എന്റെ പേര് ജോളി യുഗേഷ് എന്നാണ്.

പാലാ രൂപതയിൽ കുറവിലങ്ങാട് ഇടവകയിൽ ആണ് താമസിക്കുന്നത്.

🌹 ഞാൻ സാറാസ് എന്ന സിനിമ കാണാൻ ഇടയായി.
വളരെ വേദനയോടെയാണ്🥲 ഞാൻ ഈ കുറിപ്പ് എഴുതുന്നത്
ഇത്രമാത്രം മനുഷ്യവർഗ്ഗത്തെ തിന്മയിലേക്ക് നയിക്കുന്ന വിവരക്കേട് വിളമ്പുന്ന മറ്റൊരു സിനിമ ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.

ഞാൻ 6 മക്കളുടെ മാതാവാണ്🌹.
കരിയറും മക്കളെ പ്രസവിക്കലും വളർത്തലും, മാതാപിതാക്കളെ നോക്കലും ഒക്കെ ഒരുമിച്ചു പോകില്ലെന്ന് ആരു പറഞ്ഞു.
ഞങ്ങൾക്ക് ഒരു തുണി കടയും തയ്യൽ കടയും ഉണ്ട്. ധാരാളം പേർക്ക് ദൈവാനുഗ്രഹത്താൽ തൊഴിൽ കൊടുത്തിട്ടുണ്ട്. തുണി കടയിലേക്ക് തുണി എടുക്കുവാൻ ബാംഗ്ലൂർ, മദ്രാസ് യാത്രകൾ വേറെ. എന്റെ ഭർത്താവ് ഫുൾ ടൈം പോലെ പ്രൊ ലൈഫ് പ്രവർത്തനങ്ങൾ നടത്തുന്നു.

സാധിക്കുന്ന ദിവസം എല്ലാംകുർബാന കാണുവാൻ പോകും. എൻറെ മക്കൾ തമ്മിൽ ഒന്നര വയസ്സ് രണ്ടു വയസ്സ് മാത്രമേ വ്യത്യാസമുള്ളൂ. വീട്ടിൽ സുഖം ഇല്ലാതെ ഇരിക്കുന്ന അമ്മ, . വീട്ടിൽ എല്ലാവർക്കും വേണ്ടി എല്ലാ ദിവസവും രാവിലെ വ്യത്യസ്തമായ ഭക്ഷണങ്ങൾ തയ്യാർ ആക്കുന്നു.ആഴ്ചയിൽ മൂന്നുദിവസം പരിസര ശുചീകരണത്തിന് ഒരാൾ വരികയുള്ളൂ.

🔴 #ദൈവത്തിന്റെ #പരിപാലനയിൽആശ്രയിക്കുന്നവർക്ക് ഇതെല്ലാം വളരെ സിമ്പിൾ ആയിരിക്കുമെന്ന് ഞാൻ എല്ലാ ദിവസവും അനുഭവിച്ചറിയുന്ന ആളാണ്.

എന്റെ രണ്ടു പെൺമക്കളെ വിവാഹം ചെയ്തു അയച്ചു. ഞങ്ങളെ സന്തോഷിപ്പിക്കാനും സഹായിക്കാനും സഹകരിക്കാനും വേദനയും സന്തോഷം പങ്കുവെക്കാനും ധാരാളംപേർ ചുറ്റിലുമുണ്ട്. മക്കൾ സ്വാർത്ഥർ അല്ലാതെ പങ്ക് വച്ചു വളർന്നുവരുന്നു പങ്കുവയ്ക്കേണ്ട പാഠം കുടുംബത്തിൽ നിന്നും അവർ പഠിക്കുന്നു. മൂത്തവർ ഇളയവരുടെ കാര്യങ്ങൾ നോക്കുന്ന അതിനാൽ അവർക്കും നാളെ നല്ലൊരു അപ്പനും അമ്മയുമാകാൻ പ്രാക്ടീസ് കിട്ടുന്നു. സരള ഹൃദയർക്ക് മക്കളും അവരുടെ കൂട്ടായ്മയും വളരെ ആനന്ദദായകമാണ്.

എനിക്ക് ധാരാളം വലിയ കുടുംബങ്ങളെ അറിയാം അവരൊക്കെ ദൈവത്തിൽ ആശ്രയിച്ച് സന്തോഷപ്രദമായ കുടുംബജീവിതം അനുഭവിക്കുന്നവരും ആസ്വദിക്കുന്നവരാണ്. എൻറെ ചേച്ചിക്ക് അഞ്ച് മക്കളുണ്ട് അവർ രണ്ടുപേരും ടീച്ചേഴ്സ് ആണ് അവരും മക്കളെ നല്ലനിലയിൽ വളർത്തി വലുതാക്കി.

