Every Life Matters!
▪️സാറാ’സ് സിനിമയെ കുറിച്ചൊരു analysis ആണ്.
▪️Spoilers ഉണ്ട്.
▪️എഴുത്ത് long ആണ്.
2012-ലെ ഒരു മലയാള ചലച്ചിത്ര അവാർഡ് ഷോ. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് അർഹയായത് അഞ്ജലി മേനോൻ. ചിത്രം – ഉസ്താദ് ഹോട്ടൽ. അവാർഡ് ഏറ്റ് വാങ്ങി നന്ദി പറയുമ്പോൾ അവര് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ട്. ചിത്രത്തിൻറെ തിരക്കഥയെഴുതുമ്പോൾ അവര് pregnant ആയിരുന്നെന്നും ചിത്രത്തിൻറെ making process-ൻ്റെ തിരക്കുകളിൽ ഏർപ്പെടുന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടാണെന്നും എന്നാൽ ഈ സമയങ്ങളിലെല്ലാം ഭർത്താവും കുടുംബവും തന്ന സപ്പോർട്ടിനെ നന്ദിയോടെ ഓർത്തുകൊണ്ടുള്ള വാക്കുകളായിരുന്നവ. മലയാള സിനിമ ഇത്രയും established ആയ മറ്റൊരു സംവിധായികയെ കണ്ടിട്ടില്ല. അവരുടെ മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ തുടങ്ങിയ ചിത്രങ്ങളെല്ലാം വിജയങ്ങളുമായിരുന്നു.
ഇപ്പൊ ഇതോർക്കാൻ കാരണം സിനിമാ സംവിധാനം എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നടുക്കുമ്പോൾ ഒരു unwanted pregnancy സംഭവിക്കുമ്പോൾ സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ഒരു അമ്മയുടെ കരളലിയിപ്പിക്കുന്ന സാറാ’സ് എന്ന ചിത്രം ഇന്നലെ കണ്ടതുകൊണ്ടാണ്. ചിത്രം സംസാരിക്കുന്നത് ഇന്നുവരെ ആരും സംസാരിക്കാൻ ധൈര്യം കാണിക്കാത്ത വിഷയമാണത്രേ – An attempt to normalise the pro-choice culture. എങ്കിൽപ്പിന്നെ അതിനെ സ്ത്രീ ശാക്തീകരണം എന്ന് വിളിക്കാതെ നിർവാഹമില്ലല്ലോ!
ചിത്രത്തിലേക്ക്:
സാറാ എന്ന പെൺകുട്ടിയുടെ കഥയാണ് സാറാ’സ്. കൗമാരപ്രായം മുതൽ പല boyfriends ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം ഓരോ വഴിക്ക് പോയതുകൊണ്ട് ഇരുപത്തിയഞ്ചാം വയസ്സിൽ നമ്മൾ കാണുന്ന സാറാ സിംഗിൾ ആണ്. Career oriented ആണ്. ഒരു സംവിധായികയാകുക എന്ന ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്നവളാണ്. ഇതിനിടയിൽ കണ്ടുമുട്ടുന്ന ജീവൻ എന്ന ചെറുപ്പക്കാരനുമായി അവൾ ഇഷ്ടത്തിലാവുകയും അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ഒരുമിച്ച് കഴിയാനും സദാചാരമനോഭാവമുള്ള വീട്ടുകാരെയും നാട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടി മാത്രം തമ്മിൽ വിവാഹിതരാവുകയും ചെയ്യുകയാണ്. തനിക്കൊരു