ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. നമ്മിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകൾ നമുക്കെല്ലാം ജീവിതത്തിൽ ധാരാളമായി നൽകുന്നുണ്ട്. എന്നിരുന്നാലും ആവിശ്വാസികളും വിശ്വാസികളെ പോലെ മരണശേഷം പുനരുത്ഥാനം, ന്യായവിധി, എന്നിവയ്ക്കായി കാത്തിരിക്കുന്നതിനായി ഒരു താൽകാലിക സ്ഥലത്ത് വിശ്രമിക്കുന്നു. ഒരു ധനികനായ മനുഷ്യൻ മരണ ശേഷം നരകത്തിൽ കഷ്ടപ്പെടുന്നതിനെ കുറിച്ച് ലൂക്കോസ് 16: 22-23 വരെയുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്നു

മരണശേഷം എന്തു സംഭവിക്കുന്നു എന്ന ചോദ്യം എക്കാലത്തും വലിയ ശ്രദ്ധ യാകർഷിച്ചിട്ടുണ്ട്. ചോദ്യകർത്താക്കളുടെ താത്വികമായ ബോധ്യങ്ങളും മതപരമായ വിശ്വാസങ്ങളും അനുസരിച്ച് വ്യത്യസ്തങ്ങളായ ഉത്തരങ്ങൾ നൽകപ്പെടുന്നു. മരണത്തോടെ ഒന്നും അവശേഷിക്കാതെ എല്ലാം പൂർണ്ണമായി നശിക്കുന്നു എന്നു കരുതുന്നവർ വളരെ വിരളമാണ്. ശരീരം മണ്ണിൽ അഴിഞ്ഞു തീർന്നാലും അഴിയാത്ത ഒരംശം അവശേഷിക്കുന്നു എന്ന വിശ്വാസമാണ് ബഹുഭൂരിപക്ഷം ജനങ്ങൾക്കുമുള്ളത്.

ആത്മാവ് ശരീരത്തിൽനിന്നു വേർപെടുന്നതിനെയാണ് മരണം എന്നു വിളിക്കുന്നത്. ശരീരം മണ്ണിൽ ലയിച്ചുതീരുന്നു. എന്നാൽ ആത്മാവ് ദൈവതിരുമുമ്പിൽ വിധിക്കപ്പെടുന്നു. മാരകമായ പാപത്തിൽ ഉറച്ചുനിൽക്കുകയും ഐഹിക ജീവിതത്തിന്റെ അന്തിമനിമിഷത്തിലും ദൈവത്തെ തിരസ്‌ക്കരിക്കുകയും ചെയ്തവർ എന്നേക്കുമായി പുറന്തള്ളപ്പെടുന്നു. ഈ അവസ്ഥയെ ‘നരകം’ എന്നു വിളിക്കുന്നു. സ്വർഗ്ഗവും നരകവും നിത്യമാണ്. അതിനു മാറ്റമില്ല. യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കാത്തവർക്ക് മരണം ഒരു നിത്യ ശിക്ഷ ആയിരിക്കും. എന്നാൽ യേശുവിനെ രക്ഷകനായി സ്വീകരിച്ച ക്രിസ്തീയ വിശ്വസിക്ക് മരണത്തിലും പ്രത്യാശ ഉണ്ട്. അവന്‍ മരിച്ചാല്‍, അതിനുശേഷമുള്ള ജീവിതം അവന്റെ രക്ഷകനായ യേശുക്രിസ്തുവിനോടൊപ്പം ആയിരിയ്ക്കും. നാം ഓരോരുത്തർക്കും നിത്യജീവനായ യേശുവിൻറെ രക്ഷയെ മുറുകെ പിടിക്കാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്