The Lord my God has given me rest on every side. (1 Kings 5:4 ) ✝️
ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന് പറഞ്ഞു: “എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്.” അവന് നല്കുന്ന സമാധാനം ഉപരിപ്ലവമല്ല. മറിച്ച്, മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്. ജീവിതത്തിൽ യഥാർത്ഥ ആശ്വാസവും സമാധാനവും പ്രദാനം ചെയ്യുന്ന ഏക കർത്താവ് യേശുക്രിസ്തു മാത്രമാണെന്നും ഹൃദയത്തിലുള്ള സകലവും പേറിക്കൊണ്ട് യേശുവിന്റെ പക്കലണയാൻ നാം ഭയപ്പെടേണ്ട. ജീവിതത്തിലുണ്ടാകുന്ന ഇരുളടഞ്ഞ നിമിഷങ്ങൾ ഈശോയിലേക്ക് കണ്ണുകളുയർത്താനും അവിടുന്നുമായുള്ള ബന്ധത്തിൽ ആഴപ്പെടാനുമുള്ള ക്ഷണമാണ്.
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട”. അവന്റെ സമാധാനം പ്രശാന്തത നല്കുന്നു; എല്ലാറ്റിലും പ്രശോഭിക്കുന്ന ആത്മാവിന്റെ ആന്തരിക സമാധാനമാണ് അത് നല്‍കുന്നത്. ഈ സമാധാനം ഉറപ്പാക്കാന്‍ ക്രിസ്തുവിന് എപ്രകാരമാണ് സാധിക്കുന്നത്?ക്രൂശുമരണത്തിലുടെയാണ് അവന് അതിന് അര്‍ഹത സമ്പാദിച്ചത്. ദൈവവും മനുഷ്യനും തമ്മിലുള്ള അനുരജ്ഞനം സാധ്യമാക്കാന്‍ അവന് സ്വന്തം ജീവന് നല്കി. പാപിക്ക് ദൈവത്തോടുള്ള മനോഭാവം ശത്രുതയാണെങ്കില്‍, രക്ഷകന് നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് വിടുവിച്ചു.
ദൈവമക്കളായ നാം ഒരോരുത്തരും സ്നേഹത്തിന്റെ സാക്ഷികളാകാനും, സുവിശേഷം നൽകുന്ന, സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും അവകാശികളാകാനും വിളിക്കപ്പെട്ടവരാണ്. നിങ്ങൾക്ക് സമാധാനമെന്ന കർത്താവിന്റെ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിന്റെ, നിശബ്ദതയിൽ മുഴങ്ങുവാൻ അനുവദിക്കുക. ലോകം നൽകുന്ന സമാധാനം പലപ്പോഴും വിട്ടുവീഴ്ചകൾക്ക് വിധേയമാണ്. എന്നാൽ യേശു ക്രിസ്തു നൽകുന്ന സമാധാനം നിത്യമാണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് മാറുന്നില്ല. നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ ദൈവിക ശക്തിയോടൊപ്പം ദൈവിക സമാധാനവും കർത്താവ് പ്രധാനം ചെയ്യുന്നു.
യേശുവിനെ അനുഗമിക്കുന്നവന്റെ അവകാശമാണ് കുടുംബത്തിന്റെ സുരക്ഷിതത്വവും, സമാധാനവും. യേശു നമ്മുടെ കുടുംബത്തിന്റെ നായകനാണെങ്കിൽ, കുടുംബത്തിനുള്ളിൽ സമാധാനവും, സുരക്ഷിതത്വവും നിലനിൽക്കും. യേശു ഉയർത്തെഴുന്നേറ്റപ്പോൾ നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങള്‍ക്ക് സമാധാനം എന്നാണ് പറഞ്ഞത്. കർത്താവിൽ ആശ്രയിക്കുന്ന ഏവർക്കും അവിടുന്ന് സമാധാനം സമ്യദ്ധിയായി നൽകുന്നു. യേശു നല്കിയ സുരക്ഷിതത്വവും സമാധാനവും നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് നല്കാന് നമുക്ക് കഴിയണം. സമാധാനത്തിന്റെ ഉപകരണങ്ങളായി വ്യക്തികളും കുടുംബങ്ങളും മാറ്റപ്പെടണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.