അമ്മയാകാൻ താല്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരിക്കുന്ന നായിക തൻ്റെ ആദ്യ സിനിമയുടെ work തുടങ്ങുന്ന വേളയിൽ pregnant ആണെന്നറിയുകയാണ്. അതുവരെ കുട്ടികൾ വേണ്ടെന്ന് പറഞ്ഞ ജീവൻ സാറയുടെ അബോർഷൻ എന്ന ആവിശ്യം അംഗീകരിക്കാൻ മടിക്കുന്നു. എന്നാൽ അവസാനം doctor counselling നടത്തി നല്ല മാതാപിതാക്കളാകാൻ ഒരുപാട് preparations വേണമെന്നും അതില്ലെങ്കിൽ അബോർഷൻ തന്നെയാണ് നല്ലതെന്നും എല്ലാത്തിനുമുപരി ഇതൊക്കെ സ്ത്രീയുടെ മാത്രം തീരുമാനമാണെന്നും പറഞ്ഞ് കൊടുക്കുന്നതോടെ ഇരുവരും അബോർഷൻ എന്ന ഓപ്ഷൻ പരസ്പരസമ്മതത്തോടെ തിരഞ്ഞെടുക്കുകയാണ്. ശേഷം സാറയുടെ സിനിമ സൂപ്പർഹിറ്റ് ആകുന്നിടത്ത് വർണക്കടലാസിൽ പൊതിഞ്ഞ് വെച്ചുനീട്ടിയ സ്ത്രീ ശാക്തീകരണവും എടുത്തോണ്ട് പ്രേക്ഷകന് പോകാം.
സാറാ എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്നത് ബൈബിളിലെ അബ്രഹാമിൻ്റെ ഭാര്യയായ സാറായെയാണ്. ജനതകളുടെ മാതാവായ സാറയുടെ പേര് തന്നെ നായികക്ക് നൽകിയത് symbolic ആയിട്ട് തന്നെയാണ്. ജൂഡ് എന്ന സംവിധായകൻ ഒരു പുതിയ സാറയെ നമുക്ക് തരികയാണ്; തൊണ്ണൂറാം വയസിലും ഒരു കുഞ്ഞില്ലാതെ ദുഃഖിച്ചിരിക്കുന്ന ബൈബിളിലെ സാറയെപോലെയാകാതെ തൻ്റെ ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അതിന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വന്നാൽ അതും ചെയുന്ന സാറാ. ഈ ഐഡിയ emphasise ചെയാൻ pregnant ആണെന്നറിയുമ്പോൾ സാറയുടെ അടുത്തിരുന്ന് അമ്മായിയമ്മ സാറയെ കുറിച്ചുള്ള ബൈബിൾ വാചകങ്ങൾ വായിക്കുന്ന സീൻ മനഃപൂർവം കുത്തി കയറ്റിയിട്ടുണ്ട്.
സ്ത്രീ ശാക്തീകരണം:
ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.
1) എന്തിനും ഏതിനും സപ്പോർട്ട് ചെയുന്ന മാതാപിതാക്കൾ. സിനിമ തുടങ്ങുമ്പോൾ തന്നെ തൻ്റെ കൗമാരക്കാരനായ കാമുകനോട് തനിക്ക് ഒരിക്കലും പ്രിസവിക്കണ്ടാ എന്ന് വെട്ടി തുറന്ന് പറയാൻ സാറക്ക് പറ്റുന്നുണ്ട്. ആ കാരണത്താൽ കാമുകൻ ആ ബന്ധം അവസാനിപ്പിക്കുന്നത് വളരെ ലാഘവത്തോടെയെടുക്കാൻ കഴിയുന്നുണ്ട്. അവളുടെ അഭിപ്രായങ്ങൾ തുറന്ന് പറയാനും ഇഷ്ടങ്ങൾ സ്വയം തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയാണ് അവളെ വളർത്തിയിരിക്കുന്നത്. ജീവിതപങ്കാളിയെ സ്വയം കണ്ട് പിടിക്കാനും, ഫ്രണ്ട്സിൻ്റെയൊപ്പം ട്രിപ്പ് പോകാനുമെല്ലാം അവൾക്ക് ആരുടേയും സമ്മതം വേണ്ടാ.
