കൊന്ത ചൊല്ലുന്ന കത്തോലിക്കരെ അതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ എന്തെന്ന് അറിയാതെ ബോധപൂര്‍വം ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി അല്ല ഈ പോസ്റ്റില്‍ ഉള്ളത്. പക്ഷെ, ഒരു പെന്തിക്കോസ്ത് സഹോദരി ചോദിച്ച ചില ചോദ്യങ്ങളുടെ വെളിച്ചത്തില്‍ എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് ഇത്തരം വിഡ്ഢി ചോദ്യങ്ങളുടെ മുമ്പില്‍ പകച്ചു പോകുന്ന സാധാരണക്കാര്‍ക്കായി ഈ ഉത്തരങ്ങള്‍ സമര്‍പ്പിക്കുന്നു. ആ സഹോദരിയുടെ ചോദ്യങ്ങള്‍ ഇവയായിരുന്നു:

കത്തോലി സഹോദരങ്ങളെ, നിങ്ങളോട് 7 ചോദ്യങ്ങൾ…ദൈവവചനപ്രകാരം മറുപടി പ്രതീക്ഷിക്കുന്നു………

എന്താണ് കൊന്ത?

എന്തിനാണു കൊന്ത ?

കൊന്ത ചെല്ലിയില്ലങ്കിൽ നരകത്തിൽ പോകുമോ?

കൊന്ത ചെല്ലിയാൽ മറിയം പ്രസാദിക്കുന്നതു എങ്ങിനെ ?

കൊന്ത ചെല്ലിയാൽ ദൈവം പ്രസാദിക്കുന്നത് എങ്ങിനെ ?

കൊന്ത ചെല്ലാതെ ദൈവം പ്രാർഥന കേൾക്കില്ലേ ?

കൊന്ത ചെല്ലാൻ വചനം ഉണ്ടോ?

ചോദ്യം 1- എന്താണ് കൊന്ത?

ഇംഗ്ലീഷില്‍ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ അര്‍ഥം ‘ garland of roses’ ( റോസാപ്പൂക്കള്‍ കൊണ്ടുള്ള മാല) എന്നാണ്. 59 മണികള്‍ ( 6 വലിയ മണികളും 53 ചെറിയ മണികളും അഥവാ മുത്തുകളും) കൊരുത്ത ഒരു മാലയില്‍ യേശുവിന്‍റെ ക്രൂശിത രൂപം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചെറിയ മണികള്‍ പത്തു വീതവും അവയെ വേര്‍തിരിച്ചു കൊണ്ട് ഓരോ വലിയമണികള്‍, മൂന്നു ചെറിയ മണികള്‍ അതിനു മുന്‍പും പിന്‍പും ഓരോ വലിയമണികള്‍. (ചിത്രം കാണുക.). ഇതാണ് കത്തോലിക്കരുടെ കഴുത്തിലും ബ. അച്ചന്മാരുടെയും കന്യാസ്ത്രിമാരുടെയും സഭാവസ്ത്രങ്ങളുടെ ഭാഗമായോ അല്ലാതെയോ കാണപ്പെടുന്നതും ഉപയോഗിക്കുന്നതും . റോസരി അല്ലെങ്കില്‍ ജപമാല അഥവാ 53 മണി ജപം എന്ന പ്രാര്‍ഥന ചൊല്ലാന്‍ ഈ ‘മാല’ ഉപയോഗിക്കുന്നു. നിശ്ചിത എണ്ണം പ്രാര്‍ഥനകള്‍ ആവര്തിക്കെണ്ടതിനാല്‍ അവ എണ്ണുന്നതിനു ഈ മാലയിലെ മുത്തുകള്‍ അഥവാ മണികള്‍ പ്രയോജനപ്പെടുന്നു.

