======================================
സഹോദരങ്ങളെ ചരിത്രത്തിലൂടെ സഭ മുന്നോട്ട് പോയപ്പോൾ സഭക്കു ഒന്നും സംഭവിച്ചില്ല എന്നു ചില സഹോദരങ്ങളും സഭക്ക് ചില ചെദ്ദങ്ങൾ സംഭവിച്ചു എന്നു വാദിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ഈ പശ്ചാതലത്തിൽ ഈ വാദങ്ങളെ വിലയിരുത്തുന്നു.
സുവിശേഷം എഴുതപ്പെട്ട എ ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപെട്ട സ്ഥലങ്ങളിലല്ലാം ശക്തമായ സഭാ സമൂഹങ്ങൾ ഉണ്ടായിരുന്നു. അവിടുങ്ങളിലെ സഭാ സമൂഹങ്ങൾക്കു എന്ത് സംഭവിച്ചു?
യേശുക്രിസ്തു കർത്താവാണ്, ദൈവമാണ്, യേശു ക്രിസ്തു വാണ് -രക്ഷകൻ അഥവാ മിശിഹ ആണ് എന്നു വിശ്വസിക്കുന്ന മനുഷ്യരെ വിളിക്കുന്ന പേരാണ് ക്രിസ്ത്യാനികൾ, ക്രൈസ്തവർ. അപ്പോസ്തോല പ്രവർത്തന പുസ്തകം 5:42
ഇങ്ങനെ പറയുന്നു
” എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്‌തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവര്‍ വിരമിച്ചില്ല. “
അന്തോക്യായിൽ വെച്ചാണ് ശിഷ്യൻമാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്.
അപ്പോസ്തോല പ്രവർത്തനം 11:26 ഇങ്ങനെ പറയുന്നു :-
” അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്‌ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്. “
അതിനർത്ഥം സിറിയ രാജ്യത്തെ അന്തോക്യായും ദമാസ്കസുമൊക്കെ ശക്തമായ ക്രൈസ്തവ വിശ്വാസ സമൂഹങ്ങൾ ആയിരുന്നു. എന്നാൽ എ ഡി ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിക മതം സിറിയ കീഴടക്കിയതോടുകൂടി സിറിയയിലെ ക്രൈസ്തവ വിശ്വാസം തകർന്നു. 2011-ഇൽ 87% മുസ്ലിമുകളും 10% ക്രിസ്ത്യാനികളുമുള്ള ഒരു രാജ്യമായിരുന്നു സിറിയ. എന്നാൽ 2014-ഇൽ ISIS എന്ന ജിഹാദി സംഘടന സിറിയയിലെ വലിയ പ്രദേശങ്ങൾ കീഴടക്കിയതോടുകൂടി ക്രിസ്ത്യാനികൾക്കു ക്രിസ്ത്യാനികൾ എന്ന പേരു ലഭിച്ച അന്തോക്യായിലും, സിറിയയിലും നിന്നും ക്രൈസ്തവ വിശ്വാസം തുടച്ചു നീക്കപ്പെട്ടു. ജറുസലേമിൽ നിന്നും ദമാസ്കസിലേക്കുള്ള യാത്രയിൽ ദമാസ്കസിനടുത്തുവെച്ചാണ് സാവൂളിന് ദർശന മുണ്ടായതു. കുതിര പുറത്തുനിന്നു പുറത്തുവീണ സാവൂൾ മാനസാന്തരപ്പെട്ടു പൗലോശ്ലീഹയായി മാറി. സിറിയയുടെ തലസ്ഥാനമായ ദമാസ്ക്സ് ഇന്ന് സഭ തുടച്ചു നീക്കപ്പെട്ടു.
ഇറ്റലി രാജ്യത്തിന്റെ തലസ്ഥാനമാണ് റോം.വത്തിക്കാൻ സിറ്റി റോമിനുള്ളിലാണ്. റോമിലിപ്പോഴും സഭയുണ്ട്.
എ ഡി ഒന്നാം നൂറ്റാണ്ടിൽ ശക്തമായ സഭാ സമൂഹം ഈജിപ്റ്റിലുണ്ടായിരുന്നു. എ ഡി ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിക ഭരണകർത്താക്കൾ ഈജിപ്റ്റിനെ ആക്രമിക്കുകയും എ ഡി പത്താം നൂറ്റാണ്ടോടുകൂടി ഈജിപ്റ്റ് ഇസ്ലാമികവത്കരിക്കുകയുമുണ്ടായി.ഇന്ന് വളരെ ചെറിയ എണ്ണമുള്ള നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരു സഭാ സമൂഹമാണ് ഈജിപ്റ്റിലേത്.100% ക്രൈസ്തവ രാജ്യമായിരുന്ന ഈജിപ്റ്റിന്നു 95% മുസ്ലിമുകളും 5% ക്രൈസ്തവരുമാണുള്ളത്.