2) Patriarchy അടുത്തുകൂടെ പോകാത്തൊരു കാമുകനും ഭർത്താവുമാണ് ജീവൻ. അവളുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ അവളെ ഫ്രീ ആയി വിടുന്നു. കുട്ടികൾ വേണ്ടാ എന്ന തീരുമാനം ഒരുമിച്ചെടുക്കുന്നു. വീട്ടുജോലികൾ share ചെയുന്നു. അങ്ങനെ ഒരു ideal and rare piece.
3) പ്രത്യക്ഷത്തിൽ ഒരു മെരുക്കില്ലാത്ത അമ്മായിയമ്മയാണെന്ന് തോന്നുമെങ്കിലും കൂടുതൽ പ്രശ്‌നമൊന്നും ഉണ്ടാക്കാത്ത കാര്യം പറഞ്ഞാൽ മനസിലാകുന്ന അമ്മായിയമ്മ. കൂടെ സാറയുടെ ഒരു well-wisher ആയ നാത്തൂനും.
4) സാറാ ഒരു economically secure ആയ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ജീവൻ അബോർഷന് സമ്മതിച്ചില്ലായിരുന്നെങ്കിൽകൂടി ദാമ്പത്യം അവസാനിപ്പിച്ച് സാറക്ക് തൻ്റെ കരിയർ ഗോൾസുമായിട്ട് മുൻപോട്ട് പോകാം.
(ഇനിയും ഒരുപാട് പ്രിവിലേജുകൾ ഉണ്ടെങ്കിലും ഏറ്റവും important ആയി തോന്നിയത് ഇവയാണ്.)
തനിക്ക് കുഞ്ഞിങ്ങളെ നോക്കി വളർത്താനുള്ള കഴിവില്ല എന്ന ന്യായീകരണമാണ് കുഞ്ഞിങ്ങൾ വേണ്ടാ എന്ന തീരുമാനത്തിലേക്ക് സാറാ എത്താൻ കാരണമെന്ന് ആദ്യ പകുതിയിൽ പറഞ്ഞ് വെക്കുമ്പോൾ രണ്ടാം പകുതിയിൽ ഈ accidental pregnancy അവളുടെ കരിയർ തന്നെ ഇല്ലാതാക്കുന്ന ഒരു obstacle ആയി മാറുന്നതായാണ് present ചെയുന്നത്. കരിയറിന് വേണ്ടിയല്ല അബോർഷൻ വേണമെന്ന് പറയുന്നതെന്ന് സാറാ അപ്പനോട് പറയുന്നുണ്ടെങ്കിലും സിനിമ അവതരിപ്പിക്കപ്പെടുന്നത് അങ്ങനെ തന്നെയാണ്. ഇവിടെയാണ് pregnancy കരിയർ ഗോൾസിനെ stunt ചെയുന്ന ഒരു അവസ്ഥയാണെന്ന് സ്ത്രീകളോട് convey ചെയ്‌ത് ശാക്തീകരണം നടത്തുന്നത്.
മികച്ച cinematographer- നുള്ള ഓസ്‌കാർ നോമിനേഷൻ നേടുന്ന ആദ്യ വനിതയാണ് Rachel Morrison. Against All Enemies എന്ന സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുമ്പോൾ അവര് 8 1/2 മാസം pregnant ആണ്. Kate Winslet, Angelina Jolie, Scarlett Johannson, Courteney Cox, Drew Barrymore, Sarah Jessica Parker, Lena Headey, Blake Lively തുടങ്ങി നിരവധി ഹോളിവുഡ് നടിമാർ pregnancy period-ൽ big-budget ചലച്ചിത്രങ്ങൾ വരെ അഭിനയിച്ചിട്ടുണ്ട്. Pregnancy is not a disability!
