കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ കാരുണ്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റി,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കരുണയുടെ കരുതൽ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു.മാധ്യമങ്ങൾ കാരുണ്യമേഖലയിലേക്ക് കടക്കുന്നത് സാമൂഹ്യപ്രശ്ന പരിഹാരങ്ങളിൽ കരുത്താകുമെന്ന് മേയർ പറഞ്ഞു.
കരുതൽ ന്യൂസ്‌ എം ഡി ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനും, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റും എറണാകുളം ലവ് &കെയർ ഡയറക്ടറുമായ സാബു ജോസും മുഖ്യ പ്രഭാഷണങ്ങൾ നടത്തി. നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ,റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ സെക്രട്ടറി എസ് അജയകുമാർ,കരുതൽ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റർ ഇഗ്‌നേഷ്യസ് ജി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജന് യോഗത്തിൽ കരുതൽ ധർമ്മ അവാർഡ് സമ്മാനിച്ചു.

കാരുണ്യമേഖലയിലെ സമർപ്പിത സ്ഥാപനങ്ങളും സംഘടനകളുമായ എറണാകുളം ലവ് &കെയറിനു വേണ്ടി സാബു ജോസ്, ഇരവിപുരം കാരുണ്യതീരത്തിന് വേണ്ടി സിസ്റ്റർ തെരേസ പുതുപ്പറമ്പിൽ, ചാത്തന്നൂർ കാരുണ്യാലയത്തിന് വേണ്ടി സിസ്റ്റർ ദീപ്തി മേരി, ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ ഡോ. മാത്യു ജോൺ, ഇരവിപുരം അഭയ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ബെനഡിക്ട സഫർനോസ്, കോയിവിള ബിഷപ് ജെറോം ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി കുഞ്ഞച്ചൻ ആറാടൻ, ക്വയിലോൺ മർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്‌സിനു വേണ്ടി നേതാജി ബി രാജേന്ദ്രൻ, സായി ഓർഫനെജിന് വേണ്ടി എസ്. നാരായണ സ്വാമി, പുതിയകാവ് ബാലാശ്രമത്തിന് വേണ്ടി ഷൈലേന്ദ്രബാബു, പുത്തൂർ സ്വാന്ത്വനം സേവാ കേന്ദ്രത്തിനു വേണ്ടി ആർ. ബാഹുലേയൻ, വോയിസ്‌ ഓഫ് ചാരിറ്റിക്ക് വേണ്ടി അയൂബ് കൊല്ലം, അബ്ബാസ് നീലഗിരി, ഉപവി ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് വേണ്ടി ജുബിൻ, മേരിദാസൻ, സുകൃതം ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് വേണ്ടി അജിത് മാടൻനട എന്നിവരെയും വ്യക്തിപരമായി ഫാ. ബിജോയ്‌, ഡോ. സി. ആർ. ജയശങ്കർ, ആർ. പ്രകാശൻപിള്ള,റൂവൽ സിംഗ്, ഡോ. സോണി മാത്യു എന്നിവരെയും കർമ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

സിന്റോ സണ്ണി

നിങ്ങൾ വിട്ടുപോയത്