വിശുദ്ധ ബൈബിളിൽ പുതിയ നിയമത്തിൽ ഏഷ്യാ മൈനർ എന്നറിയപ്പെടുന്ന ഇന്നത്തെ ടർക്കി രാജ്യത്തെ പ്രദേശമാണ് എഫേസൂസ്. എ ഡി 1453 വരെ ബൈസന്റൈൻ സാമ്രാജ്യം എന്ന പേരിൽ വളരെ ശക്തമായ ഒരു ക്രൈസ്തവ സമൂഹം ഏഷ്യാ മൈനറിൽ ഉണ്ടായിരുന്നു. അവരുടെ തലസ്ഥാനം കോൺസ്റ്റാന്റിനപ്പോൾ ആയിരുന്നു. ഇവിടെയാണ് ഹാഗിയ സോഫിയ കത്തീഡ്രൽ എ ഡി എ ഡി 537 മുതൽ 1453 വരെ നിലനിന്നത്. എ ഡി 1453മെയ് 29 ന് ഇസ്ലാമിസ്റ്റുകളായ തുർക്കി വംശജർ ബൈസന്റൈൻ തലസ്ഥാനമായ കോൺസ്റ്റാന്റിനപ്പോൾ കീഴടക്കി. 100% ക്രൈസ്തവർ വസിച്ചിരുന്ന ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ പേരു തുർക്കികൾ തുർക്കി/ടടർക്കി എന്നാക്കി മാറ്റി. ഇന്ന് 99.99 %മുസ്ലിമുകളും 0.01% ക്രൈസ്തവർ മാത്രമാണ് ടർക്കി യിലുള്ളത്.ചുരുക്കത്തിൽ നാലു സുവിശേഷങ്ങൾ എഴുതപ്പെട്ട സഭകളിൽ മൂന്ന് സ്ഥലത്തും ഇന്ന് നാമമാത്ര സഭമാണുള്ളത്. ഈ പ്രദേശങ്ങളെല്ലാം. ഏതാണ്ട് 100% മുസ്ലിമുകളുടെ കയ്യിലായി.
ഇനി അപ്പോസ്തൊലപ്രവർത്തനങ്ങളുടെ പുസ്തകത്തെ പറ്റി നമ്മുക്ക് നോക്കാം :-
ഈ പുസ്തകത്തിന്റെ കർത്താവ് വി. ലൂക്കയാണ്. വി. ലൂക്കാ ഈജിപ്റ്റിലെ സഭക്കാണ് സുവിശേഷം എഴുതിയത് ആയത്കൊണ്ട് അപ്പോസ്തോല പ്രവർത്തനങ്ങൾ ഈജിപ്റ്റിലെ സഭക്കാണ് എഴുതപ്പെട്ടത്. ഈജിപ്റ്റിലെ സഭയുടെ അവസ്ഥ നാം മുൻപ് കണ്ടുവല്ലോ.
യൂദയാ സഭ എവിടെയാണ്. ഈശോയുടെ പരസ്യ ജീവിതം ഗലി ലിയിലും സമരിയയിലും യൂദായായിലുമായിരുന്നു. യൂദയാ യിലെ ജെറുസലേമിലായിരുന്നു ഈശോയുടെ പീഡസഹനവും, കുരിശുമരണവും, സംസ്കാരവും ഉഥാനവും നടന്നത്. വി. പത്രോസിന്റെ പ്രസംഗത്തോടുകൂടി സഭ ആദ്യമായി രൂപം കൊണ്ടത് യൂദയായിലെ ജറുസലേമിൽ ആയിരുന്നു. ജറുസലേമിൽ ശക്തമായ ഒരു ക്രൈസ്തവ സമൂഹമുണ്ടായിരുന്നു. എന്നാൽ എ ഡി ഏഴാം നൂറ്റാണ്ടിൽ മുസ്ലിമുകൾ ജെറുസലേമിനെ കീഴടക്കുകയും അവിടെ ഇസ്ലാമിക ഭരണം ഏർപ്പെടുത്തുകയും ചെയ്തതോട്കൂടി സഭ ഞെരുക്ക പ്പെട്ടു.ഇസ്ലാം അവിടെ ആധിപത്യം നേടി. ചരിത്രത്തിൽ നിന്നും യൂദയാ എന്ന പേരുപോലും തുടച്ചു നീക്കപ്പെട്ടു. ഇന്ന് ഇസ്രായേലിലെ വെസ്റ്റ് ബാങ്ക് പ്രദേശമായി പെരുമാറി അറിയപ്പെടുന്നു. നാമമാത്ര സഭയാണ് ഇവിടെയുള്ളത്. യഹൂദരുടെ ജെറുസലേം ദേവാലയം നിലനിന്നിരുന്ന സ്ഥലത്തു ഇന്ന് സ്വർണ താഴികക്കുടതോടുകൂടിയ മുസ്ലിം ആരാധനാലയം -Dome of the Rock സ്ഥിതി ചെയ്യുന്നു.
