ഓട്ടക്കൈയന്മാർക്കായി ഇന്ന് റിലീസാകുന്ന പന്ത്രണ്ട്
ഫാ. ജോഷി മയ്യാറ്റിൽ
“ആരും ഓട്ടക്കൈയന്മാരായി ജനിക്കുന്നില്ല” എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് പൂരിപ്പിക്കാൻ പോകുന്നത്, “സമൂഹമാണ് അവരെ ഓട്ടക്കൈയന്മാരാക്കിത്തീർക്കുന്നത്” എന്നായിരിക്കും. ക്ഷമിക്കണം, ചെറിയ ഒരു തിരുത്തുണ്ട് – “പീലുമാരാണ് അവരെ ഓട്ടക്കൈയന്മാരാക്കി മാറ്റുന്നത്”.
ശ്രീ. ലിയോ തദ്ദേവൂസ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചിട്ടുള്ള ‘പന്ത്രണ്ട്’ എന്ന സിനിമയെക്കുറിച്ച് വിശദമായ ഒരു റിവ്യൂ പിറകേയാകാം. ഏതാനും സൂചനകൾ മാത്രം ഇപ്പോൾ നല്കുന്നു:
1) സാമൂഹികമോ സാംസ്കാരികമോ രാഷ്ട്രീയപരമോ മതപരമോ ആയ ഏതു കണ്ണിലൂടെയും ഇതിനെ വായിച്ചെടുക്കാം എന്നതാണ് ഈ സിനിമയുടെ ഒന്നാമത്തെ സവിശേഷത. ആസ്വാദനം വേണ്ടവർക്ക് ആസ്വാദനം… സാമൂഹികവിമർശനം വേണ്ടവർക്ക് സാമൂഹികവിമർശനം… ധ്യാനം വേണ്ടവർക്ക് ധ്യാനം… പഠനം വേണ്ടവർക്ക് പഠനം …
2) ഈ സിനിമയിലെ കഥാതന്തുവിനും ഇതിലെ പല രംഗങ്ങൾക്കും അന്തർദ്ദേശീയ നിലവാരമുണ്ട്. റിലീസിംഗിൻ്റെ സമയത്തു തന്നെ ഇതിൽ ഇംഗ്ലീഷ് ടൈറ്റിലുകൾ ചേർത്തത് സമുചിതമായി.
3) കടലിൻ്റെ കരുത്തും സൗന്ദര്യവും ഇതുപോലെ പകർത്തിയെടുത്തു തരുന്ന ഒരു സിനിമ മലയാളി കണ്ടിട്ടില്ല. ‘കുഞ്ഞാലിമരയ്ക്കാർ’ പോലെ ചന്ദ്രഹാസമിളക്കി വന്ന സിനിമകൾ കടലിനുതന്നെ അപമാനമായിരുന്നുവല്ലോ!
4) ഇമ്മാനുവേലിൻ്റെ സന്തത സഹചാരിയായ സംഗീതോപകരണവും ആരും ഗൗനിക്കാതെ പൊടിപിടിച്ചുകിടക്കുന്ന അപ്പൻ്റെ പഴഞ്ചൻ വള്ളവും അതിശക്തമായ ബിംബങ്ങളായി സിനിമ വിട്ട് പ്രേക്ഷകൻ്റെ കൂടെ പോരും.
5) പണത്തിൻ്റെയും പെണ്ണിൻ്റെയും പട്ടയുടെയും മാസ്മരിക വടംകൊണ്ട് യുവതയെ ബന്ധനത്തിലാക്കി അവരുടെ കൈയിൽ ഓട്ടയിടുന്ന ഇരുട്ടിൻ്റെ ആത്മാക്കളോട് ആയോധനത്തിനിറങ്ങാൻ പന്ത്രണ്ടു പേരെ പ്രാപ്തരാക്കുന്ന ഇമ്മാനുവേൽ ഈ കാലഘട്ടത്തിൻ്റെ അടിയന്തരാവശ്യമാണ്.
സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ!
അതിസുന്ദരമായ ആസ്വാദനവും നിരൂപണസാധ്യതകളും ജീവിത ദീപ്തിയും ഉറപ്പു നല്കുന്ന ഈ സിനിമ ഏവരും കാണുകതന്നെ വേണം…
‘പന്ത്രണ്ട്’ നാളെ മുതൽ!
