കോവിഡ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഖരമാലിന്യ നിർമ്മാർജനം വലിയ പ്രശ്നമാണ്. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം (biomedical waste/healthcare waste/medical waste) ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. രോഗികളുടെ എണ്ണം ലക്ഷം കവിയുന്പോൾ എന്തുമാത്രം ഖരമാലിന്യമുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ.
കോവിഡ് കാലത്ത് മാലിന്യ നിർമ്മാർജ്ജനം നടത്തുന്നതിൽ കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ മൂന്നു വെബ്ബിനാറുകൾ നടത്തിയിരുന്നു. അതിനിടയിൽ ലോകത്തെ പല സ്ഥലത്തു നിന്നും ഈ വിഷയത്തിൽ പുതിയ അറിവുകളും രീതികളും ഉണ്ടായി.
കോവിഡിന്റെ രണ്ടാം തരംഗം സാഹചര്യത്തിൽ പുതിയൊരു വെബ്ബിനാർ സീരീസ് തുടങ്ങുകയാണ്.
ഖരമാലിന്യ നിർമ്മാർജ്ജനം എന്ന വിഷയത്തിൽ താല്പര്യമുള്ളവർ, ആശുപത്രിയിൽ ജോലി ചെയ്യുന്നവർ, മെഡിക്കൽ/നേഴ്സിങ് സ്റ്റുഡന്റസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വെബ്ബിനാറിൽ ഉണ്ട്.
പങ്കെടുക്കുന്നവർക്ക് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
മൂവായിരം പേർക്ക് വരെ പങ്കെടുക്കാം, ആഗോള വെബ്ബിനാർ ആയതിനാൽ ധാരാളം ആളുകൾ ഉണ്ടാകും. ഈ അവസരം വേഗത്തിൽ ഉപയോഗിക്കുമല്ലോ.പങ്കെടുക്കാനുള്ള ലിങ്ക് ഇവിടെ ഉണ്ട്
. Registration link for the webinar series: http://bit.ly/unepcovidwaste
ഞാൻ മുൻപ് പറഞ്ഞത് പോലെ പോസ്റ്റിൽ ഒരു ലിങ്ക് ഇട്ടു കഴിഞ്ഞാൽ ഫേസ്ബുക്ക് അത് പ്രമോട്ട് ചെയ്യില്ല. അതുകൊണ്ട് തന്നെ ഈ വെബ്ബിനാർ കൂടുതൽ ആളുകൾ അറിയണമെങ്കിൽ നിങ്ങൾ ഒരു കൈ സഹായിക്കണം. പോസ്റ്റ് ലൈക്ക് ചെയ്യുക, നിങ്ങളിൽ ഡോക്ടർമാർ, പഞ്ചായത്ത് മുനിസിപ്പൽ അംഗങ്ങൾ/ജോലിക്കാർ എന്നിവർ സുഹൃത്തുക്കളായുണ്ടെങ്കിൽ അവരെ ടാഗ് ചെയ്യുക, ഷെയർ ചെയ്യുക.
മുരളി തുമ്മാരുകുടി