ഇനി, കൊന്ത എന്ന പ്രാര്‍ഥന. ഇത്, യേശുക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രം – ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗള വാര്‍ത്ത അറിയിക്കുന്നത് മുതല്‍ യേശുവിന്‍റെ ജനനം, ബാല്യം, പരസ്യ ജീവിതം, സുവിശേഷ പ്രഘോഷണം, അത്ഭുതങ്ങളും അടയാളങ്ങളും, കുരിശുമരണം, ഉയിര്‍പ്പ്, സ്വര്‍ഗാരോഹണം, പന്തക്കുസ്താ അനുഭവം, പരിശുദ്ധ അമ്മയുടെ സ്വര്ഗാരോപണം, സ്വര്‍ഗ്ഗ പ്രാപ്തിയും കിരീടധാരണവും വരെയുള്ള സംഭവങ്ങളെ ക്രമത്തില്‍ ധ്യാനിക്കുന്നതാണ് ഈ പ്രാര്‍ഥന. ഇത്, യേശുവിനോടും പിതാവായ ദൈവത്തോടും ദൈവമാതാവായ കന്യകാ മറിയത്തോട് ചേര്‍ന്നു, മറിയം വഴിയായി നടത്തുന്ന ഒരു പ്രാര്‍ഥന ആണ്.

2. എന്തിനാണ് കൊന്ത?

