VATICAN CITY, VATICAN - MARCH 19: Pope Francis conducts mass on March 19, 2013 in Vatican City, Vatican. The inauguration of Pope Francis is being held in front of an expected crowd of up to one million pilgrims and faithful who have crowded into St Peter's Square and the surrounding streets to see the former Cardinal of Buenos Aires officially take up his position. Pope Francis' inauguration takes place in front his cardinals, spiritual leaders as well as heads of states from around the world and he will now lead an estimated 1.3 billion Catholics. (Photo by Jeff J Mitchell/Getty Images)

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാൻ മാർ ബസെലിയോസ് മാർത്തോമാ മാത്യൂസ് ത്രിദീയൻ ബാവ 2023 സെപ്റ്റംബർ മാസത്തിൽ വത്തിക്കാൻ സന്ദർശനം നടത്തുന്നു.

കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ അതിഥി ആയാണ് പരിശുദ്ധ ബാവ വത്തിക്കാനിൽ എത്തുന്നത്.

ഇരു സഭാ തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയും സഭാ സൗഹൃദ ചർച്ചകളും സന്ദർശനത്തിൽ നടക്കും.


റഷ്യൻ സന്ദർശന ശേഷം സെപ്റ്റംബർ 9 ന് ഉച്ചക്ക് 01:30 ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ബാവയെ വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിസംഘം സ്വീകരിക്കും.

വത്തിക്കാനിൽ മാർപാപ്പയുടെ അരമന ആയ ഡോമുസ് സാന്ത മാർത്ഥയിൽ തന്നെയാണ് പരിശുദ്ധ കാതോലിക്കാ ബാവയുടെ താമസവും ക്രമീകരിച്ചിരിക്കുന്നത്.

അന്ന് വൈകുന്നേരം 6 മണിക്ക് ബാവ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്രോസ് സ്ലീഹയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തും.

സെപ്റ്റംബർ 10 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് റോമിലെ സെന്റ് പോൾസ് ബസലിക്കയിൽ ( വിശുദ്ധ പൗലോസ് സ്ലീഹയുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളി ) പരിശുദ്ധ ബാവ വിശുദ്ധ കുർബാന അർപ്പിക്കും.


12:30 ന് ഭക്ഷണം, തുടർന്ന് റോമിലെ മലങ്കര ഓർത്തഡോൿസ്‌ സഭാ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും നടക്കും.
വൈകുന്നേരം 6 മണിക്ക് അർമീനിയൻ ഓർത്തഡോൿസ്‌ സഭയുടെ ആഭിമുഖ്യത്തിൽ ഉള്ള എക്കുമിനിക്കൽ മീറ്റിംഗ്ൽ ബാവ പങ്കെടുക്കും.


സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പരിശുദ്ധ ഫ്രാൻ‌സിസ് ഒന്നാമൻ മാർപാപ്പയും പരിശുദ്ധ മാത്യൂസ് ത്രിദീയൻ കാതോലിക്കാ ബാവയും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തും.

11 മണി മുതൽ Disastery for promoting Christian Unity യുടെ പരിപാടിയും അതിന്റ ഭാഗമായി വൈകുന്നേരം 4 മണി മുതൽ സിസ്റ്റീൻ ചാപ്പൽ, വത്തിക്കാൻ മ്യൂസിയം, റോമിലെ സാന്ത മരിയ മാജിയോര ബസലിക്ക എന്നിവയും സന്ദർശിക്കും.
സെപ്റ്റംബർ 12 ചൊവ്വാഴ്ച രാവിലെ വത്തിക്കാൻ സിനടിന്റെ ജനറൽ സെക്രട്ടറിയേറ്റു സന്ദർശനവും ഔദ്യോഗിക വിടവാങ്ങൾ ചടങ്ങുകളും നടക്കും.

ഉച്ചക്ക് 2 മണിക്ക് നാല് ദിവസത്തെ ഔദ്യോഗിക വത്തിക്കാൻ സന്ദർശനം പൂർത്തിയാക്കി പരിശുദ്ധ കാതോലിക്കാ ബാവ സ്വദേശത്തേക്ക് മടങ്ങും.
പരിശുദ്ധ ബാവയുടെ വത്തിക്കാൻ സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിആയതായി വത്തിക്കാൻ കേന്ദ്രങ്ങളും ഓർത്തഡോൿസ്‌ സഭ UK Europe and Africa ഭദ്രാസന മെത്രാപൊലിത്തയും അറിയിച്ചു

ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവ ഉപരിപഠനാർദ്ധം 1980 കളിൽ റോമിൽ താമസിച്ചിട്ടുള്ളതും 2017ൽ മെത്രാപൊലിത്ത ആയിരിക്കുമ്പോൾ തനിച്ചും അതിന് മുൻപ് പരിശുദ്ധ ബാസെലിയോസ്‌ മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവയോടൊപ്പവും റോമും വത്തിക്കാനും സന്ദർശിച്ചിട്ടുള്ളതുമാകുന്നു.

പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാൻ സന്ദർശനചരിത്രം 1934 വരെ നീളുന്നതാണ്. WCC യുടെ എഡിൻബറോ സമ്മേളനശേഷം മടക്ക യാത്രയിൽ പരിശുദ്ധ ബാസെലിയോസ്‌ ഗീവർഗീസ് ദ്വിതീയൻ ബാവ നടത്തിയ സന്ദർശനം ആണ് ഈ സ്രെണിയിലെ ആദ്യത്തേത്.

