കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ വിതരണത്തിനുള്ള അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ഇതരന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യാ കണക്ക് പ്രകാരം അനുപാതം പുനര്‍നിര്‍ണയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

80 ശതമാനം മുസ് ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇതിനെതിരെ പാലക്കാട് സ്വദേശിയും അ​ഭി​ഭാ​ഷ​ക​നുമാ​യ ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​മ​ണി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെഞ്ചാണ് സു​പ്ര​ധാ​ന വി​ധി പുറപ്പെടുവിച്ചത്.

2015ലെ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി

ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച്‌ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

നിങ്ങൾ വിട്ടുപോയത്