*ഹാപ്പി ക്രിസ്മസ്സ്!*
ഇന്ന് മുനമ്പത്ത് സങ്കടൽ ക്രിസ്മസ്സ്!
ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്.

മുനമ്പംകാർക്ക് ഇക്കുറി ക്രിസ്മസ്സില്ല എന്ന് ചില മാധ്യമങ്ങൾ പറയുന്നു! അതു നുണയാണ്. മുനമ്പംകാർക്ക് ക്രിസ്തുവുണ്ട്, ക്രിസ്മസ്സുമുണ്ട്… മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വണ്ണം ഈ ക്രിസ്മസ്സ് ഞങ്ങൾ ആസ്വദിക്കും.
ഇന്നു ഞങ്ങൾ നടത്തുന്നത് സമരമല്ല, ഇന്നു ഞങ്ങളുടേത് ആഘോഷമാണ്. ഇന്നു ഞങ്ങൾ ഒരു മുദ്രാവാക്യം പോലും വിളിക്കില്ല. ഇന്നു ഞങ്ങൾ ഒരു പ്രസംഗവും പറയില്ല. ഇന്നു ഞങ്ങൾ മുഷ്ടി ചുരുട്ടില്ല. ഈ ദിനം വിശുദ്ധമാണ്… ഉണ്ണി ഉറങ്ങുന്ന ദിനം… സ്വർഗത്തിൻ്റെ ഉണ്ണിയെ മണ്ണിൽ ഇന്ന് ആരും ശല്യപ്പെടുത്തി ഉണർത്താൻ പാടില്ല. സമരങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും കോലാഹലങ്ങൾക്കും ഇന്നത്തേക്കു വിട!

*ഉണ്ണീശോയ്ക്കു മുന്നിൽ ദിനം മുഴുവൻ ഞങ്ങൾ പാടും, ആടും, വേദഗ്രന്ഥം വായിക്കും, സങ്കീർത്തനങ്ങൾ ആലപിക്കും. മറ്റു മതസ്ഥരായ ഞങ്ങളുടെ സഹോദരങ്ങൾ തങ്ങളുടെ വേദഗ്രന്ഥങ്ങൾ വായിക്കും. എന്തിന്, മനസ്സിന് ആനന്ദം തരുന്ന സുന്ദര ഗീതങ്ങൾ ഞങ്ങൾ മനസ്സു നിറയെ ഒറ്റയ്ക്കും ഒരുമിച്ചും പാടും… അതെ, ഇന്ന് ആത്മീയാഘോഷമാണ്, ഉണ്മയുടെ ആസ്വാദനവുമാണ്.*

ഇന്ന് അനേകർ ഞങ്ങളോടൊത്തുണ്ടാകും. സംഗീതശിരോമണികളായ ബിബിനച്ചനും തട്ടാരശ്ശേരിയച്ചനും കുട്ടികലാകാരന്മാരും കലാകാരികളും ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്നു വന്നെത്തുന്ന അനേകർ! പക്ഷേ, ഏവർക്കും ഒറ്റ ലക്ഷ്യം മാത്രം – ഭൂജാതനായ ദൈവത്തിനു മുന്നിൽ കലാപൂർവം നമിച്ച് മുനമ്പത്തിൻ്റെ സങ്കടങ്ങൾക്ക് തെല്ലൊരു ശമനം നേടുക.

*ഏവർക്കും കൃപനിറഞ്ഞ ക്രിസ്മസ്സ് നേരുന്നു!*

ഫാ .ജോഷി മയ്യാറ്റിൽ
ഇടം ലഭിക്കാഞ്ഞവൻ ലോകത്തിനു മുഴുവൻ ഇടം നൽകാനായി കാലിത്തൊ ഴുത്തിൽ പിറന്ന വിശുദ്ധ ദിനം..
മുനമ്പം ജനത ഒരു മനസോടെ സമര പന്തലിൽ….
സമരത്തിന്റെ 74 ദിനങ്ങൾ…
മംഗള വാർത്തയും മുനമ്പത്തിൻെറ കൂട്ടായ്മയിൽ പങ്കുചേരുന്നു .


