For the day of the Lord of hosts will prevail over all the proud and self-exalted, and over all the arrogant, and each one shall be humbled,”
‭‭(Isaiah‬ ‭2‬:‭12‬) ✝️

യേശുവിന്റെ മടങ്ങിവരവ്   ദൈവത്തിൽ വിശ്വസിക്കുന്നവരുടെ   വലിയ പ്രത്യാശയാണ്. യേശുവിന്റെ ജനനം സംബന്ധിച്ച് തിരുവെഴുത്തില്‍   രേഖപ്പെടുത്തിയിട്ടുള്ള വചനങ്ങളുടെ ഏഴിരട്ടി  വചനങ്ങള്‍ തന്റെ മടങ്ങി വരവിനെക്കുറിച്ച് കാണുന്നു. എന്നാല്‍ ദൈവമക്കളില്‍ പലരും യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ   ചിന്തയും പ്രത്യാശയും കെട്ടടങ്ങിയിരിക്കുന്ന ഒരു കാലഘട്ടത്തില്‍ എത്തിയിരിക്കുന്നു. കാരണം ഭൗതിക നന്മകളുടെ  സമൃദ്ധിയും  ലോകത്തിലെ സുഖസൗകര്യങ്ങളും  ആഡംബരങ്ങളും  വര്‍ദ്ധിച്ചു  വന്നിരിക്കുന്നു.

യേശുക്രിസ്തുവിന്റെ മടങ്ങി വരവിനെ പ്രസംഗിക്കുന്നതിനെക്കാള്‍   യേശുക്രിസ്തുവിലൂടെ  നമുക്ക്  ഭുമിയി ല്‍ ലഭിക്കുന്ന സൗഖ്യത്തിനും   സാമ്പത്തിക നന്മകള്‍ക്കും   തലമുറകളുടെ ഉയര്‍ച്ചയ്ക്കും മറ്റുമുള്ള പ്രാര്‍ത്ഥനകളും  പ്രസംഗങ്ങളും  ആണ് വര്‍ദ്ധിച്ചു വരുന്നത്. നോഹയുടെ കാലം മുതൽ കഴിഞ്ഞകാലം വരെയുള്ള ജനങ്ങളിൽ ഭൂരിഭാഗവും ശരിയായ ഒരുക്കത്തോടെ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുന്നതിൽ പിഴവ് വരുത്തിയവരാണ്. അടുത്തത് നമ്മുടെ ഊഴമാണ്. നാം ഒരോരുത്തരും മനുഷ്യപുത്രന്റെ ആഗമനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവരാണോ? അതോ, ഇനിയും ഒട്ടേറെ സമയം ബാക്കി ഉണ്ടെന്നു കരുതി, നാം പാപത്തിൽ മുഴുകി ജീവിക്കുകയാണോ?

കര്‍ത്താവ്  വരുമ്പോള്‍  അനേകം ദൈവവിശ്വാസികള്‍ക്കും   കർത്താവിന്റെ ദിനം ഒരു  കെണിയായി   ഭവിക്കുമെന്നതില്‍   സംശയമില്ല. ഭൂമിയിലെ ജീവിതത്തിൽ കർത്താവ് എല്ലാവിധ സ്വാതന്ത്ര്യവും മനുഷ്യർക്ക് നൽകിയിട്ടുണ്ട്. എന്നാൽ കർത്താവിന്റെ വിധി ദിനത്തിൽ ഭൂമിയിലെ ജീവിതം നാം ഒരോരുത്തരും ദൈവവചന പ്രകാരം ആണോ ജീവിച്ചത് എന്ന് ദൈവം പരിശോധിക്കും. കർത്താവിന്റെ വിധിദിനത്തിൽ മനുഷ്യന്റെ അഹന്തയ്ക്കും ഉന്നതഭാവത്തിനും എല്ലാറ്റിനും എതിരായ ദിനം ആണ്. നാം ഒരോരുത്തർക്കും കർത്താവിന്റെ ദിനത്തിനായി ഒരുങ്ങാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്