എന്നാൽ മാറ്റമില്ലാത്ത ഭരണം ദൈവത്തിൻറെ ഭരണമാണ്. ദൈവം ദിവ്യ സിംഹാസനത്തിലിരുന്ന് എന്നേക്കുമായി ഭരണം നടത്തുന്നു. ആകാശം മാറിയാലും ഭൂതലവും മാറിയാലും മാറ്റമില്ലാത്തത് ദൈവത്തിന്റെ ഭരണവും, ദൈവത്തിൻറെ വചനവും ആണ്.

ലോകത്തിൻറെ പാപങ്ങളിൽനിന്നു ജയാളിയായവർക്ക് ഉള്ളതാണ് ദിവ്യസിംഹാസനം. ലോകത്തിൻറെ മോഹങ്ങളെയും പാപത്തെയും സാത്താനിക ശക്തിയെയും ക്രൂശു മരണത്താൽ യേശു തകർത്തപ്പോൾ കർത്താവിന് ദിവ്യ സിംഹാസനം അവകാശമായി നൽകി അതുപോലെ നാം പാപങ്ങളെയും സാത്താനിക ശക്തിക്കളെയും ജയിക്കുമ്പോൾ നമുക്കും സ്വർഗ്ഗസിംഹാസനം അവകാശമായി നൽകും. സ്വർഗ്ഗീയ സിഹാംസനത്തിൽ ഇരുന്ന് നാം ദൂതൻമാരെ ന്യായം വിധിക്കേണ്ടവരാണ് എന്ന് തിരുവചനം പറയുന്നു. നാം ഒരോരുത്തർക്കും സ്വർഗ്ഗീയസിംഹാംസനത്ത് അവകാശികളായി തീരുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

മനുഷ്യൻറെ കൈകളിൽ ഇരിക്കുന്ന ചെങ്കോൽ അധികാരത്തിന്റെ ചെങ്കോൽ ആണ്. എന്നാൽ കർത്താവിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോൽ ആണ്. അത് നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മെ ന്യായം വിധിക്കും. നാം കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാൻമാവിന്റെ ശക്തി ഇന്നും നമ്മിലൂടെ പ്രവർത്തിക്കുന്നു. നമ്മുടെ ജീവിതംകൊണ്ടു സ്വർഗ്ഗരാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുക എന്നതാണ് നാം ഹൃദയത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത് എങ്കിൽ, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പ്രശ്നങ്ങളിൽ തളരാതെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ നമ്മൾക്ക് ആകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്