മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ -ജാഗ്രതാ നിർദ്ദേശങ്ങൾ
1) ഒറ്റയ്ക്ക് താമസിക്കുന്നവർ അയൽ പക്കങ്ങളിലെ ഫോൺ നമ്പറുകൾ ശേഖരിച്ച് വയ്ക്കുക.
2) രാത്രി മൊബൈലിൽ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുക. ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക.
3) വീടിന്റെ മുൻ – പിൻ വാതിലുകൾ ഒരേ പോലെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. വാതിലുകൾക്ക് പിന്നിൽ രണ്ട് ഇരുമ്പുപട്ടകൾ ഉറപ്പിച്ച് ബലപ്പെടുത്തുന്നത് സുരക്ഷിതമായിരിക്കും.
4) ജനൽ പാളികൾ അടച്ചിടുക. അപരിചിതർ കോളിംഗ് ബെൽ അടിച്ചാൽ ജനൽ വഴി അകന്ന് നിന്ന് സംസാരിക്കുക.
5) രാത്രി കാലങ്ങളിൽ വീടിന്റെ മുൻ വശത്തും പിൻ വശത്തും ലൈറ്റ് ഇടുക. നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിൽ റെക്കോഡിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
6) ഗേറ്റ് അകത്തുനിന്ന് പൂട്ടി പുറത്ത് പോവുക. നിങ്ങൾ വീട്ടിൽ ഇല്ലാത്തതിന്റെ സൂചനകൾ മറ്റുള്ളവർക്ക് നൽകരുത്. തുടർച്ചയായ ദിവസങ്ങളിലെ പത്രങ്ങൾ വീട്ടുമുറ്റത്ത് കണ്ടാൽ മറ്റുള്ളവർക്ക് വീട്ടിൽ താമസക്കാർ ഇല്ലായെന്ന് മനസിലാക്കാൻ ഇടയാക്കും.
7) രാത്രി പൈപ്പ് തുറന്ന് വെള്ളമൊഴുകുന്ന ശബ്ദമോ, ഗേറ്റിൽ ആരെങ്കിലും മുട്ടുന്ന ശബ്ദമോ കേട്ടാൽ വാതിൽ തുറന്ന് പുറത്തേക്ക് പോകരുത്.
8. തൂമ്പ, കമ്പി, ഗോവണി, മറ്റ് പണി ആയുധങ്ങള് എന്നിവ വീടിനകത്ത് തന്നെ സൂക്ഷിക്കുക.ആഭരണങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളും വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
9) രാത്രിയാത്രകൾ കഴിവതും ഒഴിവാക്കുക. അപരിചിതരെ വീടിനു പരിസരങ്ങളിൽ കണ്ടാൽ ശ്രദ്ധിക്കുക.
10)അസമയത്ത് വീടിനു പുറത്ത് ആളനക്കമോ, അസ്വഭാവികമായി എന്തെങ്കിലുമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ 112 എന്ന നമ്പറിലേക്കോ, അടുത്ത പോലീസ് സ്റ്റേഷനിലേക്കോ, അയൽപക്കങ്ങളിലേക്കോ ഉടനെ വിളിച്ച് അറിയിക്കുക.
നമ്മുടെ അശ്രദ്ധമോഷ്ടാക്കൾക്ക് അവസരം ആക്കരുത്.
Ernakulam Rural Police