സിനിമയിൽ പ്രതീക്ഷ നൽകിയ ഒരു സീൻ ആയിരുന്നു ഒരു സ്ത്രീക്ക് സംവിധാനം challenging ആയിരിക്കുമെന്നും അതുകൊണ്ട് experienced ആയ മറ്റൊരു പുരുഷസംവിധായകനെക്കൊണ്ട് ഈ സിനിമ ചെയ്യിപ്പിക്കാം എന്ന് പ്രൊഡ്യൂസർ സാറയോട് പറയുന്നത്. മറുപടിയായി അവളുടെ work experience പറയുകയും ഇതിനേക്കാൾ experience കുറഞ്ഞവർക്ക് അവസരം കൊടുത്ത producer അല്ലെ താൻ എന്നും ചോദിക്കുകയും ചെയുന്നുണ്ട്. ഇനി എന്നാണ് നമ്മൾ workplace-ലെ gender discrimination ഒരു ചർച്ചാവിഷയമാക്കുക? ഒരു സ്ത്രീ ആയതിൻ്റെ പേരിൽ ജോലി, opportunities, promotion, equal salary… അങ്ങനെ പലതും ഇപ്പോഴും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നു. Maternity leave-ന് പോകുമല്ലോ എന്നോർത്ത് eligible ആയ candidate-ന് ജോലി നൽകാതെ മറ്റൊരാളെ select ചെയുന്ന ഒരു സാഹചര്യം നിലനിൽക്കേ ഇതിനൊന്നും വേണ്ടി fight ചെയാതെ അബോർഷൻ എന്നൊരു easy solution മുൻപോട്ടുവെച്ചാൽ സ്ത്രീകൾ തീർച്ചയായും ശാക്തീകരിക്കപ്പെടും.
വിവാഹമെന്നത് വീട്ടുകാരെയും നാട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടി നടത്തിയതാണെന്ന് തുറന്ന് സമ്മതിക്കുന്ന നായികയും നായകനും. ഒരു നല്ല parent ആകാൻ ഒരുപാട് preparations വേണം എന്ന് പ്രേക്ഷകനെ ഓർമിപ്പിക്കുന്ന സംവിധായകൻ ഒരു നല്ല husband ആകാൻ അല്ലെങ്കിൽ ഒരു നല്ല wife ആകാൻ പ്രത്യേകിച്ച് preparations-ൻ്റെ ആവിശ്യം ഇല്യാ എന്ന് പറഞ്ഞ് വെക്കുന്നു. അതിന് balance ചെയാൻ partriarchy mindset ഒട്ടും ഇല്ലാത്ത ഒരു character ആയി ജീവനെ present ചെയുന്നു. പരസ്‌പരം ജോലികൾ share ചെയുന്ന മറ്റേയാളുടെ career goals-നെ സപ്പോർട്ട് ചെയുന്ന ദമ്പതികളായി അവതരിപ്പിച്ചുകൊണ്ട് ഇതാണ് ഒരു ideal husband and wife relationship എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ശാരീരിക ബന്ധത്തിലേർപ്പെടാനും ഒരുമിച്ച് ചുറ്റി കറങ്ങാനും ഒരു ലൈസൻസ് എന്നതിലുപരി സാറക്കും ജീവനും വിവാഹം significant അല്ല. നാളെ ഇത് വേണ്ടാ എന്ന് തോന്നിയാൽ ഒരു mutually agreed divorce petition-ൽ തീർന്നേക്കാവുന്ന ബന്ധം. ‘Sex is not a promise’ എന്ന് മാത്തനോട് അപ്പു പറഞ്ഞെങ്കിൽ marriage is just a dismissable contract എന്ന് സാറയും ജീവനും നമ്മളോട് പറഞ്ഞ് വെക്കുന്നുണ്ട്.