ലിയോ തദ്ദേവൂസും ടീമും ഒരുക്കുന്ന 'പന്ത്രണ്ട്' എന്ന സിനിമ ഇന്ന് കേരളത്തിലെ വിവിധ തീയറ്റുകളിൽ ആരംഭിയ്ക്കുന്നു. രണ്ടായിരം വർഷം മുൻപ് ഇമ്മാനുവേൽ ആയി എത്തിയ ഈശോയെയും അവിടുത്തെ അപ്പസ്തോലൻ മാരെയും വർത്തമാന കാല സാഹചര്യത്തിൽ അവതരിപ്പിച്ച്, സുവിശേഷ ചൈതന്യം നാനാജാതമതസ്ഥരായ മനുഷ്യരിലേയ്ക്ക് എത്തിയ്ക്കാനുള്ള ഉജ്ജ്വല ശ്രമമാണ് ലിയോ തദ്ദേവൂസും കൂട്ടുകാരും നടത്തിയിരിയ്ക്കുന്നത്.
ഈ സിനിമയുടെ ‘പ്രീമിയർ ഷോ’ ഞാൻ കണ്ടിരുന്നു. അതുകൊണ്ട് തന്നെ, ക്രിസ്ത്യാനികൾക്ക് കാണാവുന്ന നല്ല ഒരു സിനിമയാണ് ഇതെന്ന് എനിക്ക് promote ചെയ്യുവാൻ സാധിയ്ക്കും. എല്ലാ ക്രിസ്ത്യാനികളും കുടുംബസമേതം ഈ സിനിമയ്ക്ക് പോകണം. സന്ന്യസ്തരും വൈദികരും ഒക്കെ ഈ സിനിമ കാണുകയും തങ്ങളുമായി ബന്ധപ്പെട്ടവരെ ഈ സിനിമയ്ക്ക് പോകാൻ പ്രചോദിപ്പിയ്ക്കുകയും വേണം.
സിനിമ എന്നതിനപ്പുറം ഒരാത്മീയ ശുശ്രൂഷയിലാണ് തങ്ങൾ പകെടുക്കുന്നതെന്ന തിരിച്ചറിവ് ക്രിസ്ത്യാനിയ്ക്ക് ഉണ്ടായിരിക്കട്ടെ. അതേസമയം ഒരു സെക്കുലർ സിനിമ നൽകുന്ന എല്ലാ അനുഭവങ്ങളും ഈ സിനിമ നൽകുകയും ചെയ്യും. നേരിട്ട് സുവിശേഷം പറയുവാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ക്രിസ്തുവിന് സജീവ സാക്ഷ്യം നൽകാറുള്ള ഈ ധീര പരിശ്രമത്തെ വിശ്വാസികൾ ഒന്നടങ്കം പിന്തുണയ്ക്കണം.
പരിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചുകൊണ്ടാണ് ഈ സിനിമയ്ക്ക് തുടക്കമിട്ടത് എന്നറിയാൻ കഴിഞ്ഞു. ഒത്തിരി സന്തോഷം തോന്നി. ഈ സിനിമയ്ക്ക് വേണ്ടി ഇതിന്റെ അണിയറ ശില്പികളും വിശ്വാസികളും ഇനിയും ധാരാളം പ്രാർത്ഥിക്കണം. അങ്ങനെ ഇത് കാണുന്നവർ ദൈവസ്നേഹത്തിലേയ്ക്ക് ഉണരുവാൻ കാരണമായിത്തീരണം.
ഇപ്രകാരം ഒരു സിനിമ ഒരുക്കിയ ലിയോ തദ്ദേവൂസിനും ടീമംഗങ്ങൾക്കും ഹൃദയ പൂർവ്വകമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത്തരം മികവുറ്റ സിനിമകൾ ഇനിയും നിങ്ങളിലൂടെ മനുഷ്യരാശിയ്ക്ക് ഇനിയും ലഭിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.🌷🌷🌷
ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്
Watched the movie ‘Panthrandu’ – on the first day, the first show along with the cast and crew.
A wonderful movie showing the beauty of love, forgiveness, unconditional acceptance, and the power of good in the face of evil… A beautiful story of how good can touch and transform lives… visualized in a contemporary context. I can say without a doubt that this is by far the best movie directed by Leo Thaddeus. The magic woven by the trio – Leo, Alphons Joseph, and Joseph Nellickan – is palpable throughout the movie. Swaroop Sankar’s debut entry to the film industry is made brilliant by the beautiful visuals and perfect shots. The direction, songs, background score, art, cinematography, cast, script, and editing all merge seamlessly, making this movie a real treat… Hearty congratulations dear Leo and friends!
Manoj Sunny