You did not choose me, but I chose you(John 15:16) 💜

സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും, അതിൽ നിലനിൽക്കണമെന്നുമാണ്.

യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നമോരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. തന്റെ രക്തം കൊണ്ട് നമ്മുടെ പാപത്തിന് പരിഹാരം ചെയ്യുക വഴി, ദാസരാകാനല്ല സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. ദൈവവുമായുള്ള സ്നേഹബന്ധത്തിൽനിന്നും നമ്മെ അകറ്റിനിർത്തുന്ന പാപങ്ങളെ വെറുത്തുപേക്ഷിക്കാനുള്ള കൃപ നമുക്ക് ലഭിക്കുന്നത് ദൈവസ്നേഹത്തിലൂടെയാണ്. ഇത്രയുമൊക്കെ പാപം ചെയ്തിട്ടും, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ്, ദൈവസ്നേഹത്തോട് പ്രതികരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്‌. അതിരുകളില്ലാത്തതാണ് ദൈവത്തിന്റെ സ്നേഹമെന്ന് യേശുക്രിസ്തുവിലൂടെ അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തന്നു. “

സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിലും വലിയ സ്നേഹമില്ല” എന്ന് പറയുക മാത്രമല്ല, യേശു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.ദൈവത്തിന്റെ സ്നേഹം രുചിച്ചറിഞ്ഞവർക്ക് മാത്രമേ നിസ്വാർത്ഥമായി തന്റെ അയൽകാരനെ സ്നേഹിക്കാൻ ആവുകയുള്ളൂ. ഇത്തരത്തിൽ മറ്റുള്ളവരെ സ്നേഹിക്കാൻ സാധിക്കുമ്പോഴാണ് നമ്മൾ ദൈവം കല്പിക്കുന്നത് ചെയ്യുന്നത്. ദൈവത്തിന്റെ കൽപന പാലിക്കുന്നവർ ദൈവത്തിന്റെ സ്നേഹിതരാണ്. അതിനാൽ, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുവാനുള്ള കൃപയ്ക്കായും ദൈവത്തിന്റ വിളി നമ്മുടെ ജീവിതത്തിൽ പ്രയോജനപ്പെടുത്തുവാനും നമുക്കും പ്രാർഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്