കുട്ടികളെ നോക്കാൻ താല്പര്യമില്ലാത്തവർ bad parenting നടത്തി അവരുടെ childhood miserable ആക്കുന്നതിലും നല്ലത് കുട്ടികൾ ജനിക്കാതിരിക്കുന്നതല്ലേ എന്ന innocent ആയ question ആണ് സിനിമ ചോദിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടേക്കാം. കുട്ടികൾ വേണ്ടാ എന്നുള്ളത് ഉറച്ച തീരുമാനം ആണെങ്കിൽ pregnancy occur ചെയാതെ നോക്കണം. എന്നിട്ടും accidentally pregnant ആയാൽ അബോർഷൻ ആണ് solution എന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് ethically incorrect ആണ്. വാ തുറന്ന് കരയുന്ന കുഞ്ഞിനെയല്ലലോ ഒരു ഭ്രൂണത്തെയല്ലേ നശിപ്പിക്കുന്നത് എന്ന് പറയുന്നവരോട് – Human life begins at fertilization എന്ന് തന്നെയാണ് medical science പഠിപ്പിക്കുന്നത്. ഉദരത്തിനുള്ളിൽ വെച്ചായാലും പുറത്തായാലും രണ്ടും കൊലപാതകം തന്നെയാണ്.
1968-ൽ പുറത്തിറങ്ങിയ ശാരദ, ഷീല, പ്രേം നസീർ, മധു തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് തുലാഭാരം. മക്കളെ നോക്കാൻ മറ്റ് വഴികളൊന്നും ഇല്ലാതാകുമ്പോൾ അവർക്കും വിഷം കൊടുത്ത് സ്വയം ആത്മഹത്യക്ക് ശ്രമിക്കുന്ന ഒരു ദരിദ്രയായ വിധവയുടെ കഥയാണ് ചിത്രം. മക്കൾ മരിക്കുകയും ശാരദ അവതരിപ്പിച്ച അമ്മയുടെ കഥാപാത്രം രക്ഷപെടുകയും തുടർന്ന് കൊലപാതകത്തിന് വധശിക്ഷ ലഭിക്കുകയും ചെയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അമ്മയുടെ emotional trauma-യിൽകൂടെ സഞ്ചരിച്ച് കഥ അവതരിപ്പിക്കപ്പെടുമ്പോൾ അവര് ചെയ്‌ത കൊലപാതകങ്ങൾ justify ചെയ്‌തതായി പ്രേക്ഷകന് അനുഭവപ്പെടും. വർഷങ്ങൾക്കിപ്പുറം 1993-ൽ സിബി മലയിൽ സംവിധാനം ചെയ്‌ത ആകാശദൂത് എന്ന സിനിമയും കാണിക്കുന്നത് സമാനമായ സാഹചര്യത്തിൽ നിൽക്കുന്ന മറ്റൊരു വിധവയെയാണ്. തുലാഭാരത്തിലെ അമ്മക്ക് എന്തെങ്കിലും ഒരു ജോലി കണ്ടുപിടിച്ച് മക്കളെ വളർത്തികൂടെ എന്ന് ചോദിക്കാമെങ്കിൽ ആകാശദൂതിലെ ആനി എന്ന അമ്മക്ക് ലുക്കീമിയ അവളുടെ നാളുകളെ എണ്ണിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിങ്ങളുടെ ഭാവി ഇനി എന്ത് എന്ന് ആലോചിക്കുന്നിടത്താണ് adoption എന്ന socially relevant ആയ ഒരു തീം പ്രേക്ഷകനെ പരിചയപ്പെടുത്തുന്നത്. ഏകദേശം 3 പതിറ്റാണ്ട് കഴിയുമ്പോൾ മലയാള സിനിമയും ഇന്നത്തെ സമൂഹവും സഞ്ചരിക്കുന്നത് തുലാഭാരത്തിലെ അമ്മയുടെ വഴിയേ തന്നെയാണ് – മറ്റുള്ളവരുടെ ജീവൻ എടുക്കുന്നത് justify ചെയാം എന്നാണ് പിന്നെയും നമ്മൾ പറയുന്നത്.
അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി അബോർഷൻ ആകാം എന്ന് പറഞ്ഞ ഡയറക്ടർ ജീവിക്കുന്ന ഇന്ത്യയിൽ തന്നെയാണ് female foeticides ഒരുപാട് നടക്കുന്നത്. തൻ്റെ ശരീരം ഒരു പെൺകുഞ്ഞിന് ജന്മം നൽകേണ്ടതില്ല എന്ന് ഒരു സ്ത്രീ തീരുമാനിക്കുന്നതും ഒരു സിനിമയായി അവതരിപ്പിക്കപ്പെട്ടാലും അതിനെയും glorify ചെയേണ്ടി വരും ഈ ലോജിക് അനുസരിച്ച്. കാരണം സ്വന്തം ശരീരത്തിൽ എന്ത് സംഭവിക്കണം എന്നുള്ളത് സ്വന്തം choice ആണെന്നാണല്ലോ പറയുന്നത്.
Foils:
ഒരു കഥയിലെ കഥാപാത്രത്തിൻ്റെ സവിശേഷതകളെ highlight ചെയാൻ place ചെയുന്ന opposite ഗുണങ്ങളും ദോഷങ്ങളും സാഹചര്യങ്ങളുമുള്ള മറ്റ് കഥാപാത്രങ്ങളെയാണ് foil എന്ന് പറയുക. ഈ സിനിമയിലെ foils എല്ലാം അമ്മയായ സ്ത്രീകളാണ്.
1) ജീവൻ്റെ അമ്മ: 2 മക്കളെ നോക്കി വളർത്തി എന്നല്ലാതെ ജീവിതത്തിൽ അവരൊന്നും നേടിയില്ല എന്ന് നായിക മുഖത്തടിച്ചതുപോലെ പറയുന്നുണ്ട് അവരോട്. വാർധ്യക്യത്തിൽ ഒറ്റപെട്ടല്ലേ കഴിയുന്നത് എന്ന സാറയുടെ ചോദ്യം പുരോഗമനം പറയാൻ വേണ്ടി നിർമിച്ച നായികക്ക് ചേരുന്നതല്ല. വാർധ്യക്യത്തിൽ ഒറ്റക്കാകാതിരിക്കാൻ വേണ്ടിയാണ് മക്കൾ എന്നാണോ സാറാ ഉദ്ദേശിച്ചത്? അതോ മക്കൾ ഉണ്ടായാലും ഇല്ലെങ്കിലും ഒറ്റക്കായിരിക്കും, പിന്നെ എന്തിന് അവർക്ക് വേണ്ടി sacrifice ചെയ്യണം സ്വന്തം life എന്ന ചോദ്യമാണോ? എന്തായാലും മക്കളെ നോക്കാൻ sacrifices എടുത്തിട്ടുള്ള അമ്മമാരെയൊക്കെ വൃത്തിയായി അപമാനിച്ചിട്ടുണ്ട്.
2) ജീവൻ്റെ സഹോദരി: കുഞ്ഞിങ്ങളെ സ്വയം നോക്കാൻ കഴിയാത്ത ഒരു അമ്മ. പലപ്പോഴും അനിയൻ്റെയും അമ്മയുടെയും ആയയുടെയും സഹായമില്ലാതെ അവരെ നോക്കാൻ അവർക്ക് കഴിയുന്നില്ല. അമ്മയുടെ parenting മോശമായതുകൊണ്ട് കുട്ടികൾ വികൃതി കാണിക്കുന്നവരായി വളരുകയാണ് എന്ന് സംവിധായകൻ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയില്ല. എന്നാലും ആ 2 കുട്ടികൾ ജീവനെയും സാറയെയും മക്കൾ വേണ്ടാ എന്ന തീരുമാനത്തിലെത്തിക്കാൻ സഹായിക്കുന്നുണ്ട്.
