സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ?

ശ്രീമതി കെ സി റോസക്കുട്ടി ടീച്ചറിനെ അടക്കം എൽ പി സ്‌കൂളിൽ പഠിപ്പിച്ച 80 വയസുകഴിഞ്ഞ ഒരു സന്യാസിനി ,പരസ്യമായി കൊച്ചുമോനാകുവാൻ പ്രായമുള്ള ഒരു വ്യക്തിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുമ്പോൾ ,ആ ചിത്രം നല്ലൊരമ്മയുടെ മനസ്സാണ് കാണുവാൻ കഴിയുന്നത് .പൊതുപ്രവർത്തനത്തിനിടയിൽ പൊട്ടിത്തെറിച്ചു മരിച്ച ഒരാളുടെ മകനെയാണെന്നും മറക്കരുത് .

സന്യാസിനിമാർ ജാതിയും മതവും നോക്കിയല്ല വ്യക്തികളെ സ്നേഹിക്കുന്നതും സേവനം നൽകുന്നതും .മുൻ വിധിയില്ലാതെ ആ അമ്മയെ കെട്ടിപിടിക്കുവാനും ഒരു പൊതുപ്രവർത്തകന് നിർമ്മല മനസ്സും വേണം .

ഭാരതത്തിലെ രാഷ്ട്രപതി ഉപരാഷ്ട്രപതി പ്രധാന മന്ത്രിമാർ ,സുപ്രിം കോടതിയിലെ ചീഫ് ജസ്റ്റിസ് ..അടക്കമുള്ളവർ ഉന്നത സ്ഥാനങ്ങളിൽ എത്തിയപ്പോഴും ,കുഞ്ഞു നാളിൽ തങ്ങളെ അമ്മയെപ്പോലെ കരുതി സ്നേഹിച്ച -സന്യാസിനിയായ അമ്മയെ കാണുവാൻ എത്തുന്നത് നാം കഴിഞ്ഞ നാളുകളിൽ കണ്ടിട്ടുണ്ട് .

ഏതാനും മക്കളെ പ്രസവിച്ചു വളർത്തുവാൻ ശ്രമിക്കാതെ ,സന്യാസത്തിലൂടെ പ്രാർത്ഥനാ ജീവിതം തിരഞ്ഞെടുത്ത ,ഇവരുടെ മനസ്സിൽ ആയിരക്കണക്കിന് മക്കൾ ജനിച്ചു -വളര്ന്നു -ജീവിക്കുന്നു .ഏത് മതത്തിലും സന്യാസിനിയുടെ മനസ്സ് അതായിരിക്കും .അവർ സമൂഹത്തിൻെറ അമ്മമാരാണ് ,മറക്കരുതെ .

https://www.facebook.com/294493857651676/posts/1195939880840398/

വൃദ്ധയായ ഒരു അമ്മ, സ്വന്തം മകനെപ്പോലെ, കെട്ടി പിടിക്കുന്നതിൽ അസ്വാഭാവികതയും അശ്ലീലതയും, കാണുന്നവൻമാർക്ക്‌, ചുട്ട മറുപടി കൊടുക്കാൻ രാഹുൽഗാന്ധിയുടെ ഈ പോസ്റ്റിന് അടിയിൽ ക്രിസ്ത്യാനികൾ ഒന്നിക്കുക… അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾക്ക് നന്ദി പറയാം… ക്രിസ്ത്യാനികളുടെ ഒരുമ ഇന്ത്യ മുഴുവൻ അറിയാൻ ഉള്ള സുവർണ്ണ അവസരം വിനിയോഗിക്കുക…

സാബു ജോസ്,എറണാകുളം

നിങ്ങൾ വിട്ടുപോയത്