റോമിൽ വിശുദ്ധ പത്രോസ്, പൗലോസ് എന്നീ സ്ലീഹന്മാരുടെ കബറിടങ്ങൾ ഉള്ള വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്കയും റോമിലെ സെന്റ് പോൾസ് ബസലിക്കയും അന്ന് പരിശുദ്ധ പിതാവ് സന്ദർശിച്ചു പ്രാർഥന നടത്തി. എന്നാൽ വത്തിക്കാന്റെ ആതിധ്യം സ്വീകരിക്കാനോ പാപ്പയുമായി കൂടിക്കാഴ്ച നടത്താനോ പിതാവ് തയ്യാറായില്ല. (ആ കാലഘട്ടത്തിൽ മലങ്കര യിൽ ഉണ്ടായ മാർ ഇവാനിയോസിന്റെ സഭാ മാറ്റപ്രേശ്നങ്ങൾ ആകാം അങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ കാരണം )

ഇരു സഭാ തലവന്മാരുടെയും ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച്ച നടന്നത് 1964 ഡിസംബറിൽ ആയിരുന്നു. ദിവ്യകാരുണ്യകോൺഗ്രസിൽ പങ്കെടുക്കാൻ ബോംബെയിൽ എത്തിയ പരിശുദ്ധ പോൾ ആറാമൻ മാർപാപ്പാ, മലങ്കര സഭാ തലവൻ പരിശുദ്ധ മോറാൻ മാർ ബാസെലിയോസ്‌ ഔഗേൻ പ്രഥമൻ കാതോലിക്കാ വാവയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു.

പാപ്പാ യുടെ ക്ഷണം സ്വീകരിച്ചു ഔഗേൻ ബാവ ബോംബെ ( മുംബൈ ) യിൽ എത്തി സൗഹൃദസംഭാഷണം നടത്തി. വളരെ ഹൃദ്യമായിരുന്ന ആ കൂടിക്കാഴ്ച്ചയിൽ വച്ച് കാതോലിക്കാ ബാവയെ വത്തിക്കാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ പരിശുദ്ധ ഔഗേൻ ബാവ പ്രായധിക്യത്താൽ യാത്ര ചെയ്തില്ല.

പരിശുദ്ധ പൌരസ്ത്യ കാതോലിക്കായുടെ ആദ്യ ഔദ്യോഗിക വത്തിക്കാൻ സന്ദർശനം 1983 ൽ ആയിരുന്നു. കിഴക്കിന്റെ മഹാനായ കാതോലിക്കാ പരിശുദ്ധ ബാസെലിയോസ്‌ മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവ 1983 ജൂണിൽ പരിവാര സമേതം വത്തിക്കാൻ സന്ദർശനം നടത്തി. ഭാഗ്യസ്മരണാർഹരായ മാത്യൂസ് മാർ കൂറിലോസ്, പൗലോസ് മാർ ഗ്രേഗോരിയോസ് എന്നീ പിതാക്കന്മാരും ഈ സന്ദർശനത്തിൽ ഉണ്ടായിരുന്നു.

മലങ്കര ഓർത്തഡോൿസ്‌ സഭയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ആദ്യ മാർപാപ്പാ പരിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്.1986 ഫെബ്രുവരി യിൽ കേരളത്തിൽ എത്തിയ അദ്ദേഹം പൌരസ്ത്യ കാതോലിക്കയുടെ ആസ്ഥാന ദൈവാലയമായ കോട്ടയം മാർ ഏലിയാ കത്തിഡ്രലിൽ വരികയും പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവയുടെ ആതിദ്യം സ്വീകരിക്കുകയും ചെയ്തു.

വളരെ സവിശേഷതകൾ ഉള്ളതായിരുന്നു 2013 ൽ പരിശുദ്ധ ബാസെലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നടത്തിയ വത്തിക്കാൻ സന്ദർശനം. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ യുടെ ക്ഷണം സ്വീകരിച്ചു വത്തിക്കാനിൽ എത്തിയ ബാവ തിരുമേനിക്കും സംഘത്തിനും ലഭിച്ചത് വളരെ ഗംഭീരമായ സ്വീകരണം ആയിരുന്നു.

വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യമായി മാർപാപ്പയുടെ പ്രോട്ടോകോളുകൾ പോലും മാറ്റിവച്ച സംഭവങ്ങൾ ആ സന്ദർശനത്തിൽ ഉണ്ടായി. വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അതിഥിയെ ( തലേ ദിവസത്തെ ഔദ്യോഗിക വിടവാങ്ങലുകൾക്ക് ശേഷം ) യാത്രയാക്കാൻ മാർപാപ്പ നേരിട്ട് അതിരാവിലെ കാറിനരികിൽ എത്തുന്നത്. പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ യുടെ മടക്കയാത്രയിൽ മാത്രം ആണ് അങ്ങനെ സംഭവിച്ചത്.

ഇപ്പോൾ പരിശുദ്ധ മാത്യൂസ് ത്രിദീയൻ ബാവ സെപ്റ്റംബറിൽ നടത്തുന്ന സന്ദർശനത്തോട് കൂടി ഇരു സഭകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.

ബാവ യുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾക്ക് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ഭാഗത്തു നിന്നും UK, Europe and Africa ഭദ്രസന മെത്രാപൊലിത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനി നേതൃത്വം നൽകുന്നു.
പരിശുദ്ധ കതോലിക്കാ ബാവയുടെ വത്തിക്കാൻ സന്ദർശനത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് ജോർജ് ജോസ്

(Jiji, Rome)

നിങ്ങൾ വിട്ടുപോയത്