എന്റെ മകളുടെ ഭർത്താവിന്റെ ചേച്ചി എംബിബിഎസ് കഴിഞ്ഞപ്പോൾ വിവാഹം കഴിച്ചു ഇപ്പോൾ ആറു വർഷമായി അതിനുശേഷം എം ഡി എടുത്തു. ഇപ്പോൾ ഡി എം ചെയ്യുന്നു ഇതിനിടയ്ക്ക് മൂന്ന് മക്കൾ എല്ലാം വിജയപ്രദമായി ഒരേസമയം മുന്നോട്ടു കൊണ്ടു പോകുന്നു. ഇതിനോട് ഇടയ്ക്ക് അവൾ എത്രയോ ഉയരങ്ങൾ കീഴടക്കി.

🔴 മക്കൾ ദൈവത്തിൻറെ ദാനവും സമ്മാനവും ആണ്, അത് മക്കൾ ജനിക്കാൻ താമസിക്കുന്നവർക്ക് പറഞ്ഞാൽ കൂടുതൽ മനസ്സിലാവുകയുള്ളൂ. നിങ്ങൾ സിനിമയിൽ പറഞ്ഞു വെച്ചല്ലോ ഒരുങ്ങി മക്കളെ ജനിപ്പിച്ചു വളർത്തണമെന്ന്.
ഒരമ്മയുടെ ഗർഭ കാലത്തെ മനസ്സിന്റെ ആൾരൂപമാണ് ജനിക്കുന്ന കുഞ്ഞ്. ഈ കാലഘട്ടവും അതിനു ശേഷമുള്ള വളർച്ചയുടെ കാലഘട്ടവും മാതാപിതാക്കൾ സ്നേഹവും കരുതലും കൊടുത്തു വളർത്തണം. അവർ മഹാന്മാരും മഹതികളുമാകും, നന്മയുള്ളവരാകും. അവർ നാടിനു സമ്പത്താണ്. അവരെ ജനിപ്പിച്ച മാതാപിതാക്കൾ അവരിലുടെ ജീവിക്കും. മാംസത്തിൽനിന്നു ജനിക്കുന്നതു മാംസമാണ്. അങ്ങനെ മൃഗങ്ങൾക്ക് മക്കൾ ഉണ്ടാകുന്നത് പോലെ ജനിച്ച ചെറുപ്പത്തിൽ സ്നേഹം ലഭിക്കാത്തവർക്കെ ഇതുപോലെയുള്ള വിദ്വേഷ ജനകമായ ആശയങ്ങൾ പ്രചരിപ്പിക്കാനും അവതരിപ്പിക്കാനും ആകുകയുള്ളൂ.

ഈ ആശയ പ്രചരണത്തിലൂടെ കൊല്ലപ്പെടുന്ന ജീവനുകൾക്ക് നിങ്ങൾ തീർച്ചയായും ഉത്തരവാദികൾ ആയിരിക്കും.

നിങ്ങൾ തീർച്ചയായും ദൈവനീതിക്ക് മുമ്പിൽ നിൽക്കേണ്ടി വരും.⚫

അറിയപ്പെടുന്ന ഒരു ഡോക്ടറായ ഡോക്ടർ സുമ വിൽസണിനു ആറു മക്കൾ ആറൂം സിസേറിയനിലൂടെ ജനിച്ചവർ, ഞാനും ഒരു പിജി ഹോൾഡർ ആണ് ഞങ്ങളെപ്പോലെ പലരെയും എനിക്കറിയാം ഞങ്ങൾക്കൊന്നും വിവരം ഇല്ലാഞ്ഞിട്ടല്ല മക്കൾ ജനിച്ചത്. ജീവിതത്തിൽ സ്നേഹം അനുഭവിക്കാത്തവർക്കും കഠിന ഹൃദയർക്കും മാത്രമാണ് ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാനും ഭാഗബാക്കാകുവാനും ആകുകയുള്ളൂ.

പഴയ തലമുറയിൽ ജനിച്ചുവളർന്ന വരും ഈ ദുഷ്പ്രചരണത്തിന്റെ ഭാഗമായതിൽ വലിയ വേദനയുണ്ട് നിങ്ങളുടെ മക്കളൊക്കെ കൊല്ലപ്പെടാതെ ജനിച്ചത് അവരുടെ വലിയ ഭാഗ്യം. നിങ്ങൾ ജനിച്ചത് ദൈവ കരുണയും, നിങ്ങൾ ജീവിച്ചത് നിങ്ങളുടെ മാതാപിതാക്കൻമാരുടെ കരുണയും കൊണ്ടാണ് എന്നോർക്കണം.
സിനിമയേയും ഈ ആശയ പ്രചാരകരെയും ബഹിഷ്കരിക്കുക.

👉 ഇവർ സമൂഹത്തിലെ പുഴുവുള്ള വ്രണങ്ങൾ ആണ് ചീഞ്ഞുനാറുന്നതു ഒക്കെ ചെത്തി കളയുന്നതല്ലേ കൂടുതൽ അഭികാമ്യം

                                                     സ്നേഹത്തോടെ ,

✍️ജോളി യുഗേഷ്
വൈസ് പ്രേസിഡന്റ്, കെസിബിസി pro-life സമിതി ,
പാലാ രൂപത.

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |

പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .