Place his words in your heart.
‭‭(Job‬ ‭22‬:‭22‬) ✝️

ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകളില്ലാതെ എല്ലാകാലത്തുമുള്ള ജനങ്ങൾ ഒന്നുപോലെ ചെയ്തുവരുന്ന ഒരു പ്രവൃത്തിയാണ് ദൈവത്തിനു വേണ്ടിയുള്ള അന്വേഷണം. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണണ്ടതും, അന്രേഷിക്കണ്ടതും. എന്നാൽ ചിലർ ബാഹ്യനേത്രങ്ങൾ ഉപയോഗിച്ച് ദൈവത്തെ അന്വേഷിക്കുന്ന മഠയന്മാരാണ്. ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത്‌ നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്.

ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ ശുദ്ധിയുള്ളവനായി മാറുന്നത്. നമ്മുടെ ഹൃദയത്തിൽ വേരുപാകിയിരിക്കുന്ന  അനാവശ്യമായുള്ളവ എല്ലാ ചിന്തകളും വചനത്താൽ ദഹിപ്പിച്ചും വെട്ടിയോരുക്കിയും, നമ്മുടെ എല്ലാ പ്രവർത്തികളുടെയും വിചാരങ്ങളുടെയും തീരുമാനങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം നൻമ ആയി മാറുമ്പോഴാണ് നമ്മൾ ഹൃദയശുദ്ധി ഉള്ളവരാകുന്നത്. ആയതിനാൽ ദൈവത്തിന്റെ വചനം ഹൃദയത്തിൽ സൂക്ഷിക്കണം എങ്കിൽ മാത്രമേ നൻമയുള്ള ഹൃദയം നമ്മിൽ വേരു പാകുകയുള്ളു

ദൈവത്തെ ഭയപ്പെടുന്ന വിശ്വാസികൾ എപ്പോഴും അവരുടെ ഹൃദയം ദൈവത്തിന്റെ മുമ്പാകെ നിർമ്മലമായി സൂക്ഷിക്കുകയും അവരുടെ വെളിച്ചം ആളുകളുടെ മുമ്പിൽ പ്രകാശിക്കുവാൻ അനുവദിക്കുകയും ചെയ്യണമെങ്കിൽ ദൈവവചനം നാം ഒരോരുത്തരും ഹൃദയത്തിൽ സൂക്ഷിക്കണം. ഹൃദയത്തിൽ കർത്താവിന്റെ വാക്ക് ആകുന്ന വചനം സൂക്ഷിക്കുമ്പോൾ പ്രതിസസി ഘട്ടങ്ങളിലും, പാപത്താൽ വഴി തെറ്റുമ്പോഴും ദൈവത്തിന്റെ സ്വരം ഏത് വഴിയിൽ കൂടി സഞ്ചരിക്കണം എന്ന് ഹൃദയത്തിൽ മുഴങ്ങും. നാം ഒരോരുത്തർക്കും കർത്താവിന്റെ വാക്കാകുന്ന വചനം ഹൃദയത്തിൽ സൂക്ഷിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്