’” പ്രാർത്ഥനാ സമയങ്ങളിലും വിശുദ്ധ കുർബാന സ്വീകരണ ശേഷമുള്ള ഉപകാരസ്മരണകളിലും ഉറക്കത്തിലേക്കുവഴുതി വീഴുമ്പോൾ ഞാൻ അത്യധികം ദുഃഖിക്കേണ്ടതാണ്, എന്നാൽ ഞാൻ അതിൽ വ്യാകുലപ്പെടുന്നില്ല. മക്കൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴുംഅവരുടെ മാതാപിതാക്കൾക്കു പ്രിയപ്പെട്ടവരാണെന്നു എനിക്കറിയാം. ഓപ്പറേഷനു മുമ്പു ഡോക്ടർമാർ അവരുടെ രോഗികളെ മയക്കുന്നു. ദൈവത്തിനു നമ്മുടെ ചട്ടക്കൂട് അറിയാം, നാം പൂഴി ആണന്ന് അവിടുന്ന് ഓർമിക്കുന്നു.’”
വിശ്വാസജീവിതത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന , ഒരു വേള നിരാശയുടെ പിടിയിൽ അകപ്പെട്ടുപോയ നമ്മുടെ ജീവിതതത്തിന് വെളിച്ചമകാൻ
വിശുദ്ധ കൊച്ചുത്രേസ്യായുടെ ഈ വാക്കുകൾക്കു കഴിയും. ഈശോയുടെ കയ്യിലെ കളിപ്പന്താകുവാൻ ആഗ്രഹിച്ച അവൾ ദൈവവുമായി നിരന്തരം സംവാദത്തിൽ ഏർപ്പെട്ടു.
തിരക്ക് പിടിച്ച ജീവിതയാത്രക്കിടയിൽ പലപ്പോഴും നമുക്ക് സാധിക്കാതെ പോകുന്നതും ഈ സംവാദമാണ്.ആധ്യാത്മിക ശിശുത്വം എന്ന മനോഹരമായ സങ്കല്പം തന്നെ ദൈവവുമായുള്ള ഇത്തരം നിരന്തര സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്.
“എന്റെ മരണശേഷം സ്വർഗത്തിൽനിന്ന് ഞാൻ റോസാ പൂക്കൾ വർഷിക്കും. ഭൂമിയിൽ നന്മ ചെയ്യുന്നതിൽ സ്വർഗത്തിലെ സമയം ഞാൻ ചെലവഴിക്കും. സ്വർഗത്തിൽ കുഞ്ഞുവിശുദ്ധന്മാരുടെ ഒരു സൈന്യം ഞാൻ നിർമിക്കും. ദൈവം എല്ലാവരാലും സ്‌നേഹിക്കപ്പെടണം അതാണ് എന്റെദൗത്യം.”
നോക്കൂ എത്ര മനോഹരമായ ലക്ഷ്യങ്ങളാണ് വിശുദ്ധ ചെറുപുഷ്പത്തിന്റേത് ..സ്വർഗത്തിൽ ആയിരുന്നുകൊണ്ടു ഭൂമിയിൽ അനുഗ്രഹങ്ങൾ വർഷിക്കാൻ ആഗ്രഹിക്കുന്ന അവൾ നമുക്ക് തീർച്ചയായും ഒരു വെല്ലുവിളി ആണ്.
കേരള സഭയും വിശുദ്ധ ചെറുപുഷ്പവു മായി അഭേദ്യമായ ബന്ധമാണുള്ളത് ചെറുപുഷ്പ മിഷൻ ലീഗും ചെറുപുഷ്പ സന്യാസ സഭയും എല്ലാം ആ ബന്ധത്തിന്റെ മകുടോദാഹരണങ്ങളാണ്.
കന്യകാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ദാരിദ്ര്യവും അനുസരണവും ജീവിതവിശുദ്ധിയും പാലിച്ച് കടന്നുപോയ കൊച്ചുറാണി എന്ന 24 വയസ്സുകാരി ആഗോള മിഷൻ മധ്യസ്ഥയും വേദപാരംഗതയുമായി അൾത്താര വണക്കത്തിന് അർഹയായത് നമുക്കു വേണ്ടി കൂടിയാണ്.
കോവിഡും ലോക്ക് ഡൗണും അടച്ചിരിപ്പും എല്ലാം ചേർന്നു സ്രഷ്ടിച്ച ആത്മീയ മുരടിപ്പിൽ നിന്നും പുറത്തുകടക്കാൻ നമുക്ക് വിശുദ്ധ കൊച്ചുത്രേസ്യയുടെ മാധ്യസ്ഥം പ്രാർത്ഥിക്കാം.
വി.കൊച്ചുത്രേസ്യയുടെ കുറുക്കുവഴികൾ- സി.മരിയ ജെസീന എ.സി.
ഡോ.സെമിച്ചൻ ജോസഫ്