The counsel of the Lord stands forever, the plans of his heart to all generations.(Psalm 33:11) 🛐

ഒരു മനുഷ്യൻറെ ജീവിതത്തിൽ കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്. കർത്താവിൻറെ പദ്ധതികളെ സാത്താനോ, ലോക ശക്തികൾക്കോ, മാനുഷിക ശക്തികൾക്കോ തകർക്കാൻ കഴിയില്ല. നാം ഓരോരുത്തരുടെയും മേലുള്ള കർത്താവിൻറെ പദ്ധതികൾ സ്വർഗ്ഗീയ നിത്യതയുമായി ബന്ധപ്പെട്ടുള്ളതാണ്. കർത്താവിൻറെ പദ്ധതികൾ നാം ഒരോരുത്തരും അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപ് തന്നെ കർത്താവിനാൽ ക്രമീകരിക്കപ്പെട്ടതാണ്. സുഭാഷിതങ്ങള്‍ 19 : 21 ൽ പറയുന്നു, മനുഷ്യന്‍ പലതും ആലോചിച്ചു വയ്‌ക്കുന്നു;നടപ്പില്‍ വരുന്നത്‌ കര്‍ത്താവിന്റെ തീരുമാനമാണ്‌.

നാം ഓരോരുത്തരും ജീവിതത്തിൽ ഭാവിയെപ്പറ്റിയും, തലമുറകളെ പറ്റിയും, കുടുംബത്തെപ്പറ്റിയും പല പദ്ധതികൾ തീരുമാനിക്കും. പലപ്പോഴും നാം എടുക്കുന്ന തീരുമാനങ്ങൾ നാം ഓരോരുത്തരുടെയും ശക്തിയാലും, ബുദ്ധിയാലും എടുക്കുന്ന തീരുമാനങ്ങൾ ആണ്. എന്നാൽ അതിൻറെ അനന്തരഫലങ്ങൾ നാം ഓരോരുത്തർക്കും അറിയില്ല, ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ. നാം എടുക്കുന്ന തീരുമാനങ്ങളുടെ നന്മ വശങ്ങൾ മാത്രമേ നോക്കാറുള്ളു. എന്നാൽ നാം ഓരോരുത്തരെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കർത്താവിന് നാം ഒരോരുത്തരും എടുക്കുന്ന തീരുമാനങ്ങളുടെ ഗുണവും ദോഷവും അറിയാം. പലപ്പോഴും ദൈവിക പദ്ധതികൾക്ക് വേണ്ടി വളരെ ഏറെ കാലം ക്ഷമയോടെ കാത്തിരിക്കേണ്ടതായി വരും. അബ്രാഹവും, സാറയും തലമുറയ്ക്കുവേണ്ടി വളരെയേറെ കാലം കാത്തിരിക്കേണ്ടിവന്നു. സാഹചര്യങ്ങൾ അവർക്ക് പ്രതികൂലങ്ങളായിരുന്നു. എന്നാൽ എന്നാൽ ദൈവിക ശക്തി ഇറങ്ങിയപ്പോൾ പ്രതികൂലങ്ങളൾ അനുകൂലങ്ങൾ ആയി.

ഹന്ന ഒരു പുത്രനു വേണ്ടി കാത്തിരുന്നു, തീവ്ര വേദനയാലുള്ള അവളുടെ പ്രാർത്ഥന കണ്ടിട്ട്, ഏലി പുരോഹിതൻ പോലും പറഞ്ഞു, ഹന്ന മദ്യപിച്ചിട്ടുണ്ടെന്ന്, എന്നാൽ ദൈവിക പദ്ധതി ഹന്നയിൽ നിറവേറിയപ്പോൾ, സാമുവൽ എന്ന ദൈവിക പ്രവാചകൻ ഹന്നയുടെ ഉദരത്തിൽ ജന്മം കൊണ്ടു. നാം ഒരോരുത്തരുടെയും ആഗ്രഹങ്ങളെയും, പ്രതീക്ഷകളും കർത്താവിൻറെ കരങ്ങളിൽ കൊടുക്കാം. കർത്താവ് നിങ്ങളുടെ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും മേൽ പുതുജീവൻ നൽകട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343