
മികച്ച നാടകം :മുച്ചീട്ടു കളിക്കാരന്റെ മകൾ
മികച്ച രണ്ടാമത്തെ നാടകം : അനന്തരം
മികച്ച സംവിധാനം :
രാജേഷ് ഇരുളം | മുച്ചീട്ടു കളിക്കാരന്റെ മകൾ
മികച്ച രചന : മുഹാദ് വെമ്പായം | അനന്തരം
മികച്ച നടൻ : റഷീദ് മുഹമ്മദ് | അനന്തരം
മികച്ച നടി : ഐശ്വര്യ | അന്ന ഗാരേജ്.

സെപ്റ്റംബർ 23 മുതൽ പി ഒ സി യിൽ നടന്ന മത്സരത്തിൽ 7 നാടകങ്ങളാണ് അവതരിപ്പിച്ചത്. സെപ്റ്റംബർ 30 വൈകുന്നേരം 5. 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെസിബിസി മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ആന്റണി മാർ സിൽവാനോസ് അവാർഡ് സമ്മാനിക്കും. നടൻ ജോജു ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. നടൻ കൈലാഷ്, സംവിധായകൻ ജി മാർത്താണ്ഡൻ തുടങ്ങി നിരവധി നാടക സിനിമ പ്രവർത്തകർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നാടകം ‘യാത്ര’, ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ.

ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