യേശുവിലെക്ക് നമ്മെ വളരെ പ്പെട്ടെന്നു അടുപ്പിക്കുവാന്‍, അവിടുന്ന് നേടിതന്ന രക്ഷയുടെ സംഭവങ്ങള്‍ ധ്യാനിക്കുവാന്‍, ദൈവത്തോട് കൂടുതല്‍ നന്ദി യുള്ളവരാകുവാന്‍, മനസ്സിന്റെയും ശരീരത്തിന്‍റെയും സമയത്തിന്‍റെയും സമര്‍പ്പണം ഇവിടെ നടക്കുന്നത് കൊണ്ട്, പൂര്നാത്മാവോടും പൂര്‍ണ മനസ്സോടും സര്‍വ ശക്തിയോടും ദൈവത്തെ മഹത്വപ്പെടുത്താന്‍ ഈ പ്രാര്‍ഥന സഹായിക്കുന്നു. രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും എന്നരുളിയ ദിവ്യ നാഥന്റെ വാക്കുകള്‍ ഈ പ്രാര്‍ഥന ഒറ്റയ്ക്ക് ചൊല്ലുമ്പോള്‍ പോലും നിരവേരുന്നു, യേശുവിന്‍റെ സാന്നിധ്യം അനുഭവവേദ്യം ആകുന്നു. കാരണം, ഇത് ചൊല്ലുന്ന ആള്‍ തനിച്ചല്ല. യേശുവിന്‍റെ അമ്മയും ഒപ്പം ഉണ്ട്. മറിയം ഉള്ളിടത് പരിശുദ്ധാത്മാവ് വസിക്കുന്നു, പുത്രനെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്ന വചനമാനുസരിച്ചു പിതാവായ ദൈവവും ഈ പ്രാര്‍ഥനചൊല്ലുമ്പോള്‍ സന്നിഹിതനാവുന്നു. അതുകൊണ്ട് തികച്ചും വചനാധിഷ്ടിതമാണ് ഈ പ്രാര്‍ഥന. ‘നിങ്ങള്‍ പ്രാര്ധിക്കുമ്പോള്‍ അതിഭാഷണം ചെയ്യരുത്’ എന്ന വചനം ഈ പ്രാര്‍ഥന പാലിക്കുന്നു. പ്രാര്ധിക്കുമ്പോള്‍ ശിശുക്കളെ പോലെ നിഷ്കളങ്കരായി പ്രാര്ധിക്കുവാന്‍ ജപമാല ഉപകരിക്കുന്നു. അത് കൊണ്ട് തന്നെ ദൈവ സന്നിധിയില്‍ വളരെ സ്വീകാര്യമായ ഒരു പ്രാര്‍ഥന ആയി തീരുന്നു ജപമാല. പെന്തിക്കോസ്തുകാര്‍ ചെയ്യുന്നത് പോലെ സ്വയം പ്രേരിത പ്രാര്‍ഥനകള്‍ ചൊല്ലാനും അത് തുടര്‍ച്ചയായി ജനമധ്യത്തില്‍ അപ്പപ്പോള്‍ ഉണ്ടാക്കി ചൊല്ലുവാനുo തലച്ചോറും ബുദ്ധിയും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ ബുദ്ധിയും ആലോചനകളും പുറപ്പെടുവിക്കുന്ന അതിഭാഷണം അല്ല ദൈവത്തിനു വേണ്ടത്. അതിനു എല്ലാവര്‍ക്കും കഴിവുണ്ടാകനമെന്നും ഇല്ല. കഴിവില്ലാതവനും ദൈവ സന്നിധിയില്‍ പ്രാര്ധിക്കാന്‍ ഉതകുന്നു, ഈ അത്ഭുതജപമാല. ദാവീദ് രാജാവ് എഴുതിയ സങ്കീര്‍ത്തനങ്ങള്‍ പോലെ, പുതിയ നിയമ കാല സങ്കീര്‍ത്തനം എന്ന് വേണമെങ്കില്‍ ജപമാലയെ ഉപമിക്കാം. മനോഹരമായ ഒരു ഗദ്യ കവിത. അച്ചടിച്ച പ്രാര്‍ഥനകള്‍ വിലക്കുന്ന ചില സമൂഹങ്ങള്‍ ഉണ്ട്. ഇത് തികച്ചും തെറ്റായ വിശ്വാസത്തില്‍ നിന്നും ഉടലെടുത്തതാണ്. കാരണം, ബൈബിള്‍ അച്ചടിച്ചതാണ്, ദൈവത്തെ മഹത്വപ്പെടുത്തുന്ന പാട്ടുകള്‍ അച്ചടിച്ചതാണ്.. ഈ ജപമാല ദൈവ മഹത്വത്തിനായി ഗായകരല്ലാത്ത, സംഗീതം അറിയാത്ത, സ്വയം പ്രേരിത പ്രാര്‍ഥന അപ്പപ്പോള്‍ ഉണ്ടാക്കി അതിഭാഷണം ചെയ്യാന്‍ കഴിവില്ലാത്ത സാധാരണ ജനത്തിനായി ചിട്ടപ്പെടുത്തിയ ഒരു ഗദ്യ രൂപത്തിലുള്ള സ്തുതി ഗീതമാണ്‌. പണ്ഡിതനും പാമരനും ഒരുപോലെ യേശുവിന്‍റെ രക്ഷാകര ചരിത്രം ധ്യാനിക്കാനും ആത്മീയതയില്‍ വളരുവാനും ഉതകുന്ന പ്രാര്‍ഥന യാണ് കൊന്ത.

