ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മംകഴിഞ്ഞ ദിവസം ഒരു “സാധാരണ ” വാർത്ത കണ്ടു.
….പാലക്കാട് പരീക്ഷാ ഫീസടയ്ക്കാൻ സാധിക്കാത്തതിനാൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു….ആ വിഷയത്തിൻ മേൽ………ശരവേഗ വാർത്താ റിപ്പോർട്ടിംഗ് കണ്ടില്ല…
..ഒരു ചാനൽ അന്തി ചർച്ച മാധ്യമ ജഡ്ജികളും നടത്തി കോളേജധികാരികളെ മാധ്യമ വിചാരണ ചെയ്ത് രോഷം കൊണ്ടില്ല……
….ഒരു അഭിനവ ഓൺലൈൻ പോർട്ടലുകളും ഓടി നടന്ന് ലൈവ് ഇട്ടില്ല….സോഷ്യൽ മീഡിയയിൽ ഒരു ഹാഗ് ടാഗ്ക്യാംപയ്നും കണ്ടില്ല……
ഒരു അഭിനവ സോഷ്യൽ മീഡിയ സിംഹങ്ങളും വൻ വായിലെ കറക്റ്റ്നെസ് നിറഞ്ഞ അഭിപ്രായങ്ങൾ വാരി വിതറിയില്ല …ഒരു വിപ്ലവ വിദ്യാർത്ഥി സംഘടനങ്ങൾ പോലും കൊടിയും പിടിച്ച് കോളേജിലേയ്ക്ക് പ്രതിഷേധം കൊണ്ട് ആർത്തിരമ്പിയില്ല…….
പക്ഷേ ……….
.അതൊരു കാത്തലിക്ക് മാനേജ്മെന്റ് കോളേജായിരുന്നുവെങ്കിൽ………
OB വാനുകൾ കൊണ്ട് ക്യാംപസിൽ ഇടിച്ചു കയറി മത്സര റിപ്പോർട്ടിംഗ് നടത്തി തൽസമയ വാർത്തകൾ നൽകി കൊണ്ടിരിക്കുമായിരുന്നു…..
…അന്തിച്ചർച്ച ചാനൽ ജഡ്ജിമാർ രാത്രി ചർച്ച നടത്തി കോളേജ് ഇടിച്ചു പൊളിച്ചു കളയാൻ വിധിക്കുമായിരുന്നു ……..ആ ചർച്ചയിൽ വന്നിരിക്കുന്ന നീരിക്ഷക കുപ്പായ സിംഹങ്ങൾ കോളേജിന്റെ ചുമതലക്കാരനായിരിക്കുന്ന വൈദീകനെ വാക്കുകൾ കൊണ്ട് അപമാനിച്ച് തൂക്കി കൊല്ലുമായിരുന്നു……
. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടമെന്ന് മുദ്രകുത്തി മെത്രാനെയും കോളേജ് മാനേജ്മെന്റിനെയും അവഹേളിച്ച് ഓൺലൈൻ പോർട്ടലുകൾ മത്സരിച്ച് വീഡിയോയും ലേഖനങ്ങളും ഇറക്കുമായിരുന്നു…….
.ഹാഗ് ടാഗ് തീർത്ത് സോഷ്യൽ മീഡിയ സിംഹങ്ങൾ ഗർജ്ജിക്കുമായിരുന്നു…..
വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ കോളേജ് അടിച്ചു തകർക്കാൻ ആവേശം പൂണ്ട് കൊടിയും പിടിച്ച് ഇറങ്ങുമായിരുന്നു…..
.ഇതൊന്നും സംഭവിച്ചില്ല…..
..അതൊരു കത്തോലിക്കാ മാനേജ്മെന്റ് കോളേജല്ല……അവിടെ ചുമതലക്കാരനായി ഒരു വൈദീകനില്ല…….
ആയതിനാൽ അതിലൊരു ത്രില്ലില്ല……ഇതാണ് ……….ഇരട്ടത്താപ്പുകളുടെ മാധ്യമ ധർമ്മം…..
അവസാനമായി…….
.യൂണിവേഴ്സിറ്റി ഫീസ് വാങ്ങാനുള്ള തീയ്യതി കഴിഞ്ഞാൽ പിന്നെയത് യൂണിവേഴ്സിറ്റി നടപടിയാണ്…
..അതിൻമേൽ കോളേജിനെ കുറ്റപ്പെടുത്തരുത് എന്നൊരു വാദം കേട്ടു……
.എന്നാൽ ഒരു കാര്യം കൂടി പറയാനുണ്ട്…..
യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടി തടയുകയെന്നത് ഒരു യൂണിവേഴ്സിറ്റി നടപടിയാണ്……
.അത് നടപ്പാക്കിയപ്പോൾ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് ചേർപ്പുങ്കലിലെ കോളേജ് പ്രിൻസിപ്പിലായ ആ വൈദീകനെയും ആ മാനേജ്മെന്റിനെയും അന്തിചർച്ച നടത്തി മാധ്യമ വിചാരണ ചെയ്ത് അവഹേളിച്ചും അപമാനിച്ചും വാക്കുകൾ കൊണ്ട് തൂക്കി കൊന്ന് കോളേജ് ഇടിച്ചു നിരത്തണമെന്നു പോലും സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് നടത്തിയതൊന്നും ഞങ്ങളുടെ ഓർമ്മകളിൽ നിന്നും മറവി ഇതുവരെ കാർന്നു തിന്നിട്ടില്ല……
..നിങ്ങളുടെ കഴുകൻ മാധ്യമ കണ്ണുകൾ ഞങ്ങളുടെ സഭയുടെയും സമർപ്പിത ജീവിതങ്ങളുടെയും സ്ഥാപനങ്ങളുടെയും മേലാണല്ലോ ഇമവെട്ടാതെ തുറന്ന് പിടിച്ചിരിക്കുന്നത്……ആ പ്രത്യേക കരുതലിന്……
..ഇരട്ടത്താപ്പിന്റെ സമൂഹമേ മാധ്യമ ധർമ്മമേ നിങ്ങൾക്ക് സ്തുതി…...
Clinton Damian