“The soul that sins, the same shall die.” (Ezekiel 18:4)✝️
മനുഷ്യര്‍ ബലഹീനരാണ്. പല ദുര്‍ബല നിമിഷങ്ങളിലും അവന് പാപത്തില്‍ വീണുപോകാം. വീണ പാപത്തിൽ തുടരുമ്പോഴാണ് പാപപത്തിന്റെ കാഠിന്യം വലുതാകുന്നത്. പാപം മനുഷ്യ സഹചമാണ്, പാപം ചെയ്യാത്തവരായി ഒരുവന് പോലുമില്ല. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു; “നീതിമാനായി ആരുമില്ല; ഒരുവന് പോലുമില്ല”(റോമാ: 3; 10) എങ്കിലും പാപ സാഹചര്യങ്ങളില്‍ നിന്ന് മാറി നില്ക്കുവാന് മനുഷ്യനു കടമയുണ്ട്. ഏതൊരു വ്യക്തിക്കും മനസ്സുവച്ചാല്‍ സാഹചര്യങ്ങളില്‍ നിന്നു മാറുവാന്‍ കഴിയും. അതിനുള്ള അവസരം എല്ല മനുഷ്യര്‍ക്കും ദൈവം കൊടുക്കും. എന്നാല്‍, ചിലര്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കുകയില്ല. പാപം നല്കുന്ന താത്കാലിക സുഖങ്ങളില്‍ മുഴുകി ആത്മാവിനെ നഷ്ടപ്പെടുത്തുന്നു.
ഏദൻതോട്ടത്തിൽ സാത്താൻ പ്രത്യക്ഷപ്പെട്ടതു മുതൽ, പാപം മനുഷ്യന്റെ മുമ്പിൽ നന്മയെ നശിപ്പിക്കുന്നവനായി നിലകൊള്ളുന്നു. പാപമോ അനുസരണക്കേടോ ക്രിസ്തീയ ജീവിതരീതിയുടെ ഭാഗമാകവും അല്ല വചന വിരുദ്ധവും ആണ്. യേശു വന്നത് ആളുകളെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനും, പാപത്തെ നശിപ്പിക്കാനും ആണ്. പാപം ചെയ്താൽ ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. അതിനോടുള്ള നമ്മുടെ മനോഭാവം വിട്ടുവീഴ്ചയില്ലാത്തതായിരിക്കണം. പാപത്തെ ഉന്മൂലനം ചെയ്യണം. അതിനെ ഉന്മൂലനം ചെയ്യാനുള്ള ഏക മാർഗം യേശുക്രിസ്തുവിന്റെ പൂർണതയിലും അവന്റെ കൃപയിലും പങ്കാളിയാകുക എന്നതാണ്.
നമ്മുടെ ജീവിതത്തിൽ കർത്താവിന്റെ കരുണ സജീവമാകുമ്പോൾ, പരീക്ഷണങ്ങളും കഷ്ടപ്പാടുകളും പഴയകാല കാര്യമായി മാറും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന്റെ കരുണ ആവശ്യമാണ്. നാം പാപിയാണെങ്കിലും, മാനസാന്തരപ്പെട്ട്, പാപങ്ങൾ എല്ലാം ഏറ്റു പറഞ്ഞ് വിശുദ്ധി പ്രാപിച്ചാൽ ദൈവത്തിന്റെ കരുണ ധാരാളമായി ചൊരിയും. നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ മേൽ കർത്താവിന്റെ കരുണയും പ്രസാദവും ഉണ്ടായിരിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.