ജനപക്ഷം നിന്ന് രാപകൽ സമരംചെയ്യുന്ന വൈദികരുടെ അപൂർവകാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പലരുടെയും മനസ്സുകളിൽ ചോദ്യമുയരുന്നുണ്ടാവും.. ഈ അച്ചന്മാർക്ക് ഇത് എന്തിൻ്റെ കേടാ? ഇവർക്ക് പള്ളിയിൽ പ്രാർത്ഥിച്ചും മേടയിൽ വായിച്ചും പഠിച്ചും പള്ളിക്കാര്യങ്ങൾ നോക്കിയും സ്വസ്ഥമായി കഴിഞ്ഞാൽ പോരേ?

*നിലവാരമുള്ള ബോധ്യങ്ങൾ*-

ജനത്തിനുവേണ്ടി ദൈവത്താൽ വിളിക്കപ്പെട്ടവർ എന്ന ബോധ്യമാണ് വൈദികരെ നയിക്കുന്നത്! – ഈശോയുടെ തിരുവസ്ത്രത്തിൻ്റെ മഹത്ത്വം തിരിച്ചറിഞ്ഞിട്ടുള്ളവർക്ക് ജനത്തിൻ്റെ പ്രശ്നങ്ങളെ അവഗണിക്കാനാവില്ല. – ക്രിസ്തുവിൻ്റെ പ്രവാചകദൗത്യം സ്വാംശീകരിച്ചവരാണിവർ. ഭരണ സംവിധാനങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട പാവപ്പെട്ടവർക്കു ലഭിക്കേണ്ട നീതിക്കും ന്യായത്തിനുംവേണ്ടി അലമുറയിടുകയാണ് ഇവർ.- അൾത്താരയിൽ തങ്ങൾ അർപ്പിക്കുന്ന ക്രിസ്തുവിൻ്റെ ബലിയുടെ സാമൂഹിക മാനങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നവരാണ് ഇവർ.- വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് ഇവർ…

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികരിൽ 23 പേർ ഡോക്ടറേറ്റ് ബിരുദമുള്ളവരും മറ്റനേകർ വിവിധങ്ങളായ വിഷയങ്ങളിൽ ബിരുദങ്ങളുള്ളവരുമാണ്. – ഇവരിൽ ബഹുഭൂരിപക്ഷം പേരും മത്സ്യത്തൊഴിലാളികളുടെ മക്കളാണ്.

കടലിൽ മീൻ പിടിക്കാൻ പോയിട്ടുള്ളവരുൾപ്പെടെ ഇതിലുണ്ട്…- കടലിനെയും തീരത്തെയും കേട്ടും കണ്ടും അനുഭവിച്ചും വളർന്നവരാണ് ഇവർ. കടലിനെയും തീരത്തെയും കുറിച്ച് ഇവർക്ക് അറിവില്ല എന്ന തെറ്റിദ്ധാരണയും വേണ്ട.- തീരദേശവിഷയത്തെക്കുറിച്ച് അനുഭവപരമായും ആധികാരികമായും മനസ്സിലാക്കിയിട്ടാണ് അവർ ഈ സമരം ഏറ്റെടുത്തതും, മത്സ്യത്തൊഴിലാളികൾ ഇനിയും വഞ്ചിതരാകാൻ അനുവദിക്കില്ല എന്ന നിലപാടിലേക്ക് എത്തിയതും …

*ഓർക്കുക*-

മത്സ്യത്തൊഴിലാളികളുടെ സവിശേഷസാധ്യത തിരിച്ചറിഞ്ഞ്, പ്രളയസമയത്ത് രക്ഷകരാകാൻ അവരെ പ്രേരിപ്പിച്ചതും രക്ഷാപ്രവർത്തനത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തതും മുഖ്യമായും വൈദികരായിരുന്നു…-

മത്സ്യത്തൊഴിലാളികളുടെ പ്രിയങ്കരരായ നേതാക്കന്മാരും ഇവർതന്നെയാണ്. രാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തമായി, തങ്ങളോടൊപ്പം നിസ്വാർത്ഥതയോടെ ജീവിക്കുകയും പ്രവർത്തിക്കുന്നവരുമായതുകൊണ്ടാണ് ണ് പാവപ്പെട്ട ഈ ജനം ഇവരെ തങ്ങളുടെ അനിഷേധ്യനേതാക്കളായി കരുതുന്നത്. ഇവർക്ക് നൊന്താൽ അവർക്കും, അവർക്ക് നൊന്താൽ ഇവർക്കും നോവും.- ഇവർ ഗ്രാമദേവാലയങ്ങളിലെ വൈദികരാണ്. ആ പള്ളികളും ഗ്രാമങ്ങളും കണ്മുൻപിൽ കടൽ കൊണ്ടുപോകുന്നത്, നോക്കി നിൽക്കാൻ വയ്യാത്ത അവസ്ഥയും ജനത്തിൻ്റെ ദൈന്യതയുമാണ് അവരെ ഈ സഹന സമരരംഗത്ത് എത്തിച്ചത്

.*മനസ്സിലാക്കുക*

നിങ്ങൾക്ക് തോന്നുണ്ടോ, സ്വന്തം കുടുംബവും ജീവിതവും വേണ്ടെന്നുവച്ച്, മത്സ്യത്തൊഴിലാളികളോടൊപ്പം മുഴുവൻ സമയവും ജീവിക്കുന്ന ഈ വൈദികർ, മരിച്ചാലല്ലാതെ ഈ അതിജീവന സമരത്തിൽ നിന്നും പിന്നോട്ട് പോകുമെന്ന്?മറിച്ചാണ് ആരെങ്കിലും ചിന്തിക്കുന്നതെങ്കിൽ, കത്തോലിക്കാ പുരോഹിതരെ, അതും തീരദേശത്തെ വൈദികരെ, അവർക്കു തീരെ മനസ്സിലായിട്ടില്ല എന്നാണർത്ഥം! കാരണം, ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്കെല്ലാം ചെയ്യാൻ കഴിയും” എന്ന തിരുവചനമനുസരിച്ച്, ക്രിസ്തുവിനെ മാത്രം നേതാവായി സ്വീകരിച്ച ഇവർക്ക് ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല തന്നെ!

കടപ്പാട്

നിങ്ങൾ വിട്ടുപോയത്