With weeping, they shall come, and with pleas for mercy I will lead them back
(Jeremiah 31:9) ✝️

സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങിനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം

യേശുവിന്റെ ജീവിതകാലത്ത് നായിൻ പട്ടണത്തിൽ കരയുന്ന വിധവയെ ആശ്വസിപ്പിക്കുന്നതായി കാണാം. നായിൻ പട്ടണത്തിൽ പ്രവേശിച്ച യേശുവിനെ എതിരേറ്റത് ഒരു വിലാപയാത്രയാണ്. മനസ്സലിഞ്ഞ ഈശോ സംസ്കരിക്കുവാനായി കൊണ്ടുപോയിരുന്ന ആ യുവാവിനെ ഉയിർപ്പിച്ച് വിധവയായ ഒരു സ്ത്രീയുടെ കണ്ണീർ തുടച്ചു. യേശുവിന്റെ ജീവിതകാലത്ത് പാലസ്തീനായിലെയും പരിസരങ്ങളിലെയും സ്ത്രീകളുടെ ജീവിതം വളരെ ബുദ്ധിമുട്ട്
ഏറിയതായിരുന്നു. ഭർത്താവും ആണ്‍മക്കളും ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ ഭിക്ഷക്കാരിൽ നിന്നും ഒട്ടും വിഭിന്നമല്ലായിരുന്നു. തന്റെ മകനെ ഉയിർപ്പിച്ചതുവഴി ആ വിധവയ്ക്ക് നഷ്ടപ്പെട്ടുപോയ സൌഭാഗ്യങ്ങളും സന്തോഷവുമാണ് ആ യുവാവിനോടൊപ്പം പുനർജനിച്ചത്‌.

ദൈവം നമ്മെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത്‌ എങ്ങനെയാണ്‌’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. തന്റെ വചനമായ ബൈബിളിലൂടെയും പ്രാർഥനയെന്ന ഉപാധിയിലൂടെയുമാണ്‌ മുഖ്യമായും കർത്താവ് ചെയ്യുന്നത്‌. ആശ്വാസത്തിനായി ദൈവത്തിലേക്കു തിരിയുന്നപക്ഷം ജീവിതത്തിലുണ്ടാകുന്ന ഏതൊരു സങ്കടവും ദുരിതവും ദൈവകൃപയാൽ നേരിടാൻ അവൻ നമ്മെ ശക്തരാക്കും. കണ്ണീരോടെ കർത്താവിൻറെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.
😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്