യേശു എന്ന പേരിന്റെ അർഥം “രക്ഷകൻ” എന്നാണ്. നാം ഒരോരുത്തരെയും ശാപത്തിൽ നിന്നും പാപത്തിൽ നിന്നു രക്ഷിക്കാൻ വന്നവനാണ് കർത്താവ്. യേശുക്രിസ്തു ഹൃദയ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും കർത്താവിന്റെ ശബ്ദം കേട്ടു ഹൃദയ വാതിൽ തുറന്ന് അവന്റെ കല്പനകളെ കേട്ട് അനുസരിച്ചാൽ കർത്താവ് ലോകവസാനത്തോളം എല്ലാ നാളും നമ്മളോടുകൂടെ ഉണ്ടാകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ നാം ഓരോരുത്തരെയും പലരും ഉപേക്ഷിച്ചു പോകും എന്നാൽ പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല എന്ന് അവിടുന്ന് തിരുവചനത്തിലൂടെ പറയുന്നു. സമൂഹം നാമോരോരുത്തരും തെരഞ്ഞെടുക്കുന്നത് നമ്മുടെ നിലയും വിലയും പദവികളും അനുസരിച്ചാണ്. കർത്താവ് നമ്മെ തിരഞ്ഞെടുക്കുന്നത് നമ്മുടെ ഗുണഗണങ്ങൾ നോക്കിയല്ല, നമ്മളോടുള്ള സ്നേഹത്താൽ ആണ്.
നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും കർത്താവിന്റെ സ്നേഹത്തിൽ ആശ്രയംവച്ച്, ഓരോ ദിവസത്തെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും സ്വീകരിച്ച്, അവയിലൂടെയെല്ലാം കർത്താവിനെ മഹത്വപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതപ്രകാരമാകുന്നത്. നമ്മുടെ ഉള്ള അവസ്ഥ ഉള്ളതുപോലെ അറിയുന്ന ഒരു ദൈവമുണ്ട്. ഉറ്റവരാലും ഉടയവരാലും വേണ്ടപ്പെട്ടവരാലും അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നവരായിരിക്കാം നമ്മളില്‍ പലരും. അവരുടെ ആരുടെയും ഹൃദയത്തില്‍ നാം ഇല്ലെങ്കിലും കർത്താവിന്റെ ഹൃദയത്തില്‍ നാം ഉണ്ടാകും.
നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട് എന്ന് സെഫാനിയാ 3:17ൽ പറയുന്നു. ഭയപ്പെടാൻ ഉള്ള അനേകം കാരണങ്ങൾക്കിടയിലും മനുഷ്യന് രക്ഷക്കായി ഒരൊറ്റ കാരണമേ ഉള്ളൂ അവനാണ് യേശു ക്രിസ്തു. കർത്താവ് കൃപ പകർന്നാൽ ഏത് അസാദ്ധ്യവും അസാധാരണവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. യേശുവിനെ കർത്താവു എന്നു ഏറ്റു പറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കയും ചെയ്താൽ നാം രക്ഷ പ്രാപിക്കും. ജീവിതത്തിൽ നമ്മളോടുകൂടെ ആരും ഇല്ലെങ്കിലും കർത്താവ്നമ്മുടെ കൂടെയുണ്ട്. നാം ഓരോരുത്തർക്കും ഈ ലോകത്തിൽ കർത്താവിൻറെ വെളിച്ചം ആയി മാറാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