നാം ഓരോരുത്തരുടെയും ജീവിതത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. പ്രതികൂല സാഹചര്യങ്ങളെപ്പറ്റിയുള്ള നമ്മളുടെ ചിന്തകൾ ദുഃഖങ്ങളിലേയ്ക്കും, വേദനകളിലേയ്ക്കും ജീവിതത്തെ നയിക്കുന്നു. നമ്മളുടെ ഏത് പ്രശ്നപ്രതികൂല സാഹചര്യങ്ങളിലും വഴിയിൽ ഇട്ടിട്ട് പോകുന്നവനല്ല മറിച്ചു മാറോടു ചേർത്ത് നിർത്തി കരുതലിന്റെ കരം നീട്ടി നമ്മളെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നവനാണ് യേശു. ദൈവത്തിന്റെ ഉത്ക്കൃഷ്ടഗുണങ്ങളിൽ ഒന്നാണ് സർവ്വജ്ഞാനിയാണ് എന്നുള്ളത്. അതായത് എല്ലാം അറിയുന്നവൻ” എന്നതാണ്. അത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ദൈവത്തിന് എല്ലാം അറിയാം. ജീവിതത്തിൽ നഷ്ടം നമ്മുടെമേൽ നിപതിക്കുമ്പോൾ നമുക്ക് എന്താണ് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്നും അതുളവാക്കുന്ന ദുഃഖം എന്താണെന്നും ദൈവത്തിനറിയാം.

ദുഃഖത്തിന്റെ വേദനാജനകമായ ഉപോല്പന്നങ്ങളിൽ ഒന്നാണ് അതു നമ്മിൽ ഉളവാക്കുന്ന തീവ്രമായ ഒറ്റപ്പെടലിന്റെ ചിന്ത. ഈ പോരാട്ടത്തെ നാം തനിയെ നേരിടുന്നുവെന്നു തോന്നുമെങ്കിലും അതങ്ങനെയല്ല. നമ്മുടെ നഷ്ടങ്ങളെ ദൈവം പങ്കിടുക മാത്രമല്ല, ആ നഷ്ടത്തിന്റെ ഭാരം കൂടി അവൻ നമ്മോടൊപ്പം പങ്കിടുന്നു. ദുഃഖത്തിന്റെ കാലങ്ങളിൽ നാം തനിയെ ആ ഭാരം ചുമക്കേണ്ടതില്ല. മത്തായി 11 : 28-29 ൽ പറയുന്നു, അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.

കർത്താവിന്റെ കരുതലിനെപ്പറ്റി തിരുവചനത്തിൽ നമ്മൾക്ക് കാണാൻ കഴിയും. പൊട്ടകിണറ്റിലും പോത്തിഫറിന്റെ വീട്ടിലും ശേഷം രാജസന്നിധിയിൽ എത്തിച്ചേർത്ത ജോസഫിനെ ദൈവം കരുതി. അതുപോലെ രാജാവിന്റെ മുൻപിലും സിംഹങ്ങളുടെ നടുവിലും ദൈവം കരുതിയ വ്യക്തിയാണ് ദാനിയേൽ. അതുപോലെ നമ്മളുടെ ജീവിതത്തിൽ പുറകോട്ട് പിൻ തിരിഞ്ഞു നോക്കിയാൽ നാം ഓരോരുത്തർക്കും കാണാൻ കഴിയും കർത്താവിന്റെ കരുതലിനെപ്പറ്റി. നമ്മുടെ ദുഃഖത്തിൽ ദൈവം നമ്മോടു കൂടെയുണ്ട്. അവൻ നമ്മുടെ കഷ്ടതയിൽ പങ്കുചേരുന്നുണ്ട്. ഏത് പ്രതികൂല സാഹചര്യങ്ങളിലും, പൂർണ്ണഹൃദയത്തോടെ കർത്താവിൽ വിശ്വസിക്കുക. അപ്പോൾ ദൈവം നമ്മളെ അനുഗ്രഹിക്കും

നിങ്ങൾ വിട്ടുപോയത്