ലോകത്തിലേക്ക് വന്ന യഥാർത്ഥ വെളിച്ചമായിരുന്നു യേശുക്രിസ്തു. നീതിമാന്മാരെ തേടി അല്ല പാപികളെ തേടിയാണ് അവൻ എത്തിയത്, കാരണം യഥാർത്ഥ സ്വർഗ്ഗീയ വെളിച്ചം പാപികൾക്ക് ആവശ്യമായിരുന്നു. ദൈവപുത്രൻ ആയിട്ടുകൂടി, ദൈവികമായിട്ടുള്ള യാതൊരു സ്വഭാവ സവിശേഷതകളും കാണിക്കാതെ, തന്നെ തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ചു. യേശുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾ അറിയുന്നതു പ്രധാനമാണ്‌. അതിന്‍റെ കാരണം തിരുവചനം പറയുന്നു: ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ (യോഹന്നാൻ 17:3). എങ്ങനെ ജീവിക്കണം, മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടണം എന്നീ കാര്യങ്ങളിൽ യേശു ഏറ്റവും മികച്ച മാതൃകയായിരുന്നു.

യേശു ജനിക്കുന്നതിനു വളരെ മുമ്പുതന്നെ, മിശിഹയെ തിരിച്ചറിയാൻ സഹായിക്കുന്ന കുറെയധികം വിവരങ്ങൾ ദൈവത്തിന്‍റെ പ്രവാചകന്മാർ എഴുതിവെച്ചിരുന്നു. അത്‌ എങ്ങനെ സഹായിക്കുമായിരുന്നു? മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ സ്വീകരിക്കാൻ നല്ല തിരക്കുള്ള ഒരു വിമാനതാവളത്തിൽ നിങ്ങൾ പോകുന്നെന്നിരിക്കട്ടെ. ആ വ്യക്തിയെക്കുറിച്ചുള്ള കുറെ വിശദാംശങ്ങൾ ആരെങ്കിലും തന്നിട്ടുണ്ടെങ്കിൽ അയാളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല. സമാനമായി, മിശിഹ എന്തു ചെയ്യും, മിശിഹയ്‌ക്ക് എന്തു സംഭവിക്കും എന്നൊക്കെയുള്ള വിവരങ്ങൾ ദൈവം പ്രവാചകന്മാരിലൂടെ നമ്മളെ അറിയിച്ചു.

യേശു പഠിപ്പിച്ച പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷ വാർത്തയും, പാപത്തെ ക്കുറിച്ചുള്ള മാനസാന്തരവും ആയിരുന്നു. യേശുക്രിസ്തുവിനെ സ്വീകരിച്ച നാം ഒരോരുത്തരുടെയും ജീവിതത്തിൽ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷമുണ്ടോ, അതോ ഭൂമിയിലെ നശ്വരമായ കാര്യങ്ങളെക്കുറിച്ചാണോ കൂടുതൽ സന്തോഷിക്കുന്നത്. പാപത്തെ കുറിച്ചുള്ള മാനസാന്തരം അനുദിനം നാം ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്നുണ്ടോ ? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌ (യോഹന്നാന്‍ 14 : 6). നാം ഓരോരുത്തർക്കും യേശുക്രിസ്തുവിന്റെ പാത പിൻതുടരുകയും യേശുവിന്റെ വെളിച്ചെത്തിൽ നടക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

നിങ്ങൾ വിട്ടുപോയത്