തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ബെർണാർഡ് തട്ടിൽ 2021 മെയ് 1 രാത്രി 11:40ന് അന്തരിച്ചു.മൃതസംസ്കാരം പിന്നീട്.

തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരവെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പുതുക്കാട് തട്ടിൽ പരേതരായ ആന്റണി-ഏല്യക്കുട്ടി ദമ്പതികളുടെ മകനാണ്. 1969ൽ മാർ ജോർജ് ആലപ്പാട്ടിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. മറ്റം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ അസി. വികാരിയായും ഏങ്ങണ്ടിയൂർ, വാടാനപ്പിള്ളി, കൊടുങ്ങ, അമ്പനോളി, വെള്ളാറ്റഞ്ഞൂർ, തയ്യൂർ, പുറനാട്ടുകര, കാഞ്ഞാണി, കാരമുക്ക്, എറവ്, പുത്തൻപീടിക, കല്ലൂർ ഈസ്റ്റ്, വടക്കാഞ്ചേരി, സരിതപുരം, പറവട്ടാനി, കോട്ടപ്പടി, ചെങ്ങാലൂർ, പാലയ്ക്കൽ, പാലയൂർ, പോന്നോർ, പാലയൂർ, കുറ്റൂർ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. മണലൂർ ഈസ്റ്റിൽ സീനിയർ റസിഡന്റ് പ്രീസ്റ്റായും സേവനം ചെയ്തിട്ടുണ്ട്.

ജോൺ, ഫ്രാൻസീസ്, ആനി, റോസിലി, സിസ്റ്റർ ബനീഞ്ഞ, സിസ്റ്റർ ആൻഡ്രിയാന, തങ്കമ്മ, മാർഗരറ്റ് എന്നിവർ സഹോദരങ്ങളാണ്.

കർത്താവിന്റെ മുന്തിരിത്തോപ്പിൽ അഹോരാത്രം അധ്വാനിച്ച തട്ടിൽ ബഹു ബെർണാർഡ് അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ഫാ. നൈസൺ ഏലന്താനത്ത്

തൃശൂർ അതിരൂപത പി.ആർ.ഒ

നിങ്ങൾ വിട്ടുപോയത്