*അടുത്തതായി പുതിയ നിയമത്തിലെ പൗലോസിന്റെ 14 ലേഖനങ്ങളാണ്.*
പൗലോസ് ലേഖനങ്ങൾ എഴുതിയ ഈ 14 സമൂഹങ്ങളും വ്യക്തികളും എ ഡി ഒന്നാം നൂറ്റാണ്ടിൽ വളരെ ശക്തമായ ക്രൈസ്തവ സമൂഹങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങൾ ആയിരുന്നു. ഈ പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നമ്മുക്കൊന്നു പരിശോധിക്കാം :-
1.ഒന്നാമതായി റൊമാകാർക്കഴുതിയ ലേഖനം. റോമാ ഇറ്റലി രാജ്യത്തിന്റെ തലസ്ഥാനമാണ്. ഇപ്പോഴും ക്രൈസ്തവ ഭൂരിപക്ഷമുള്ള സഭയുള്ള പ്രദേശമാണ് റോം.
2.അടുത്തതായി കോറിന്തോസ്ക്കാ ർക്കഴുതിയ ഒന്നാം ലേഖനമാണ്. കോറിന്തോസ് ഗ്രീസിലെ പ്രദേശമാണ്. ഗ്രീസിൽ 95% ആളുകളും ഇന്ന് ക്രൈസ്തവരാണ്.
3. 2 കോറിന്തോസ് :-
ഇതും ഗ്രീസിലാണ്.ഇവിടുത്തെ സഭയുടെ കാര്യം മുൻപ് പറഞ്ഞുവല്ലോ.
4.ഗലാത്തിയാ യിലെ സഭ :-
ഗലാത്തിയ ഇന്നത്തെ ടർക്കി രാജ്യത്താണ്. 99.99 % മുസ്ലിമുകളുള്ള രാജ്യമായി തീർന്നു ഗലാത്തിയ ഉൾപ്പെടുന്ന ഏഷ്യാ മൈനറായ ടർക്കി.
5.എഫേസൂസ് കാർക്കെഴുതിയ ലേഖനം :-
എഫെസൂസ് ടർക്കിയിലെ പ്രദേശമാണ്. ടർക്കിയുടെ കാര്യം മുൻപ് കണ്ടുവല്ലോ
6.ഫിലിപ്പിയ കാർക്കെഴുതിയ ലേഖനം :-
മാസിഡോണിയ രാജ്യത്താണ് ഇന്ന് ഫിലിപ്പി ഉള്ളത്. 71% ക്രൈസ്തവരും 29% ആളുകളും അധിവസിക്കുന്ന ഒരു രാജ്യമാണ് ഫിലിപ്പിയ. ഇവിടെ സഭയുണ്ട്.
7.കോളസോസ് കാർക്കെഴുതിയ ലേഖനം :-
കോളസോസ് ടർക്കി രാജ്യത്തെ പ്രദേശമാണ്. അവിടെ സഭയിന്നു നിലവിലില്ല.
8 & 9:- 1, 2 തേസലോനിക്കാർക്കു എഴുതിയ ലേഖനം :-
മസിഡോണിയ രാജ്യത്താണ് തേസലോനിക്കാ.മുൻപ് കണ്ടത് പോലെ മാസിഡോണിയയിലെ സഭ ഇന്ന് നിലവിലുണ്ട്.
10 & 11, തിമോതെയൂസിനെഴുതിയ 1, 2 ലേഖനങ്ങൾ :-
ടർക്കി പ്രദേശത്തായിരുന്നു തിമെത്തയോസ് വസിച്ചിരുന്നത്. അവിടെയിന്ന് സഭ നിലവിലില്ല.
12, തീത്തോസിനെഴുതിയ ലേഖനം:-
തീത്തോസ് ടർക്കി പ്രദേശത്തായിരുന്നു വസിച്ചിരുന്നത്. ആ പ്രദേശത്തു സഭ ഇന്ന് നിലവിലില്ല.
13, ഫിലമോനെഴുതിയ ലേഖനം :-
ഫിലമോൻ കോളസോസിയാ യിലെ സഭ ടർക്കി യിലാണ് അധിവസിച്ചിരുന്നത്. ഇന്ന് അവിടെ സഭയില്ല.
14, ഹെബ്രായക്കാർക്കെഴുതിയ ലേഖനം :-
ജെറുസലേമിന് പുറത്തു വസിച്ചിരുന്ന ഇസ്രായേൽകാർക്കായിട്ടാണ് ഈ പുസ്തകം എഴുതപ്പെട്ടത്. ഈ പ്രദേശങ്ങളിലും സഭ ഇന്ന് നിലവിലില്ല.
