ഏപ്രിൽ 30 -ന് നിയുക്ത മെത്രാന്മാർ ഇപ്പോൾ വഹിക്കുന്ന എല്ലാ ചുമതലകളിൽ നിന്നും വിടർത്തും.
മെയ് ഒന്നുമുതൽ മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കീഴിൽ ഒരുക്കശുശ്രൂഷയും ധ്യാനവും വിദഗ്ധ പരിശീലനവും നടക്കും.
ജൂൺ രണ്ടിന് പരുമലയിൽ വച്ച് സന്യാസവൃതത്തിന്റെ പൂർണതയായ റമ്പാൻ സ്ഥാനം നൽക്കും.
തുടർന്ന് ജൂലൈ 28 ന് എപ്പിസ്കോപ്പമാരായി വാഴിക്കും. തുടർന്ന് ആഗസ്റ് ഒന്നുമുതൽ ആരംഭിക്കുന്ന പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരവും, ആഗസ്റ് നാലിന് നടക്കുന്ന മലങ്കര അസോസിയേഷൻ തെരെഞ്ഞെടുക്കുന്ന പുതിയ സഭാമാനേജിഗ് കമ്മറ്റിയുടെ അംഗീകാരത്തോടെ ആഗസ്റ്റ് 15 മുതൽ മലങ്കര സഭയുടെ നിലവിൽഒഴിവുള്ള ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തമാരായി ചുമതല ഏൽക്കും
Aby Mathew
മലങ്കര ഓർത്തഡോക്സ് സഭയുടെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു.
1. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് – പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി
2. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് – കോട്ടയം വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍3. യൂഹാനോന്‍ മാര്‍ മിലിത്തോസ് – ബാംഗ്ലൂര്‍ യു.റ്റി.സി-യിലേക്കുള്ള സഭാപ്രതിനിധി4. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് – സ്ലീബാദാസ സമൂഹം പ്രസിഡന്റ്, മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റ് പ്രസിഡന്റ്5. സഖറിയാ മാര്‍ നിക്കോളാവോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് വൈസ് പ്രസിഡന്റ്6. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് – എം.ഒ.സി പബ്ലിക്കേഷന്‍സ് പ്രസിഡന്റ്7. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് – കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍, മിഷന് ബോര്‍ഡ് പ്രസിഡന്റ്8. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് – വിവാഹ സഹായ പദ്ധതി പ്രസിഡന്റ്, ചര്‍ച്ച് ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ്9. ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് – നാഗ്പൂര്‍ സെമിനാരി വൈസ് പ്രസിഡന്റ്, ഇക്കോളജിക്കല്‍ കമ്മീഷന് പ്രസിഡന്റ്10. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് – ഭവന നിര്‍മ്മാണ പദ്ധതി പ്രസിഡന്റ്11. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് – കോട്ടയം വൈദിക സെമിനാരി വൈസ് പ്രസിഡന്റ്, വൈദിക സംഘം-ബസ്ക്യോമോ അസ്സോസിയേഷന് പ്രസിഡന്റ്12. അലക്സിയോസ് മാര്‍ യൗസേബിയോസ് – സഭാ പബ്ലിക് സ്കൂളുകളുടെ മാനേജര്‍, സണ്ടേസ്കൂള്‍-ബാലസമാജം പ്രസിഡന്റ്13. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് – മര്‍ത്തമറിയം സമാജം-നവജ്യോതി മോംസ് പ്രസിഡന്റ്, മലങ്കര സഭാ മാസിക പ്രസിഡന്റ്, സഭയുടെ പി.ആര്. ഡിപ്പാര്‍ട്ട്മെന്റ്, മീഡിയ വിംഗ് പ്രസിഡന്റ്, എം.എം.സി. സ്കൂള്‍സ് മാനേജര്‍14. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് പ്രസിഡന്റ്, സണ്ടേസ്കൂള്‍ ഒ.കെ.ആര് പ്രസിഡന്റ്15. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് – ശുശ്രൂഷക സംഘം പ്രസിഡന്റ്16. യാക്കോബ് മാര്‍ ഏലിയാസ് – മിഷന് ബോര്‍ഡ് വൈസ് പ്രസിഡന്റ്17. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് – പ്രാര്‍ത്ഥനാ യോഗം പ്രസിഡന്റ്, ചര്‍ച്ച് അക്കൗണ്ട്സ് കമ്മറ്റി പ്രസിഡന്റ്18. ഡോ. സഖറിയ മാര്‍ അപ്രേം – എം.ഒ.സി.കോര്‍പ്പറേറ്റ് കോളേജ് പ്രസിഡന്റ്19. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് – യുവജനപ്രസ്ഥാനം പ്രസിഡന്റ്20. ഡോ. ഏബ്രഹാം മാര്‍ സെറാഫിം – എം.ജി.ഒ.സി.എസ്.എം. പ്രസിഡന്റ്, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്