1. അമ്മ
അമ്മയാണ് നിങ്ങൾക്ക് ഈ സുന്ദരമായ ലോകത്തിലേക്കുള്ള വാതിൽ ആദ്യമായി തുറന്നുതന്നത്.
2. അച്ഛൻ.
അച്ഛനാണ് കഠിനാദ്ധ്വാനത്തിന്റെ ആദ്യ പാഠങ്ങൾ നിങ്ങൾക്കു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നത്.
3. സഹോദരങ്ങൾ.
സഹോദരങ്ങളാണ് ആദ്യമായി നിങ്ങളെ ഉള്ളതുകൊണ്ട് ആഘോഷമായി പങ്കിട്ടെടുത്ത് ജീവിക്കുവാനും മറ്റുള്ളവരെ മടികൂടാതെ സഹായിക്കാനും പരിചരിക്കാനും പഠിപ്പിക്കുന്നത്.
4. കൂട്ടുകാർ.
കൂട്ടുകാരാണ് നിങ്ങളെ ആദ്യമായി മറ്റുള്ളവരെ അവരവരുടെ കാഴ്ചപ്പാടും ചിന്താഗതിയും അനുസരിച്ച് മാനിക്കുവാനും , ബഹുമാനിക്കുവാനും ആദ്യമായി പഠിപ്പിക്കുന്നത്.
5.ഭർത്താവ്/ഭാര്യ .
നിങ്ങളെ ആദ്യമായി ത്യാഗത്തിന്റെ ആദ്യപാഠം പഠിപ്പിക്കുന്നതും ഒരുമിച്ചു കഴിയാൻ വേണ്ടി ഈ ലോകത്തോടുതന്നെ പടവെട്ടുവാനും പ്രാപ്തരാക്കുന്നത്.
അവരാണ് ആപത്തുകാലത്തും താങ്ങും തണലുമായി നിന്ന് വിശ്വസ്തതയും, സമർപ്പണവും, ആത്മവിശ്വാസവും നമ്മെ ആദ്യമായി പഠിപ്പിക്കുന്നത്.
6. കുട്ടികൾ.
കുട്ടികളാണ് ആദ്യമായായി നിങ്ങളെ നിസ്വാർത്ഥ സ്നേഹത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കുന്നത്.
7. പേരക്കിടാങ്ങൾ.
പേരക്കിടാങ്ങളാണ് ജീവിത സായാഹ്നത്തിൽ നിങ്ങൾക്കു വീണ്ടും ശുഭപ്രതീക്ഷ നൽകി വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇവരെയെല്ലാം നമുക്ക് ആദരിക്കയും, ബഹുമാനിക്കയും, സ്‌നേഹിക്കയും ചെയ്യാം.
അനു ചെറിയാൻ