കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. മുറിവിനാൽ തുറക്കപ്പെട്ട ഹൃദയം. ആ തിരുമുറിവ് ആണ് എൻറെ ഹൃദയത്തെ… തിരുഹൃദയമാക്കി മാറ്റിയിരിക്കുന്നത്.
ആ മുറിവ് ആണ് എൻറെ ഹൃദയത്തെ തുറന്നിരിക്കാൻ… സഹായിക്കുന്നതും. അവിടെ നിന്നുമാണ് അനന്തമായ കരുണയും സ്നേഹവും സകല കൃപാവരങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നതും.!!
ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് വാക്ക് കൊണ്ട് പറയുന്നു… ഹൃദയം എന്നിൽ നിന്നും ഒത്തിരി അകന്നിരിക്കുകയും ചെയ്യുന്നു.
പിന്നെ, മറ്റൊരു രഹസ്യം കൂടിയുണ്ട് എൻറെ തുറക്കപ്പെട്ട ഹൃദയത്തിനു…, നീ എന്നിൽ നിന്നും അകന്നു പോകുമ്പോഴും,… തെറ്റിലേക്ക് വീണുപോകുമ്പോഴും…, വഴിമാറി നടക്കുമ്പോഴും,… വഴി തെറ്റിയലയുമ്പോഴും,… എന്നെ കൂടെ കൂട്ടാതെ ഓരോ ജോലിയിൽ ഏർപെടുമ്പോഴും,…. ഹൃദയത്തിൽ ദുഷ്ടത നിനയ്ക്കുമ്പോഴും…, അയോഗ്യതയോടെ എന്നെ നിൻറെ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോഴും ,… എന്നെ സ്നേഹിക്കാതെ ലോകത്തിൻറെ സ്നേഹത്തിനുവേണ്ടി…. ലോകമോഹങ്ങളിൽ മുങ്ങിത്താഴുമ്പോഴും… എൻറെ തിരുഹൃദയമുറിവിൽ നിന്നും രക്തം ഒഴുകാറുണ്ട്. അപ്പോൾ നീ തെറ്റ് മനസിലാക്കി എന്റടുത്തേക്ക് ഓടിവരുമ്പോൾ… നിൻറെ തെറ്റുകളോടുള്ള എൻറെ കോപം ശമിപ്പിക്കുന്നെടംവരെയും നിന്നെ എൻറെ തുറക്കപ്പെട്ട ഹൃദയത്തിൻറെ ഉള്ളിൽ സംരക്ഷിക്കാൻ എനിക്ക് കഴിയും.!!
നിനക്കെപ്പോഴും എൻറെ ഹൃദയത്തിലേക്ക് കടന്നുവരാൻ വേണ്ടികൂടിയാണ് എൻറെ ഹൃദയം തുറക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, നീ നിൻറെ ഹൃദയം എനിക്കുവേണ്ടി തുറക്കാത്തത് എന്തേ ?
എത്രയോ തവണ നിൻറെ ഹൃദയത്തിലേക്ക് വരാൻ ഹൃദയവാതിലിൽ മുട്ടിയിട്ടുണ്ടെന്നോ ? എൻറെ ഹൃദയം നിനക്കുവേണ്ടി തുറന്നിരിക്കുന്നിടത്തോളം നിൻറെ ഹൃദയവും എനിക്കുവേണ്ടി തുറക്കേണ്ടതല്ലയോ ?
ചിലപ്പോഴൊക്കെ നിനക്ക് ഞാൻ വേദന തരുമ്പോൾമാത്രം നീ എന്നെ നിൻറെ ഹൃദയത്തിലേക്ക് കയറ്റും. ശരിക്കും നിൻറെ ഹൃദയത്തിൻറെ ഉടമസ്ഥാവകാശം എനിക്കല്ലേ ?
നീ ഓർത്തു നോക്കിക്കേ…. നിൻറെ ഹൃദയത്തിൽ ഞാൻ ഉണ്ടായിരുന്നപ്പോഴൊക്കെയും നന്മ മാത്രമല്ലെ നിനക്കുണ്ടായിട്ടുള്ളു.!!
കുഞ്ഞേ…, നിൻറെ ഹൃദയം എനിക്കുവേണ്ടി തുറക്കാവോ ? എന്തോരം ആഗ്രഹിക്കുന്നെന്നോ അവിടേക്ക് കടന്നുവരാൻ. മറ്റാരേക്കാളും മറ്റെന്തിനേക്കാളും നിന്നെ സ്നേഹിക്കുന്ന.. നിനക്ക് നന്മ വരാൻ ആഗ്രഹിക്കുന്ന നിൻറെ ദൈവമല്ലേ ഞാൻ.
നിൻറെ ഹൃദയത്തിൽ എനിക്കൊട്ടും സ്ഥാനമില്ലാതെയാകുന്ന സമയത്തും ഞാൻ ഒത്തിരി നിന്നെ സ്നേഹിക്കുന്നു.!! എൻറെ സ്നേഹം നീ തിരിച്ചറിഞ്ഞാൽ തീർച്ചയായും നിൻറെ ഹൃദയവും എന്നന്നേയ്ക്കുമായി എനിക്കായി തുറന്നുതരും എനിക്കുറപ്പുണ്ട്!.
പിന്നൊരിക്കലും എൻറെ നേരെ കൊട്ടിയടയ്ക്കാനാവാത്തവിധം സ്നേഹം കൊണ്ട് ഞാൻ നിൻറെ ഹൃദയത്തെ നിറയ്ക്കും.
നിന്റെ സ്നേഹം പ്രതീക്ഷിച്ചുകൊണ്ട്……….!!……!!….. നിന്നെ ഒത്തിരി സ്നേഹിക്കുന്ന….. “
നിൻറെ ഈശോ“….
February 14St. Valentine
LOVE is patient, love is kind.
It does not envy, it does not boast, it is not proud. It does not dishonor others, it is not self-seeking, it is not easily angered, and it keeps no record of wrongs. Love does not delight in evil but rejoices with the truth. It always protects, always trusts always hopes, and always perseveres.
Love never fails…And now these three remain faith, hope, and love. But the greatest of these is love. [1 Cor 13: 4-8, 13]