Mar_George_Cardinal_Alencherry 2

ഭിന്നശേഷിക്കാരുടെ അവസ്ഥ , ആവശ്യങ്ങൾ , ആഗ്രഹങ്ങൾ ,അവരുടെ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ സമൂഹം അറിയണം ,പരിഹരിക്കണം .പാർശ്വവൽക്കരിക്കപ്പെട്ടവരെ പ്രതേകം പരിഗണിക്കുന്ന മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പാലാരിവട്ടത്തുനാല് വര്ഷം മുമ്പ് വന്നതിൻെറ വാർത്ത ,ഫേസ്ബുക് ഇന്ന് ഓർമ്മയിൽ കൊണ്ടുവന്നു .

ലവ് ആൻഡ് കെയർ നേതൃത്വം നൽകിയ ഈ സ്‌നേഹകൂട്ടായ്മ നടന്നത് ,എൻെറ അടുത്ത സുഹൃത്തും ,പ്രൊ ലൈഫ് -സാമൂഹ്യ പ്രവര്ത്തകനുമായ ശ്രീ ബേബി ചിറ്റിലപ്പള്ളിയുടെ ഭവനത്തിൽ വെച്ചായിരുന്നു ഈ സംഗമം .വിവിധ മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുള്ളവർ പങ്കെടുത്ത്‌ അന്നത്തെ യോഗം വിജയിപ്പിച്ചത് സന്തോഷത്തോടെ സ്‌മരിക്കുന്നു .

. യാത്രകൾക്കിടയിൽ കിടപ്പുരോഗികളെ കണ്ടു ആശ്വസിപ്പിക്കാനും അവരോടൊത്തു പ്രാർത്ഥിക്കുവാനും ആശയവിനിമയം നടത്തുവാനും സമയം കണ്ടെത്തുന്ന ആലഞ്ചേരി പിതാവിൻെറ നല്ല മനസ്സിനെയും ഓർക്കുന്നു .

നമ്മുടെ പ്രദേശത്തെ ഭിന്നശേഷി സഹോദരങ്ങളെ കണ്ടെത്താം ,അവരോടൊപ്പം സമയം ചിലവഴിക്കാം .

സാബു ജോസ് ..എറണാകുളം

പ്രസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .