പ്രൊലൈഫ് ദിനത്തിൽ വിവിധ കർമ്മപദ്ധകൾക്ക് രൂപം നൽകി .


കൊച്ചി. ആഗോള തലത്തിൽ പ്രൊ ലൈഫ് ദിനം ആഘോഷിച്ചു .

ജീവന്റെ സംരക്ഷണവും കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുവാൻ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു .’മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -എന്ന ദർശനം പങ്കുവെയ്ക്കുന്ന വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

. മനുഷ്യജീവൻ ഉദരത്തിൽ രൂപംപ്രാപിക്കുമ്പോൾ മുതൽ സ്വാഭാവിക മരണം സംഭവിക്കും വരെ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന കാഴ്ചപ്പാട് സഭയിലും സമൂഹത്തിലും വ്യാപകമാക്കുവാൻ സഹായിക്കുന്ന 51ഇന പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

.സീറോ മലബാർ സഭയുടെ കുടുംബം, അൽമായർ, ജീവൻ എന്നിവയ്ക്കു വേണ്ടിയുള്ള കമ്മീഷനിലെ വിവിധ പ്രസ്ഥാനങ്ങളുടെയും സമൂഹത്തിലെ വ്യത്യസ്ത സംഘടനകൾ സ്ഥാപനങ്ങൾ എന്നിവയുടെയും സഹകരണത്തോടെ പ്രൊ ലൈഫ് ദർശനങ്ങൾ നടപ്പിലാക്കും.

2023മാർച്ച്‌ 25 മുതൽ 2024 മാർച്ച്‌ 25- വരെ ജീവന്റെ മഹത്വം, കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രാർത്ഥനയും പ്രക്ഷിതപ്രവർത്തനങ്ങളും ആരംഭിച്ചു .

ഫെബ്രുവരി 25 ന് ആരംഭിച്ച പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രഡിസംബർ 25 വരെ തുടരും.

കുട്ടികൾ, യുവാക്കൾ, മാതാപിതാക്കൾ, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, ആരോഗ്യസംരക്ഷകർ, സാമൂഹ്യജീവകാരുണ്യ ശുശ്രുഷകർ, മാധ്യമ, നിയമ മേഖലകളിൽ പ്രവർത്തിക്കുന്നവരെയൊക്കെ ഉൾപ്പെടുത്തിയുള്ള കർമ്മപരിപാടികൾക്കാണ് രൂപം നൽകുന്നത്. സമ്മേളങ്ങൾ, സന്ദേശ യാത്രകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ആദരിക്കൽ, ക്ഷേമപദ്ധതി കളുടെ ആസൂത്രണം എല്ലാം ഉൾപ്പെടുന്നു.

ഉദരത്തിലെ കുഞ്ഞിന്റെ അവകാശം സംരക്ഷിക്കപ്പെടുന്ന നിയമ നിർമ്മാണം, കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്ന മാതാപിതാക്കൾക്ക് ലഭിക്കേണ്ട പിന്തുണ, ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കും ലഭിക്കേണ്ട സുരക്ഷിതത്വം, ആശ്രയം ഇല്ലാത്ത വൃദ്ധർ, അഗതികൾ, കിടപ്പുരോഗികൾ തുടങ്ങിയവരുടെ സംരക്ഷണം, ഭിന്നശേഷിയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ സംരക്ഷണം… തുടങ്ങിയ വിവിധ മേഖലയിൽ ആവശ്യമായ പദ്ധതികളെക്കുറിച്ചുള്ള പഠനങ്ങളും, സന്മനസ്സുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയുള്ള പരിപാടികളും ആവിഷ്കരിക്കുവാൻ ഉദ്ദേശമുണ്ടെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.

ഇടവകൾ ,സ്ഥാപനങ്ങൾ ,രൂപതകൾ കേന്ദ്രികരിച് പ്രൊ ലൈഫ് സമ്മേളനങ്ങൾ പ്രാർത്ഥനകൾ നടന്നു.

നിങ്ങൾ വിട്ടുപോയത്