എന്തുകൊണ്ട് “വിശുദ്ധ ബൈബിൾ” എന്നെഴുതിയില്ല??അതിന്റെ കാരണക്കാര്‍ നമ്മള് തന്നെ ആണ്.. എപ്പോഴെങ്കിലും നമ്മൾ “വിശുദ്ധ ബൈബിൾ” എന്ന് പറയാറുണ്ടോ?? ഇല്ല..

‘ബൈബിളിലെ’ ഇന്ന സുവിശേഷത്തിൽ അല്ലെങ്കിൽ ‘ബൈബിളിൽ’… ഇങ്ങനെയേ 99% ആളുകളും ധ്യാനഗുരുക്കന്മാരും അച്ചന്മാരും എല്ലാം പറയാറുള്ളൂ.. എന്നിട്ട് ചാനലുകാരൻ അങ്ങനെഴുതാത്തത്തിൽ നമുക്ക് കുറ്റം പറയാൻ പറ്റുമോ??
അതെ സമയം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.. മിക്ക മുസ്ലീങ്ങളും പരിശുദ്ധ ഖുറാൻ / വിശുദ്ധ ഖുറാൻ എന്നെ പറയാറുള്ളൂ.. അതുകൊണ്ട് അത് അങ്ങനെ തന്നെ എഴുതിയിട്ടും ഉണ്ട്.. അപ്പൊ കഴിവതും വിശുദ്ധമായവയെ അങ്ങനെ തന്നെ ചേർത്തു പറഞ്ഞു ശീലിക്കുക.. വിശുദ്ധ ബൈബിൾ.. വിശുദ്ധ കുർബാന.. Etc.. കേൾക്കുന്നവർ അങ്ങനെ കേട്ടു പഠിക്കട്ടെ..

ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം.. ഇത്തരം ചെറിയ കാര്യങ്ങൾ അവഗണിക്കുന്നത് അത്ര നല്ലതല്ല എന്ന് മാത്രം പറയുന്നു..
ഉദാഹരണം ‘പള്ളി’ എന്ന വാക്ക് നമ്മൾ കൂടുതൽ ഉപയോഗിക്കാതെ Church, ദേവാലയം, എന്നിവ ഉപയോഗിക്കുന്നു.. പക്ഷെ മറ്റവർ ‘പള്ളി’ എന്നത് കൂടുതലായി ഇപ്പൊ ഉപയോഗിക്കുന്നു.. പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര രേഖകളിൽ നിന്നും ക്രിസ്ത്യാനികളുടെ സംഭാവനകൾ നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ പതിയെ ക്രിസ്ത്യാനികൾ തുടങ്ങിവെച്ച ‘പള്ളിക്കൂടവും’ അതിന്റെ ക്രെഡിറ്റും ആര് കൊണ്ടുപോകും എന്ന് ചിന്തിക്കുക..

“ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന് അല്പാല്പമായി നശിക്കും.” പ്രഭാഷകന്‍ 19 : 1

ജോജി കോലഞ്ചേരി