3) സാറയുടെ സിനിമയിലെ ടൈറ്റിൽ റോൾ ചെയുന്ന നടി: വിവാഹവും പ്രിസവവും കാരണം അഭിനയ ജീവിതത്തോട് വിട പറയേണ്ടി വന്ന ഒരു നടിയായിട്ടാണ് അവരെ കാണിക്കുന്നത്. കുഞ്ഞ് ഉണ്ടായശേഷം തനിക്ക് വന്ന ഒരു കഥാപാത്രം ചെയാൻ കഴിയാതെ വരുകയും എന്നാൽ അത് ചെയ്‌ത നടിക്ക് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്‌തതൊക്കെ എടുത്ത് പറയുന്നത് കുഞ്ഞിങ്ങൾ സിനിമാ ജീവിതത്തിന് ഒരു തടസമാണെന്ന് തന്നെയാണ്. മുകളിൽ കൊടുത്ത ഹോളിവുഡ് നടിമാരെ ഇവിടെ ഒന്നുകൂടി ഓർക്കുന്നു. ഇന്ത്യയിലോട്ട് വന്നാലും വിവാഹശേഷം അഭിനയിക്കുന്ന നടിമാർ എത്രയാണ്.
4) ഒരു foil character ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ സൃന്ദയുടെ കഥാപാത്രം: നാലാമത്തെ കുഞ്ഞിനെ നാല്‌പത്തിരണ്ടാം വയസിൽ conceive ചെയ്‌തിട്ടിരിക്കുന്ന ഈ കഥാപാത്രത്തിന് മുകളിൽ സാറക്ക് ഉണ്ടെന്ന് പറഞ്ഞ യാതൊരു പ്രിവിലേജസും ഇല്ല. കുറെ കുഞ്ഞിങ്ങളെയും പ്രിസവിച്ച് അവരുടെയും ഭർത്താവിൻ്റെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന കഥാപാത്രം തന്നെ വേണം സാറയെ പ്രേക്ഷകന് മുൻപിൽ justify ചെയാൻ. ഇവിടെയും തരം താഴ്ന്ന dialoguesum jokesum കൊണ്ട് മാതൃത്വത്തെ അപമാനിക്കാൻ സംവിധായകൻ മറന്നിട്ടില്ല.
ഇതൊരു സിനിമ റിവ്യൂ അല്ലാത്തത്കൊണ്ട് ചിത്രത്തിൻ്റെ മറ്റ് മേഖലകളെ കുറിച്ച് പറയുന്നില്ല. മേക്കിങ് നോക്കിയാൽ പോസിറ്റീവ്സ് ആൻഡ് നെഗറ്റീവ്സ് ഉണ്ട്. പക്ഷെ സിനിമ പറയാൻ ഉദ്ദേശിച്ച ആശയം socially relevant ആയതുകൊണ്ട് എഴുതണം എന്ന് തോന്നി. അബോർഷൻ എന്ന സാമൂഹിക തിന്മയെ glorify ചെയ്‌ത് കാണിക്കുകയും അതിനെ സ്ത്രീ ശാക്തീകരണം എന്ന മധുരത്തിൽ പൊതിയുകയും ചെയുന്ന സമൂഹത്തോട് – ഒരു സ്ത്രീയെ അബോർഷൻ എന്ന നീചമായ പ്രക്രിയയിലേക്ക് തള്ളി വിടാതെ ആ കുഞ്ഞിന് സുരക്ഷിതമായി ജീവിക്കാൻ എന്ത് സംവിധാനങ്ങളാണ് ഈ സമൂഹം ഒരുക്കിയിരിക്കുന്നത്? ഒരു സമൂഹത്തിന് അതിന് കഴിയാതെ വരുമ്പോൾ ഒരു easy escape ആയി അബോർഷൻ present ചെയുന്ന ഒരു convenient society ആകുന്നത് ഒരു അധപതനമല്ലേ?
✍️ Sibil Rose
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .