Walk in all the way that I command you, that it may be well with you.’“
(Jeremiah 7:23) ✝️
ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, ലോകം ധാരാളം വഴികൾ നമുക്കായി തുറന്നു തരുന്നുമുണ്ട്. ഒട്ടേറെ അവസരങ്ങളിൽ, ജീവിതം നൻമയും തിൻമയും നിറഞ്ഞ രണ്ടു വഴികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ നമ്മെ നിർബന്ധിക്കാറുണ്ട്. പ്രഥമ ദൃഷ്ടിയിൽ നമുക്ക് എളുപ്പവും സുരക്ഷിതവുമെന്നു തോന്നുന്ന വഴികളാണ് ഈ അവസരങ്ങളിൽ നമ്മൾ തിരഞ്ഞെടുക്കാറുള്ളത്. നമുക്ക് ഇഷ്ടമുള്ള വഴികൾ എല്ലായ്പ്പോഴും ലക്ഷ്യത്തിൽ എത്തണമെന്നില്ല. നമുക്ക് “ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാവാം.
ലോകത്തിൽ പല മാർഗങ്ങൾ വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാം, എന്നാൽ ക്രിസ്തുവിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങൾ ആയിരുന്നു. കർത്താവിന്റെ രക്ഷ നാം ഓരോരുത്തർക്കും ലഭിക്കുന്നത് നേരായ മാർഗ്ഗത്തിലൂടെ നടക്കുമ്പോൾ മാത്രമാണ്. ദൈവമക്കളായ നാം ഒരോരുത്തരുടെയും ഹൃദയത്തിനുള്ളിൽ യേശുക്രിസ്തുവാണ് ജീവിക്കുന്നത്. യേശുക്രിസ്തുവിനെ സ്വീകരിച്ച നാം ഒരോരുത്തരെയും , കർത്താവ് നയിക്കുന്നത്. ദൈവഹിതത്തിനും, പരിശുദ്ധാത്മാവിന്റെ നിയോഗത്തിലും, വചനത്തിന്റെ സത്യത്തിലും അനുസൃതമാണ് അതിനാൽ കർത്താവിന്റെ വഴികൾ സത്യവും നൻമയും നിറഞ്ഞതും ആണ്
ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. ഓരോരുത്തര്‍ക്കും വ്യത്യസ്ത മാര്‍ഗവും പദ്ധതികളുമാണ് ദൈവം ജീവിതത്തിൽ നിശ്ചയിച്ചിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ്, അപ്രകാരം തീരുമാനിച്ച് പ്രാവര്‍ത്തികമാക്കുമ്പോള്‍ ദൈവത്തിന്റെ തീരുമാനവും നമ്മുടെ തീരുമാനവും ഓന്നായിത്തീരും. നമ്മുടെ സകല കാര്യങ്ങളിലും ദൈവത്തിന്റെ തീരുമാനമാണ് നമ്മുടെ തീരുമാനമാകേണ്ടത്. കാരണം കർത്താവ് വെളിപ്പെടുത്തുന്നു: ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്, നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി (ജറെമിയ 29:11). നാം ഒരോരുത്തർക്കും കർത്താവിന്റെ മാർഗത്തിൽ സഞ്ചരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️