The LORD was with Joseph, and he became a successful man, (Genesis 39:2)

ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ അംഗീകരിക്കാൻ നമുക്കാവണമെന്നു നിർബന്ധമില്ല, കാരണം, അവ പലപ്പോഴും ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും അനുരൂപമായവ അല്ലായിരിക്കും. എന്നാൽ ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറിനിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽക്കുകയും. ജീവിതത്തിലുടനീളം പരിശുദ്ധാത്മാവിന്റ സാന്നിധ്യം പ്രദാനം ചെയ്യുകയും ചെയ്തു

കർത്താവ് ജോസഫിൻറെ കൂടെ ഉണ്ടായിരുന്നു എന്നാണ് തിരുവചനം പറയുന്നത്. അത് അനുഗ്രഹത്തിനും ശ്രേയസ്സിനും കാരണമായി. എന്നാൽ നാം ജോസഫിൻറെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കണം. ദൈവം ന്യായപ്രമാണം അഥവാ നിയമ സംവിധാനം നൽകുന്ന കാലത്തിന് മുമ്പാണ് ജോസഫിൻറെ ജീവിതം. പാപത്തെക്കുറിച്ച് ഒരു നിയമസംഹിത പോലും ജോസഫിൻറെ കാലത്ത് ഇല്ലായിരുന്നു എന്നാൽ പാപം ചെയ്യാതെ ജോസഫ് വിശുദ്ധ വഴികളിലൂടെ ദൈവത്തെ അനുസരിച്ചു. തിരുവചനം വായിക്കുമ്പോൾ നമുക്ക് കാണാം പാപത്തിന്റെ പലവിധ സാഹചര്യമുണ്ടായിട്ടും ജോസഫ് പാപം ചെയ്യാതെ വിശുദ്ധിയിൽ അധിഷ്ഠിതമായി ജീവിച്ചു

കുടുംബക്കാർ തന്നെ തള്ളിക്കളഞ്ഞപ്പോഴും ജീവിതത്തിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചപോഴും ഒറ്റപ്പെട്ടപ്പോഴും ദൈവത്തെ കുറ്റപ്പെടുത്താതെ തികച്ചും അനുസരണയുള്ളവനായി
ദൈവത്തിനു മുൻപിൽ ജീവിക്കുകയും, ദൈവത്തിൽ വിശ്വസിക്കുകയും ചെയ്തു. ജോസഫിൻറെ വിശുദ്ധിയും അനുസരണയും ദൈവത്തിന് അവനിൽ ജീവിക്കുവാൻ ഇടം നൽകി. അതുപോലെ നമ്മുടെ വിശുദ്ധിയും അനുസരണയും ദൈവത്തിന് നമ്മളിൽ ജീവിക്കാൻ ഇടം നൽകുന്നുണ്ടോ? ദൈവം നമ്മളിൽ ജീവിക്കുവാനും ശ്രേയസ്സുണ്ടാവാനും നാം ഓരോരുത്തർക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്