ചുരുക്കത്തിൽ പൗലോസ്ശ്ലീഹാ എഴുതിയ 14 ലേഖനങ്ങളിലെ ഏഴു പ്രദേശങ്ങളിൽ ഇന്ന് സഭ നിലവിലില്ല.
അടുത്തതായി പുതിയ നിയമത്തിലെ കാത്തോലിക ലേഖനങ്ങൾ എഴുതപ്പെട്ട സഭകളെയും വ്യക്തികളെയും അവർ അധി വസിച്ചിരുന്ന സഭാ സമൂഹങ്ങളെയും നമ്മുക്കൊന്നു പരിശോധിക്കാം.
1, യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം :-
യാക്കോബ് ശ്ലീഹാ യൂദയായ്ക്കു വെളിയിലുള്ള യഹൂദ ക്രൈസ്തവർക്കു വേണ്ടിയായിരുന്നു തന്റെ ലേഖനം എഴുതിയത്. ഈ പ്രദേശങ്ങളിൽ സഭ ഇന്ന് നിലവിലില്ല.
2 & 3.
പത്രോസ് ശ്ലീഹാ എഴുതിയ 1, 2 ലേഖനങ്ങൾ :-
ഏഷ്യാ മൈനർ അഥവാ ഇന്നത്തെ ടർക്കിയിലെ യഹൂദ ക്രൈസ്തവർക്കു വേണ്ടിയായിരുന്നു വി. പത്രോസ്ശ്ലീഹാ ലേഖനമെഴുതിയത്. നാം നേരത്തെ കണ്ടത് പ്പോലെ ടർക്കിയിന്നു 99.99% മുസ്ലിമുകൾ അധിവസിക്കുന്ന സ്ഥലമാണ്ണിന്ന്. സഭ ഇന്നവിടെ നിലവിലില്ല.
4 & 5. വി. യോഹന്നാൻശ്ലീഹ എഴുതിയ മൂന്ന് ലേഖനങ്ങൾ :-
ഏഷ്യാ മൈനർ അഥവാ ടർക്കിയിലെ പ്രദേശത്തായിരുന്നു എഫെസൂസും അതുപോലുള്ള പ്രദേശത്തുമായിരുന്നു യോഹന്നാൻ ശ്ലീഹാ സുവിശേഷ പ്രാഘോഷണം നടത്തുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തത്.ടർക്കിയിൽ സഭ ഇന്ന് നിലവിലില്ല.
7, വി. യൂദാ എഴുതിയ ലേഖനം :-
വി യൂദായെ പെർഷ്യയുടെ അഥവാ ഇന്നത്തെ ഇറാന്റെ അപ്പസ്തോലനായിട്ടാണ് സഭ വണങ്ങുന്നത്. ഇറാൻ 100% മുസ്ലിമുകൾ അധിവസിക്കുന്ന രാജ്യമാണ്.
ചുരുക്കത്തിൽ കാതോലിക ലേഖനങ്ങൾ എഴുതപ്പെട്ട ഏഴു സഭാ സമൂഹങ്ങളിലും ഇന്ന് ഈശോയെ കർത്താവും ദൈവവുമെന്നു ഏറ്റു പറയുന്നവർ അഥവാ സഭ നിലവിലില്ല.
യോഹന്നാനുണ്ടായ വെളിപാട് പുസ്തകത്തെ പറ്റി :-
ഏഷ്യാ മൈനർ ടർക്കിയിലെ എഫെസൂസിനു സമീപമുള്ള പാത്മോസ് ദീപിൽ വെച്ചാണ് വി. യോഹന്നാന് വെളിപാടുണ്ടായത്. ഇത് ഇന്നത്തെ ടർക്കി രാജ്യത്താണ്
. ഈ പ്രദേശത്തു സഭ ഇന്ന് നിലവിലില്ല.
ചുരുക്കത്തിൽ പുതിയ നിയമത്തിലെ 27 പുസ്തകങ്ങളിൽ 18 പുസ്തകങ്ങൾ എഴുതപെട്ട സഭകളോ വ്യക്തികളോ അധിവസിച്ചിരുന്ന സഭാ സമൂഹങ്ങൾ മുസ്ലിം അധിപത്യത്തിന്റെ കീഴിൽ തകർക്കപ്പെടുകയും സഭ ഇല്ലാതാവുകയും ചെയ്തു.
ഇനി പറയു സഭക്ക് ചേദ്ദമെന്തെങ്കിലും സംഭവിച്ചോ? ആരാണ് ഈ സഭകളെ നശിപ്പിച്ചത്?
Wilphy Wilson