Seek the welfare of the city where I have sent you and pray to the Lord on its behalf

‭‭(Jeremiah‬ ‭29‬:‭7‬) 🛐

ജറുസലേമിൽ നിന്ന് ബാബിലോണിലേയ്ക്ക് അടിമകളായി വന്ന ഇസ്രായേൽ ജനതയോട് കർത്താവ് പറഞ്ഞ വാക്യം ആണ് നഗരങ്ങളുടെ സമാധാനത്തിനായി യത്നിക്കുവിൻ.

ഒരു ദേശത്ത് ഐശ്വര്യവും സാമ്പത്തും സന്തോഷവും, ജീവിക്കാനുള്ള ചുറ്റുപാടും ഉണ്ടാകുമ്പോൾ ആണ് ആ ദേശത്ത് സമാധാനം ഉണ്ടാകുന്നത്. ഇന്ന് വയനാടൻ ജനതയുടെ ജീവിതം ഏറ്റവും ദുഃസഹമായ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. ഉറ്റവരെയും, ഉടയവരേയും നഷ്ടപ്പെട്ടത് നിരവധി കുടുംബങ്ങൾക്കാണ്. സമ്പത്തും, വീടും സകലതും ഒരു രാത്രികൊണ്ട് ഒലിച്ചുപോയി

പ്രസ്തുത വചനം പറയുന്നതുപോലെ വയനാടൻ ജനതയുടെ സമാധാനത്തിനായി വീടുകളിൽ സുരക്ഷിതരായി കഴിയുന്ന നാം ഒരോരുത്തരും നമ്മളാൽ ചെയ്യാൻ സാധിക്കുന്ന സഹായം കൊണ്ട് വയനാടൻ ജനതയ്ക്ക് കൈത്താങ്ങ് ആകണം .

ദൈവം കരുണാമയനാണെന്ന് നമുക്കറിയാം. കർത്താവ് നമ്മളോട് കാരുണ്യം കാണിച്ചപോലെ നാം മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നവർ ആയിരിക്കണം. ദൈവത്തിന്റെ കാരുണ്യം, അത് ദൈവം നല്കുന്ന മറ്റെന്തുംപോലെ തികച്ചും സൌജന്യമാണ്. അതുപോലെ നാം പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നവർ ആയിരിക്കണം

കർത്താവ് പറയുന്നത് നാം ഒരു ദേശത്തിന്റെ സമാധാനത്തിനു വേണ്ടി പ്രവർത്തിച്ചു കഴിഞ്ഞാൽ നാം ചെയ്യേണ്ടത് പ്രാർത്ഥനയാണ്.

തകർന്നു പോയ ജനജീവിതങ്ങളെ മാനസികമായും ശാരീരികമായും പൂർവ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാൻ നാം ഒരോരുത്തരുടെയും ശ്രദ്ധയോടെ ഉള്ള പ്രാർത്ഥന വയനാടൻ ജനതയ്ക്ക് ആവശ്യമുണ്ട്. സൃഷ്ടി കർത്താവായ ദൈവത്തോട് നമ്മൾക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്