There are some who trouble you and want to distort the gospel of Christ.
(Galatians 1:7) ✝️
സുവിശേഷ മൂല്യങ്ങളെ പല വിധത്തിൽ വിവിധ സംഘടനകളും, സമൂഹങ്ങളും, വ്യക്തികളും വികലമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിനേക്കാളുപരി ഏറ്റവും അപകടകരമായ കാര്യം ദൈവമക്കൾ എന്നു വിളിക്കുന്നവർ അതായത് ക്രിസ്തുവിനെ അനുഗമിക്കുന്നവർ ക്രിസ്തുവിൻറെ സുവിശേഷം വികലമാക്കാൻ ശ്രമിക്കാറുണ്ട്. ദിവസേന മതാചാരങ്ങളിലും, ആരാധനകളിലും, പങ്കെടുക്കുകയും, ഉപവസിക്കുകയും ചെയ്യുമെങ്കിലും ക്രിസ്തു കാണിച്ച മൂല്യങ്ങളായ സ്‌നേഹം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം, വിനയം ചില ദൈവ വിശ്വാസികളിൽ നിന്ന് പുറപ്പെടാറില്ല. നാം യേശുക്രിസ്തുവിന്റെ മൂല്യങ്ങളെ അനുസരിക്കാതിരിക്കുമ്പോൾ സുവിശേഷത്തെ ദുഷിപ്പിക്കാനും നാം ശ്രമിക്കുന്നു.
യേശു മാനവരാശിക്ക് നൽകിയ ഒരു കല്പന ഉണ്ട്, നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുക. ഉദാഹരണമായി പറഞ്ഞാൽ ഒരു കായിക അധ്യാപകൻ ശിഷ്യഗണത്തെ കായികാഭ്യാസങ്ങൾ നൽകുന്നത് വ്യക്തമായ ജ്ഞാനവും പരിശീലനവും നേടിയതിനുശേഷം ആയിരിക്കും. ഇതുപോലെ നാം ദൈവവചനം മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോൾ, നാം ഓരോരുത്തരുടെയും ജീവിതം സുവിശേഷം ആയി മാറണം. സുവിശേഷപ്രസംഗകൻ എന്തെല്ലാം ത്യാഗങ്ങളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നാലും, ദൈവികസത്യം മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ വിമുഖത കാണിക്കുവാൻ പാടില്ല. കേൾവിക്കാരെ പ്രീതിപ്പെടുത്തുന്നതിനോ, ഭയപ്പെടുത്തുന്നതിനോ, അത്ഭുതപ്പെടുത്തുന്നതിനോ, അല്ലെങ്കിൽ പ്രസംഗകന്റെ വാഗ്മിത്വമോ തന്മയത്വമോ വ്യക്തിവൈഭവമോ പ്രകടിപ്പിക്കുന്നതിനോ ഉദ്ദേശിച്ചുകൊണ്ട് സത്യത്തെ വികലമാക്കരുത്.
ക്രിസ്തുവിൻറെ വചനത്തിൽ അധിഷ്ഠിതമായി നാം ജീവിക്കാൻ തുടങ്ങുമ്പോൾ, സമൂഹത്തിൽ നിന്നും ജോലിസ്ഥലത്തു നിന്നും കുടുംബങ്ങളിൽ നിന്നും പോലും പീഡനങ്ങളും, വേദനകളും, ആക്ഷേപങ്ങളും, അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ നാം ഒരോരുത്തരുടെയും കൂടെ , കരം പിടിക്കുന്ന, നമ്മെ ശക്തനാക്കുന്ന കർത്താവ് കൂടെയുണ്ട്. കർത്താവിൽ പൂർണ്ണമായി വിശ്വസിക്കുക. കർത്താവിനെ ആശ്രയിക്കുന്ന ആരെയും അനാഥരായി വിടുകയില്ല. നാം ഓരോരുത്തരുടെയും ജീവിതമൂല്യങ്ങൾ സുവിശേഷത്തെ ദുഷിപ്പിക്കുന്നതായിരിക്കരുത്.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