ഇനി കൊന്ത, എന്തല്ലാ എന്നുകൂടി പറഞ്ഞാലേ ഈ ഉത്തരം പൂര്‍ണമാവുകയുള്ളൂ. ഇത് മാതാവിനോടുള്ള ഒരു പ്രാര്‍ഥന അല്ലാ. മാതാവിനെ ആരാധിക്കുന്ന ഒന്നും ഈ പ്രാര്‍ഥനയില്‍ ഇല്ല. മാതാവിനെ കത്തോലിക്കര്‍ ആരാധിക്കാറില്ല. മാതാവിനോട് കത്തോലിക്കര്‍ പ്രാര്ധിക്കാറില്ല. (പക്ഷെ, ചിലര്‍ അറിവില്ലാതെ മാതാവിനോട് പ്രാര്‍ഥിച്ചു, മാതാവിനോടുള്ള പ്രാര്‍ഥന എന്നൊക്കെ പറയാറുണ്ട്) യേശുവിനോട് പ്രാര്ധിക്കുമ്പോള്‍, മാതാവിനോട് ചേര്‍ന്നു, മാതാവിന്‍റെ കൂടെ പ്രാര്ധിക്കാറുണ്ട്. മാതാവിനോട് പ്രാര്‍ഥനാ സഹായം ആവശ്യപ്പെടാറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, മാതാവ് കത്തോലിക്കര്‍ക്ക് ഒരു നല്ല ‘പാസ്റ്റര്‍’ പോലെ ആണ് എന്ന് വേണമെങ്കില്‍ പറയാം.. ( തെറ്റിധരിക്കരുത്, ഇപ്പോഴുള്ള പല പെന്തിക്കോസ്ത് പാസ്റ്റര്‍മാരെപ്പോലെ അല്ല, പ്രാര്‍ഥന യുടെ കാര്യത്തില്‍ മാത്രം. ) ഈ “പാസ്റ്ററോ”ടു കത്തോലിക്കര്‍ ‘ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്ധിക്കനമേ” എന്ന് അപേക്ഷിക്കുന്നു. അത് കൊണ്ട്, എല്ലാ സഹോദരങ്ങളും വളരെ വ്യക്തമായി മനസിലാക്കുക, പരിശുദ്ധ ദൈവ മാതാവിന്റെ ജപമാല എന്നറിയപ്പെടുന്ന പ്രാര്‍ഥന, മറിയത്തോടുള്ള പ്രാര്‍ഥന അല്ല, മറിയത്തോടൊപ്പം, സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടാണ് പ്രാര്‍ഥിക്കുന്നത്. തുടക്കം തന്നെ, ” അളവില്ലാത്ത സകല നന്മ സ്വരൂപിയായ സര്‍വേശ്വരാ, കര്‍ത്താവേ….” എന്നാണു.

3. കൊന്ത ചൊല്ലിയില്ലെങ്കില്‍ നരകത്തില്‍ പോകുമോ?

തീര്‍ച്ചയായും ഇല്ല. കാരണം കൊന്ത ചൊല്ലാതിരിക്കുന്നത് ഒരു പാപം അല്ല. പക്ഷെ, നരകത്തില്‍ പോകാന്‍ സാധ്യത ഉള്ള പല ആത്മാക്കളെയും രക്ഷിക്കാന്‍ ഈ കൊന്തക്ക് കഴിയും. അതിനു കാരണം മുകളില്‍ പറഞ്ഞിട്ടുണ്ട്.( ഈ ചോദ്യം തികച്ചും ബാലിശമാണ്. കത്തോലിക്കരെ ആക്ഷേപിക്കുക എന്ന ഗൂഡ ലക്ഷ്യമാണ്‌ ഇതിനു പിറകില്‍. ഒരു പ്രത്യേക പ്രാര്‍ഥന ചൊല്ലിയില്ലെങ്കില്‍ എങ്ങിനെയാണ് നരകത്തില്‍ പോവുക? അങ്ങിനെയെങ്കില്‍ ഈ പ്രാര്‍ഥന മാത്രം ചൊല്ലിയാല്‍ മതിയല്ലോ )

ROME, ITALY – MAY 04: Pope Francis attends the recitation of the Rosary at Basilica di Santa Maria Maggiore on May 4, 2013 in Rome, Italy. This is Pope FrancisÕ second visit to the Basilica of Saint Mary Major, the first being the day after his election to the papacy. (Photo by Franco Origlia/Getty Images)

4. കൊന്ത ചൊല്ലിയാല്‍ മറിയം പ്രസാദിക്കുന്നതെങ്ങിനെ?

ഇതിനും ഭാഗികമായി ഉത്തരം പറഞ്ഞു കഴിഞ്ഞു..അത് മനസിലായെങ്കില്‍ ഈ ചോദ്യത്തിന് പ്രസക്തി ഇല്ലാതാകും. എങ്കിലും, അക്ഷരങ്ങള്കും വാക്കുകല്കും വേണ്ടി വാശി പിടിക്കുകയും തര്‍ക്കിക്കുകയും ഒടുവില്‍ അത് തര്‍ക്കുതരമാക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി പറയാം. മറിയം ദൈവമല്ല , ദൈവമല്ലാത്ത ഒരു വ്യക്തിയെ പ്രസാദിപ്പിക്കുന്നതില്‍ അര്‍ഥവും ഇല്ല. കൊന്ത, മറിയത്തോടുള്ള പ്രാര്‍ഥന അല്ല. മരിയതോടോ മറ്റു വിശുധരോടോ കത്തോലിക്കര്‍ പ്രാര്ധിക്കാരില്ല. മറിയവും വിശുദ്ധരും മറ്റും സ്വര്‍ഗത്തില്‍ ഉള്ള “പാസ്റ്റര്‍” മാരാണ്. അവര്‍ യേശുവിന്‍റെ മാര്‍ഗം പിന്തുടര്‍ന്ന് വിശുദ്ധരായി അമൂല്യമായ മരണം ലഭിച്ചു ദൈവത്തോടൊപ്പം വസിക്കുന്നത് കൊണ്ട്, അവരുടെ പ്രാര്‍ഥന ദൈവത്തിനു ഏറ്റവും സ്വീകാര്യമാണ്. അവര്‍, നമുക്കുവേണ്ടി യേശുവിനോട് അടുത്തിരുന്നു, നേരില്‍ കണ്ടു പ്രാര്ധിക്കുന്നു. അവരെ ആരെയും ഒരു തരത്തിലും ആരും പ്രസാദിപ്പിക്കാന്‍ നോക്കുന്നില്ല. കൊന്ത മറിയത്തെ പ്രസാദിപ്പിക്കാനുള്ള പ്രാര്‍ഥന അല്ല, അത് പരമ പിതാവായ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന പ്രാര്‍ഥന ആണ്. അതിന്‍റെ ഫലം തരുന്നതും അവിടുന്നാണ്. ഈ പ്രാര്‍ഥന ഭക്തിപൂര്‍വ്വം ചൊല്ലി പ്രാര്ധിച്ചവര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിച്ചതായി അനുഭവ സാക്ഷ്യങ്ങള്‍ ഉണ്ട്. ഞാന്‍ തന്നെ ദൈവത്തിന്‍റെ അത്ഭുതകരമായ ആ ഇടപെടല്‍ നേരിട്ട് അനുഭവിച്ചവനാണ്.

5. കൊന്ത ചൊല്ലിയാല്‍ ദൈവം പ്രസാദിക്കുന്നതെങ്ങിനെ?

( കൊന്ത ചെല്ലുക അല്ല, ചൊല്ലുക, ചെമ്പരത്തി യുടെ ‘ചെ’ അല്ല, ചൊവ്വാകുക എന്നതിന്‍റെ ‘ ചൊ’ ) അതിനു വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ വചന സാക്ഷ്യം ഉണ്ട്… ഉദാ. യേശു പഠിപ്പിച്ച പ്രാര്‍ഥന ആറു പ്രാവശ്യം ഒരു ജപമാലയില്‍ ചൊല്ലുന്നു. ഈ പ്രാര്‍ഥനയുടെ ഫലസിദ്ധിയില്‍ കത്തോലിക്കര്‍ക്ക് സംശയം ഉണ്ടാകാന്‍ വഴിയില്ല. പിന്നെ, പെന്തോ ബൈബിളില്‍ പലതും മുറിച്ചു കളഞ്ഞ കൂട്ടത്തില്‍ ഈ പ്രാര്‍ഥനയും പെട്ടിട്ടുള്ളതുകൊണ്ട് അവര്‍ക്ക് സംശയം ഉണ്ടാകാം. പിന്നെ ഉള്ള പ്രാര്‍ഥന, വചനം തന്നെ യാണ്. ഗബ്രിയേല്‍ മാലാഖയുടെ അഭിവാദനം. മാലാഖ പറഞ്ഞ അഭിവാദനം മനുഷ്യര്‍ ഏറ്റു പറഞ്ഞാല്‍ ദൈവം പ്രസാദിക്കുകയല്ലാതെ കോപിക്കുമോ? പിന്നീടുള്ളത് സ്വര്‍ഗ്ഗത്തിലുള്ള ‘പാസ്ട്റ്റരോടുള്ള’ അഭ്യര്‍ഥന ആണ്. ‘പാസ്റ്റര്‍’ വഴിയായും നേരിട്ടും അതിഭാഷണം കൂടാതെ, നിഷ്ക്കളങ്കമായി, സ്വന്തം ബുദ്ധിയും ആലോചനയും കൂടാതെ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുമ്പോള്‍ ദൈവം പ്രസാദിക്കുക തന്നെ ചെയ്യും. അനുഭവങ്ങള്‍ എത്ര വേണമെങ്കിലും തരാം. അസാധ്യം എന്ന് കരുതിയിരുന്ന എത്രയോ കാര്യങ്ങള്‍ ജപമാല വഴി സാധ്യമായിരിക്കുന്നു. അത്കൊണ്ട് ഈ പ്രാര്‍ഥനയെ ‘ അത്ഭുതങ്ങളുടെ ജപമാല’ എന്ന് വിളിക്കുന്നു. പാടുന്നവന്‍ ഇരട്ടി പ്രാര്‍ഥിക്കുന്നു എന്നാണു വചനം. ആവര്‍ത്തിച്ചു പാടുന്ന ഒരു ഗദ്യ കവിതയാണ് ജപമാല. അതിന്‍റെ ഫലം ആലോചിച്ചു ബുദ്ധിമുട്ടി വിളിച്ചു പറയുന്ന സ്വയംപ്രേരിതപ്രാര്‍ഥനകളെക്കാള്‍ പല മടങ്ങാണ്.

Fine art portrait of a novice nun in deep prayer with rosary

6. കൊന്ത ചൊല്ലാതെ ( ചെല്ലാതെ എന്നത് തെറ്റ്) ദൈവം പ്രാര്‍ഥന കേള്‍ക്കില്ലേ?

ഈ ചോദ്യം കണ്ടപ്പോള്‍ കൊന്തയെ താറടിച്ചു കാണിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ചോദ്യം ആണല്ലോ എന്ന് തോന്നി. പക്ഷെ ഉത്തരം പറഞ്ഞേ തീരൂ. ഇത്രയും വായിച്ചിട്ട് എന്ത് തോന്നി? കൊന്ത എന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു പ്രാര്‍ഥനയാണ്. അത് ചൊല്ലിയില്ലെങ്കില്‍, ദൈവം പ്രാര്‍ഥന കേള്‍ക്കില്ലേ? പ്രാര്‍ഥന ചൊല്ലാതെ ദൈവം പ്രാര്‍ഥന കേള്‍ക്കുമോ? ഹൃദയത്തില്‍ നിന്നും ആത്മാവില്‍ ഉയരുന്ന നെടുവീര്‍പ്പുകള്‍ ദൈവം കേള്‍ക്കും. നീതിമാന്റെ പ്രാര്‍ഥന ദൈവം തീര്‍ച്ചയായും കേള്‍ക്കും. കൊന്ത എന്താണെന്ന് അറിയാതെ അതിനെ ആക്ഷേപിക്കുന്നവര്‍ ചെയ്യുന്നത് നീതിയാണോ എന്ന് സ്വയം ചിന്തിക്കുക. അനീതി ചെയ്യുന്നവരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുമോ എന്ന് സ്വയം തീരുമാനിക്കുക.

7. കൊന്ത ചൊല്ലാന്‍ വചനം ഉണ്ടോ?

