പശ്ചാത്യ സഭയിലും പശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള കത്തോലിക്കാ – ഓർത്തഡോൿസ്‌ സഭകളിലും ഏപ്രിൽ 23 -)0 തീയതിയാണ് ഗീവർഗീസ് സഹദയുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, പൗരസ്ത്യ സുറിയാനി സഭയിൽ ഏപ്രിൽ 24-)0 തീയതിയാണ് ഈ തിരുനാൾ പുരാതന കാലം മുതൽ ആഘോഷിക്കുന്നത്. കാരണം, ഏഴാം നൂറ്റാണ്ടിൽ ഈശോയാബ് മൂന്നാമൻ പാത്രിയാർകീസ് ക്രോഡീകരിച്ചതും പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമ ഗ്രന്ഥമായ ഹൂദ്രയിലും ( Hudra ). ഇതിനെ അടിസ്ഥാനമാക്കി 1960-ൽ റോമിൽ നിന്നും പ്രസിദ്ധീകരിച്ച സപ്പ്ളിമെന്റും മിസ്തെരിയോരും ( Supplemntum Mysteriorum ) എന്ന ഗ്രന്ഥത്തിലും ഏപ്രിൽ 24 -)0 തീയതിയാണ് ഗീവർഗീസ് സഹദായുടെ തിരുനാൾ എന്ന് ചേർത്തിരിക്കുന്നു. കൂടാതെ, കൽദായ, അസ്സീറിയൻ സഭകളിലും ഏപ്രിൽ 24-)0 തീയതിയാണ് ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുന്നത്.

എന്നാൽ രക്തസാക്ഷികളെക്കുറിച്ചു പ്രതിപാദിക്കുന്ന റോമൻ മർത്തീരിയോളജിയിൽ ( Roman Martyriology) ഏപ്രിൽ 23-)0 തീയതിയാണ് മാർ ഗീവർഗീസിന്റെ തിരുനാൾ എന്ന് രേഖപെടുത്തിയിരിക്കുന്നു. ഈ തിരുനാളിനെ സംബന്ധിച്ച് റോമൻ മർത്തീരിയോളജിയിൽ നിർദ്ദേശിച്ചിരിക്കുന്ന തീയതി ( ഏപ്രിൽ 23 ) തന്നെയാണ് പശ്ചാത്യ സുറിയാനി സഭകളും പിന്തുടരുന്നതെങ്കിലും പ്രസ്തുത വിശുദ്ധനെ അനുസ്മരിക്കുന്ന അന്നേദിവസത്തെ പശ്ചാത്യ സുറിയാനി വി. കുർബാനയിലെ ഹൂത്താമയിൽ നീസാൻ 24 ( ഏപ്രിൽ 24) എന്നാണ് ചേർത്തിരിക്കുന്നത്. മാത്രമല്ല, മഫ്രിയാൻ പദവി നിർത്തലക്കപ്പെടുന്നത്തിനുമുമ്പുവരെ സിറിയൻ ഓർത്തഡോൿസ്‌ സഭയിലും ഏപ്രിൽ 24-)0 തീയതിയാണ് മാർ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിച്ചിരുന്നത്. പിൽക്കാലത്താണ് അവർ മാർ ഗീവർഗീസിന്റെ തിരുനാൾ ഏപ്രിൽ 23-)0 തീയതി ആഘോഷിക്കുവാൻ തുടങ്ങിയത്.

പൗരസ്ത്യ മലബാർ സുറിയാനി സഭയുടെ ലിറ്റർജിക്കൽ കമ്മീഷനിൽ നിന്നും.

അരുവിതുറ പള്ളി തിരുസ്വരൂപ പ്രതിഷ്ഠ
അരുവിതുറ പള്ളി തിരുസ്വരൂപ പ്രതിഷ്ഠ

കൊടുങ്ങല്ലൂരിലെ നസ്രാണി മക്കൾ

നിങ്ങൾ വിട്ടുപോയത്