”Can your courage endure, or can your hands be strong, in the days that I shall deal with you? I the Lord have spoken,
(Ezekiel 22:14)
ദൈവത്തെ എതിരിടാൻ മനുഷ്യനെ പ്രചോദിപ്പിക്കുന്നത് സാത്താനാണ്. ദൈവം എല്ലാവിധ അനുഗ്രഹവും നൽകി അനുഗ്രഹിച്ച ഏദൻ തോട്ടത്തിൽ പോലും മനുഷ്യനെ ദൈവത്തിന് എതിരായി തെറ്റ് ചെയ്യാൻ പ്രചോദിപ്പിച്ചത് സാത്താനാണ്. ഏദൻതോട്ടത്തിൽ സാത്താൻ പ്രത്യക്ഷപ്പെട്ടതു മുതൽ,ദൈവത്തെ ധിക്കരിക്കാനും മനുഷ്യന്റെ നന്മയെ നശിപ്പിക്കുന്നവനായി സാത്താൻ നിലകൊള്ളുന്നു. പാപമോ ദൈവത്തോട് ഉള്ള അനുസരണക്കേടോ ക്രിസ്‌തീയ ജീവിതരീതിയുടെ ഭാഗമല്ല അത് വചന വിരുദ്ധവും ആണ്.
സാത്താൻ ഒരു വ്യക്തിയിൽ ആദ്യം പ്രവർത്തിക്കുന്നത് ഒരു വ്യക്തിയുടെ ചിന്തയിൽ കൂടി ആണ്. ഇന്ന് പല മനുഷ്യരും ചിന്തിക്കുന്നത് ദൈവം ഇല്ലെന്നും ശാസ്ത്രങ്ങളെ കൂട്ടുപിടിച്ച് ദൈവത്തിന്റെ പ്രവർത്തികൾക്ക് എതിരെ പോരാടുന്നത് ആണ് നാം കണ്ടു വരുന്നത്. ദൈവത്തിനെതിരെ പോരാടാൻ മനുഷ്യന് സാധിക്കുമോ? രണ്ട് സെക്കൻറ്റ് ജീവശ്വാസം കിട്ടിയില്ലേൽ തളർന്നു വീഴുന്ന ശരീരം ആണ് ഒരോ മനുഷ്യന്റെതും. അതായത് ‘സാത്താൻ ദൈവം ഇല്ല എന്നു പറഞ്ഞു ഒരു വ്യക്തിയിലൂടെ ചെയ്യുന്നത് ആ വ്യക്തിയെ പാപത്തിലേയ്ക്കും നാശത്തിലേയ്ക്കും തള്ളിയിടുകയാണ് ചെയ്യുന്നത്. എന്നാൽ യേശു വന്നത് ആളുകളെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനും, പാപത്തെ നശിപ്പിക്കാനും ആണ്.
പാപം ചെയ്താൽ ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. അതിനോടുള്ള നമ്മുടെ മനോഭാവം വിട്ടുവീഴ്ച ഇല്ലാത്തതായിരിക്കണം. ജീവിതത്തിൽ പാപം ആണെന്ന് അറിഞ്ഞിട്ടും നാം ചെയ്യുന്ന പല പാപ പ്രവർത്തികളും കർത്താവിന് എതിരെ പോരാടുന്നതിന് തുല്യമാണ്. സാത്താന്റെ പ്രഥമ ലക്ഷ്യം ദൈവത്തോടുള്ള വിശ്വാസവും, ആരാധനയും, ദൈവഭക്തിയും, ദൈവഭയവും നമ്മിൽ നിന്ന് എടുത്തു കളയുക എന്നതാണ്. ദൈവത്തിനെതിരെ മൽസരിക്കാൻ തോന്നുന്ന സാത്താനിക ചിന്തകളിൽ നിന്നും ദൈവക്യപയാൽ അകന്നു നിൽക്കാൻ പ്രാർത്ഥിക്കാം. നാം ഓരോരുത്തർക്കും യേശുക്രിസ്തുവിന്റെ പൂർണതയിലും അവന്റെ കൃപയിലും പങ്കാളിയാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.