ഇല്ല. കൊന്ത എന്ന പ്രാര്‍ഥന രൂപപ്പെട്ടത് മധ്യ ശതകങ്ങളില്‍ ആണ്. വിശുദ്ധ ഗ്രന്ഥ വചനങ്ങളെ ആസ്പദമാക്കി, വിശുദ്ധ ഗ്രന്ഥം രചിക്കപ്പെട്ടു, ഏതാണ്ട് ആയിരത്തോളം വര്‍ഷങ്ങള്‍ക്കു ശേഷം രൂപപ്പെട്ട പ്രാര്‍ഥന ചൊല്ലാന്‍ വചനം ഉണ്ടോ എന്നുള്ള ചോദ്യം തന്നെ എത്രയോ വലിയ ഒരു വിഡ്ഢിത്തം ആണ്?. ഇതിലും നല്ല ഒരു ചോദ്യം തിരിച്ചു ചോദിക്കാം, ഫേസ് ബുക്ക്‌ ഉപയോഗിച്ച് കത്തോലിക്കരെ ചീത്ത വിളിക്കാന്‍ വചനം പറയുന്നുണ്ടോ? എന്തിനും ഏതിനും വചനം നോക്കുന്നവര്‍ എന്തുകൊണ്ട് വചനം പാലിക്കുന്നില്ല? ” എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ..” എന്ന ഗാനം വചനത്തില്‍ ഉണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് അത് പാടുന്നു? ഇതൊന്നും ഉത്തരം പ്രതീക്ഷിച്ചു ചോദിക്കുന്നതല്ല..

മറിയം ദൈവപുത്രനെ പ്രസവിച്ചത്കൊണ്ടാണ് ദൈവമാതാവെന്നു വിളിക്കുന്നത്. മറിയത്തിന്‍റെ അമ്മയായ അന്നയെയോ, യോഹന്നാന്‍റെ അമ്മയായ എലിസബതിനെയോ, പത്രോസിന്റെ അമ്മയെയോ പൌലോസിന്റെ അമ്മയെയോ ആരും മറിയത്തെ പ്പോലെ സ്ഥാനം കൊടുത്തിട്ടില്ല. കന്യക ഗര്‍ഭം ധരിച്ചു പുത്രനെ പ്രസവിച്ചത് ലോക ചരിത്രത്തില്‍ ഒരു പ്രാവശ്യം മാത്രമാണ്. വചനത്തെ പെന്തിക്കോസ്തു കോടാലി കൊണ്ട് വെട്ടി മുറിക്കരുത്. ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും കന്യകയാണ്. അല്ലാതെ, ഗര്‍ഭം ധരിച്ചു കഴിഞ്ഞപ്പോള്‍ അല്ലെങ്കില്‍ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ കന്യക അല്ലാതെ ആയി എന്ന് വചനം പറയുന്നുണ്ടോ?

വചനത്തില്‍ ഇല്ലാത്തത് ഉണ്ടാക്കിയാല്‍ ചിതറിക്കപ്പെടും.. പെന്തികളുടെ കാര്യത്തില്‍ അത് നടന്നുകൊണ്ടിരിക്കുന്നു. ഈ വിശേഷപ്പെട്ട ബഹുമതിക്ക് ലോകത്തില്‍ മറ്റൊരു സ്ത്രീയും അര്‍ഹയായിട്ടില്ല. അതുകൊണ്ടാണ് മറിയത്തെ കത്തോലിക്കര്‍ വണങ്ങുന്നത്. പല പ്രാര്‍ഥനകളും മറിയതിന്റെ പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ സാത്താനും സ്ത്രീയും തമ്മില്‍ ശത്രുത ഉള്ളത്കൊണ്ട് സാത്താനും അവന്‍റെ അനുയായികള്‍ക്കും മറിയത്തെ ദുഷിച്ചേ പറ്റൂ. അതിനുള്ള ഉദാഹരണമാണ് ആ പെന്തിക്കോസ്ത് സഹോദരി ഇട്ട ചോദ്യങ്ങള്‍.

Source : Japamala Prayer Group

നിങ്ങൾ വിട്ടുപോയത്